യോദ്ധ എന്ന മോഹൻലാൽ ചിത്രത്തിലൂടെ തന്നെ മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് മധുബാല. പിന്നീട് മമ്മൂട്ടിക്കൊപ്പം നീലഗിരി, മുകേഷിനൊപ്പം ഒറ്റയാൾ പട്ടാളം എന്നീ മലയാളചിത്രങ്ങളിലും എം.ടി വാസുദേവന്‍ നായരുടെ ഒമ്പത് ഹ്രസ്വചിത്രങ്ങളുടെ സീരീസായ മനോരഥങ്ങളിലെ ഒരു ഭാഗത്തിലും മധുബാല അഭിനയിച്ചിട്ടുണ്ട്.
ഫൂൽ ഔർ കാൻ്റേ എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് നടി അഭിനയരംഗത്തേക്ക് കടന്നുവന്നത്. റോജയിലെ കഥാപാത്രവും സിനിമാപ്രേമികളാരും തന്നെ മറക്കാനിടയില്ല. വീണ്ടും മലയാള സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് നടി. ഇപ്പോൾ മമ്മൂട്ടിയെക്കുറിച്ച് സംസാരിക്കുകയാണ് നടി.
രണ്ട് ഭാഷകളിൽ റിലീസ് ചെയ്ത സിനിമയാണ് ദുൽഖറിൻ്റെ കൂടെ അഭിനയിച്ച സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന ചിത്രമെന്നും അത് തമിഴിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ടെന്നും മധുബാല പറയുന്നു.
തൻ്റെ ആദ്യ സിനിമ മമ്മൂട്ടിക്കൊപ്പം ആയിരുന്നെന്നും ദുൽഖറിന്റെ ആദ്യ തമിഴ് സിനിമ തനിക്കൊപ്പമാണെന്നും നടി കൂട്ടിച്ചേർത്തു.
അഴകൻ സിനിമയിൽ മമ്മൂട്ടി ആദ്യമായി സെറ്റിൽ എത്തിയ ദിവസം താനൊരു ചെറിയ കുട്ടിയുടെ കോസ്റ്റ്യൂമിലായിരുന്നെന്നും തൻ്റെ കണ്ടതും അദ്ദേഹം സംവിധായകനോട് ചെറിയകുട്ടിയാണോ നായികയെന്ന് ചോദിച്ചെന്നും മധുബാല പറഞ്ഞു.
താൻ അപ്പോൾ അതിന് മറുപടി പറഞ്ഞെന്നും അതുകേട്ട് അദ്ദേഹം പൊട്ടിച്ചിരിച്ചെന്നും നടി പറയുന്നു. ആദ്യം അകലം തോന്നുമെങ്കിലും നല്ല മനസുള്ള ഉള്ള വ്യക്തിയാണ് മമ്മൂട്ടിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വനിതയോട് സംസാരിക്കുകയായിരുന്നു മധുബാല.
‘രസകരമായ ഒരു കാര്യമുണ്ട്. രണ്ടു ഭാഷകളിൽ റിലീസ് ചെയ്ത സിനിമയാണ് ദുൽഖറിൻ്റെ കൂടെയുള്ള സിനിമ. മലയാളത്തിൽ സംസാരം ആരോഗ്യത്തിന് ഹാനികരം തമിഴിൽ വായ് മൂടി പേസുവേം.
എൻ്റെ ആദ്യ തമിഴ് സിനിമ മമ്മൂക്കയ്ക്ക് ഒപ്പമായിരുന്നു അഴകൻ. ദുൽഖറിന്റെ ആദ്യ തമിഴ് സിനിമ എനിക്കൊപ്പവും. അതിൽ ഭംഗിയുള്ള യാദൃശ്ചികതയുണ്ടല്ലേ.
ആലോചിക്കുമ്പോൾ ചിരി വരുന്ന ഒരു കാര്യം അഴകനിൽ ഉണ്ട്. ഫസ്റ്റ് ഷെഡ്യൂളിൽ മമ്മൂക്ക ആദ്യമായി സെറ്റിൽ എത്തിയ ദിവസം ഞാനൊരു ചെറിയ കുട്ടിയുടെ കോസ്റ്റ്യൂമിലാണ്. എന്നെ കണ്ടതും ബാലചന്ദർ സാറിനോട് മമ്മൂക്ക ചോദിച്ചു ‘എന്താണ് സാർ ഇത്? 15 വയസുള്ള കുട്ടിയാണോ എൻറെ നായിക’ എന്ന്.
ഒരു നിമിഷം പോലും വൈകാതെ ഞാൻ ഉത്തരം പറഞ്ഞു ’15 അല്ല സാർ 20 വയസുണ്ട്’ മമ്മൂക്ക പൊട്ടിച്ചിരിച്ചു. ആദ്യം അകലം തോന്നുമെങ്കിലും നല്ല മനസുള്ള ഉള്ള വ്യക്തിയാണ് അദ്ദേഹം,’ മധുബാല പറയുന്നു.
Content Highlight: Mammookka saw me on the sets of that film and asked to the director a question says Madhubala