മലയാളസിനിമയിലെ നടനും നിർമാതാവുമാണ് മണിയൻപിള്ള രാജു. ഇപ്പോൾ നമ്പര്‍ 20 മദ്രാസ് മെയില്‍ എന്ന ചിത്രത്തെക്കുറിച്ചും മമ്മൂട്ടിയെക്കുറിച്ചും സംസാരിക്കുകയാണ് അദ്ദേഹം.
മലയാളസിനിമയിലെ നടനും നിർമാതാവുമാണ് മണിയൻപിള്ള രാജു. ഇപ്പോൾ നമ്പര്‍ 20 മദ്രാസ് മെയില്‍ എന്ന ചിത്രത്തെക്കുറിച്ചും മമ്മൂട്ടിയെക്കുറിച്ചും സംസാരിക്കുകയാണ് അദ്ദേഹം.
നമ്പര്‍ 20 മദ്രാസ് മെയില്‍ സിനിമ വല്ലാത്തൊരു എക്‌സ്പീരിയന്‍സ് ആയിരുന്നെന്നും ഷൊര്‍ണൂര്‍ നിന്ന് നിലമ്പൂരിലേക്കാണ് അന്ന് ട്രെയിന്‍ ട്രാക്ക് പെര്‍മിഷന്‍ കിട്ടിയതെന്നും മണിയന്‍പിള്ള രാജു പറയുന്നു.
രാത്രി ഷൂട്ടിങ് തുടങ്ങിക്കഴിഞ്ഞാല്‍ രാവിലെ ആറുമണി വരെ ഷൂട്ടിങ് ആണെന്നും അങ്ങനെ 22 ദിവസമാണ് രാത്രി മാത്രം ഷൂട്ട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ആ സമയത്ത് ഏറ്റവും ബുദ്ധിമുട്ട് അനുഭവിച്ചത് മമ്മൂട്ടിയാണെന്നും അതേസമയത്ത് തന്നെ മമ്മൂട്ടിക്ക് മൃഗയയുടെ ഷൂട്ടിങ് ഉണ്ടായിരുന്നെന്നും മണിയന്‍പിള്ള രാജു വ്യക്തമാക്കി.
രാവിലെ മൃഗയയുടെ സെറ്റിലും രാത്രി നമ്പര്‍ 20 മദ്രാസ് മെയിലിലും അഭിനയിച്ചെന്നും അങ്ങനെ മമ്മൂട്ടി ഒരുപാട് കഷ്ടപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രേഖാ മേനോനുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ആ സിനിമ വല്ലാത്തൊരു എക്‌സ്പീരിയന്‍സ് ആയിരുന്നു. നമ്പര്‍ 20 മദ്രാസ് മെയില്‍ നമ്മള്‍ക്ക് ഷൊര്‍ണൂര്‍ നിന്ന് നിലമ്പൂരിലേക്കാണ് അന്ന് ട്രെയിന്‍ ട്രാക്ക് പെര്‍മിഷന്‍ കിട്ടിയത്. രാത്രി തുടങ്ങിക്കഴിഞ്ഞാല്‍ വെളുപ്പിന് ആറുമണിയാകുമ്പോള്‍ ലൈറ്റ് വന്നുവെന്ന് വിളിച്ചുപറയുമ്പോഴാണ് നിര്‍ത്തുന്നത്. അങ്ങനെ 22 ദിവസമാണ് രാത്രി മാത്രം ഷൂട്ട് ചെയ്തത്. പകല്‍ എല്ലാവരും പോയിക്കിടന്ന് ഉറങ്ങും.

അന്ന് ഏറ്റവും ബുദ്ധിമുട്ട് അനുഭവിച്ചത് മമ്മൂട്ടിയാണ്. അന്ന് മൃഗയയുടെ ഷൂട്ടിങ് പാലക്കാട് നടക്കുകയാണ്. പുള്ളിക്ക് അവിടെ വൈകുന്നേരം ആറുമണി വരെ ഷൂട്ടിങ് ഉണ്ട്. പുള്ളി കാറില്‍ നിലമ്പൂരിലേക്ക് വരും. അവിടെ നിന്ന് ട്രയിന്‍ നിര്‍ത്തിയിട്ടിരിക്കുമ്പോള്‍ അതില്‍ കയറും. പുളളി രാവിലെ ആറുമണി വരെ അഭിനയിക്കും. വീണ്ടും മൃഗയയുടെ സെറ്റിലേക്ക് പോകും. പുള്ളി ഒരുപാട് ആ സിനിമയില്‍ കഷ്ടപ്പെട്ടിട്ടുണ്ട്,’ മണിയൻപിള്ള രാജു പറയുന്നു.
Content Highlight: Mammootty suffered the most while shooting that Mohanlal film says Maniyanpilla Raju