മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് തുടങ്ങിയ വിവിധ ഭാഷകളില്‍ ശ്രദ്ധേയമായ നടിയാണ് മംമ്ത മോഹന്‍ദാസ്. 2005ല്‍ ഹരിഹരന്‍ സംവിധാനം ചെയ്ത മയൂഖം എന്ന മലയാള ചിത്രത്തിലൂടെയാണ് നടി തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്.
2010ല്‍ പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെയാണ് മംമ്ത കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. ആ സിനിമയില്‍ അഭിനയത്തിലൂടെ മികച്ച രണ്ടാമത്തെ നടിക്കുള്ള സ്റ്റേറ്റ് അവാര്‍ഡ് നേടാനും മംമ്തക്ക് സാധിച്ചിരുന്നു.
മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം തുടങ്ങിയ മലയാളത്തിലെ മുന്‍നിര അഭിനേതാക്കളോടൊപ്പമെല്ലാം മംമ്ത അഭിനയിച്ചിട്ടുണ്ട്. തന്നെ സംബന്ധിച്ച് അത് വളരെ രസമുള്ള അനുഭവമായിരുന്നുവെന്നും അവരെല്ലാം എങ്ങനെയാണെന്ന് മനസിലാക്കാനാണ് താന്‍ ശ്രമിച്ചതെന്നും മംമ്ത പറയുന്നു. മോഹന്‍ലാല്‍ ആരാധികയായ താന്‍ ബാബാകല്യാണി എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ വലിയ ആകാംക്ഷയില്‍ ആയിരുന്നുവെന്നും മംമ്ത കൂട്ടിച്ചേര്‍ത്തു.
‘മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ്ഗോപി, ജയറാം, ദിലീപ് തുടങ്ങി പുതുതലമുറയിലെ പൃഥിരാജ്, ഫഹദ് ഫാസില്‍, ടൊവീനോ തോമസ് എന്നിവര്‍ക്കൊപ്പം നായികയായി. അത് വളരെ രസകരമായ ഒരു അനുഭവമാണ്. പക്ഷേ, ഞാനതിനെക്കുറിച്ച് അധികം ചിന്തിച്ചിട്ടില്ല.
ഒപ്പം ജോലി ചെയ്ത എല്ലാവരില്‍ നിന്നും ഏറ്റവും അധികം മനസിലാക്കാന്‍ ശ്രമിച്ചതും മനസിലാക്കിയതും ഒരു വ്യക്തി എന്ന നിലയില്‍ അവര്‍ എങ്ങനെയാണ് എന്നതിനപ്പുറത്തേക്ക് അവരുടെ പ്രശസ്തിയെക്കുറിച്ച് ഞാന്‍ ചിന്തിച്ചിട്ടില്ല. വ്യക്തി എന്ന നിലയില്‍ അവര്‍ സൂക്ഷിക്കുന്ന ഊര്‍ജമാണ് അവര്‍ക്കൊപ്പം അഭിനയിക്കുമ്പോള്‍ നമ്മളെയും സഹായിക്കുക.
മോഹന്‍ലാലിന്റെയും ശോഭനയുടെയും കടുത്ത ആരാധികയായ ഞാന്‍ ബാബാകല്യാണിയില്‍ ലാലേട്ടന്റെ നായികയായി
മോഹന്‍ലാലിന്റെയും ശോഭനയുടെയും കടുത്ത ആരാധികയായ ഞാന്‍ ബാബാകല്യാണിയില്‍ ലാലേട്ടന്റെ നായികയായി. ആരാധിക നായികയായി അഭിനയിക്കുന്നു എന്ന അതിശയത്തിലായിരുന്നു ആദ്യമൊക്കെ. പിന്നീടാണ് ആ വലിയ ഉത്തരവാദിത്വത്തെക്കുറിച്ച് മനസിലായി തുടങ്ങിയത് പോലും,’ മംമ്ത മോഹന്‍ദാസ് പറയുന്നു.