കോഴിക്കോട്: പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങാനിരിക്കുന്ന ചരിത്ര സിനിമ കുഞ്ഞാലിമരക്കാറില്‍ പ്രണവ് മോഹന്‍ലാലും. കുഞ്ഞാലിമരക്കാറുടെ ചെറുപ്പകാലമായിരിക്കും പ്രണവ് അവതരിപ്പിക്കുക.
ചിത്രത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ALSO READ: ചരിത്രജയവുമായി ജപ്പാന്‍; ഞെട്ടിത്തരിച്ച് കൊളംബിയ
ആദിയിലൂടെ മലയാളസിനിമയിലേക്ക് നായകനായി അരങ്ങേറിയ പ്രണവിന്റെ അടുത്ത സിനിമ ഇതുതന്നെയായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. മറ്റ് ചിത്രങ്ങളുമായി താരപുത്രന്‍ കരാറൊപ്പിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
പ്രിയന്‍-ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ഈ ബിഗ്ബജറ്റ് ചിത്രത്തില്‍ വന്‍താരനിരയാണ് അഭിനയിക്കുന്നത്. കുഞ്ഞാലി ഒന്നാമനായി മധുവാണ് വേഷമിടുന്നത്. തെന്നി്ന്ത്യന്‍ സൂപ്പര്‍താരം പ്രഭ്വുവും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

പ്രിയദര്‍ശന്റെ 95ാമത്തെ സിനിമയാണ് കുഞ്ഞാലിമരക്കാര്‍.
നൂറുകോടി മുടക്കില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മിക്കുന്നത് ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് ഒരുക്കുന്നത്. ചിത്രീകരണം നവംബറില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
WATCH THIS VIDEO:
