എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Malayalam Cinema
‘ഒരാള്‍ സമ്മതിച്ചാല്‍ ‘ഗുഡ്‌വില്‍’ നിര്‍മ്മിക്കും ഇത്’; മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാറിന്റെ പുതിയ ചര്‍ച്ചയ്ക്ക് തുടക്കമിട്ട് നിര്‍മ്മാതാവ് ജോബി ജോര്‍ജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday 2nd December 2018 11:27am

കോഴിക്കോട്: മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ആരാധകരെ ഒരേപോലെ ആവേശത്തിലാഴ്ത്തിയ വാര്‍ത്തയായിരുന്നു ഇരുവരും കുഞ്ഞാലി മരക്കാര്‍ ആവുന്നു എന്നത്. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശനും മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവനും ചിത്രം സംവിധാനം ചെയ്യുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്.

തുടര്‍ന്ന് ഫാന്‍സുകാര്‍ തമ്മില്‍ സോഷ്യല്‍ മീഡിയയില്‍ ഗംഭീര ചര്‍ച്ചകളും വിവാദങ്ങളും ഉയര്‍ന്നിരുന്നു. പ്രിയദര്‍ശന്‍ തന്റെ കുഞ്ഞാലി മരക്കാര്‍ അനൗണ്‍സ് ചെയതതിന് തൊട്ടുപിന്നാലെയാണ് മമ്മൂട്ടിയെ നായകനാക്കി കുഞ്ഞാലി മരക്കാര്‍ സിനിമയാക്കുന്നത് ഓഗസ്റ്റ് സിനിമാസ് പ്രഖ്യാപിച്ചത്.

സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാര്‍ പ്രഖ്യാപിച്ചതിനാല്‍ താന്‍ ‘കുഞ്ഞാലിമരയ്ക്കാറി’ല്‍ നിന്ന് പിന്മാറുകയാണെന്ന് പ്രിയദര്‍ശന്‍ അറിയിച്ചിരുന്നു. മലയാളത്തില്‍ രണ്ടുകുഞ്ഞാലിമരയ്ക്കാരുടെ ആവശ്യമില്ല എന്നാണ് അന്ന് പ്രിയന്‍ പറഞ്ഞത്.

Also Read  മോഹന്‍ലാലും പ്രണവും ഒന്നിക്കുന്നു; കുഞ്ഞാലിമരക്കാറില്‍ പ്രണവ് മോഹന്‍ലാലും

എന്നാല്‍ മമ്മൂട്ടിയുടെ ‘കുഞ്ഞാലിമരയ്ക്കാര്‍’ സംബന്ധിച്ച വാര്‍ത്തകളൊന്നും പിന്നീട് വരാതായതോടെ പ്രിയദര്‍ശന്‍ വീണ്ടും തീരുമാനം മാറ്റി . എട്ടുമാസം കാത്തിരിക്കുമെന്നും അതിനകം മമ്മൂട്ടി-സന്തോഷ് ശിവന്‍ ടീമിന്റെ ‘കുഞ്ഞാലിമരയ്ക്കാര്‍’ യാഥാര്‍ത്ഥ്യമായില്ലെങ്കില്‍ തന്റെ പ്രൊജക്റ്റുമായി മുന്നോട്ടു പോകുമെന്നും പ്രഖ്യാപിക്കുകയായിരുന്നു.

എന്നാല്‍ ഓഗസ്റ്റ് സിനിമാസിന്റെ കുഞ്ഞാലിമരക്കാര്‍ ഉടനെ തുടങ്ങുമെന്നും 2 പ്രീ പ്രൊഡക്ഷന്‍ വര്‍ക്ക് നന്നായി പോയി കൊണ്ടിരിക്കുകയാണെന്നും 2018ജൂണ്‍ മാസത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നും ചിത്രത്തിന്റെ നിര്‍മ്മാതാവായ ഷാജി നടേശന്‍ പ്രഖ്യാപിക്കുകയും ഓഗസ്റ്റ് സിനിമാസിന്റെ തന്നെ തീവണ്ടി സിനിമയുടെ കൂടെ കുഞ്ഞാലി മരക്കാറിന്റെ ടീസര്‍ പുറത്തുവിടുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നിരാശയായിരുന്നു ഫലം.

Also Read  മോഹന്‍ലാലിന്റെ മരയ്ക്കാരില്‍ മുകേഷും; ചരിത്രകഥാപാത്രമാവുന്നത് ആദ്യം

കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ടീമിന്റെ കുഞ്ഞാലിമരക്കാര്‍ ഷൂട്ടിംഗ് ആരംഭിച്ചതോടെ മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാറിനെ കുറിച്ച് വീണ്ടും ചര്‍ച്ചകള്‍ ആരംഭിക്കുകയായിരുന്നു. മോഹന്‍ലാല്‍ ചിത്രം ആരംഭിച്ചതോടെ മമ്മൂട്ടി ഫാന്‍സ് തന്നെ ഓഗസ്റ്റ് സിനിമാസിനെയും ഷാജി നടേശനെതിരെയും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ഇതിനിടെയാണ് പുതിയ ഒരു ചര്‍ച്ചയ്ക്ക് നിര്‍മ്മാതാവ് ജോബി ജോര്‍ജ് തുടക്കമിട്ടത്. ‘ഒരാള്‍ സമ്മതിച്ചാല്‍ goodwill ചെയ്യും ഇത് ‘Kidangan Don Benny’ എന്ന പ്രൊഫൈലില്‍ നടന്ന ചര്‍ച്ചയിലായിരുന്നു ജോബിയുടെ പ്രഖ്യാപനം. ഇതോടെ കുഞ്ഞാലി മരക്കാറിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാകുകയായിരുന്നു.

Also Read  വരുന്നത് താരയുദ്ധം; മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാര്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് സന്തോഷ് ശിവന്‍

അതേസമയം മോഹന്‍ലാലിന്റെ കുഞ്ഞാലി മരക്കാര്‍ ഹൈദരാബാദില്‍ ഷൂട്ടിംഗ് ആരംഭിച്ചു. ചിത്രത്തിനായി കൂറ്റന്‍ സെറ്റുകള്‍ ഒരുങ്ങി കഴിഞ്ഞു. ബാഹുബലിക്ക് സെറ്റൊരുക്കിയ മലയാളി സാബു സിറിളാണ് ചിത്രത്തിന്റെ കലാ സംവിധാനമൊരുക്കുന്നത്. ചിത്രത്തിനായുള്ള വലിയ കപ്പലുകളുടെ നിര്‍മ്മാണമാണ് നേരത്തെ ഹൈദരാബാദില്‍ തുടങ്ങിയത്.

ആശിര്‍വാദ് സിനിമാസും കോണ്‍ഫിഡന്റ് ഗ്രൂപ്പും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രം നൂറു കോടി മുതല്‍ മുടക്കിലാണ് ഒരുങ്ങുന്നത്.

DoolNews video

Advertisement