അന്ന് ആ സിനിമകൾ കണ്ട് പൊട്ടിച്ചിരിച്ചു, ഇന്ന് അദ്ദേഹത്തിൻ്റെ സിനിമയിലെ നായികയാണ് ഞാൻ: മാളവിക മോഹനൻ
Entertainment
അന്ന് ആ സിനിമകൾ കണ്ട് പൊട്ടിച്ചിരിച്ചു, ഇന്ന് അദ്ദേഹത്തിൻ്റെ സിനിമയിലെ നായികയാണ് ഞാൻ: മാളവിക മോഹനൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 16th May 2025, 10:56 am

ഹൃദയപൂർവ്വം സിനിമയെക്കുറിച്ചും സത്യൻ അന്തിക്കാടിനെക്കുറിച്ചും സംസാരിക്കുകയാണ് മാളവിക മോഹനൻ. വളരെ അപ്രതീക്ഷിതമായിട്ടാണ് ഹൃദയപൂര്‍വ്വം എന്ന സിനിമയില്‍ അഭിനയിക്കുന്നതിന് വേണ്ടി വിളിക്കുന്നതെന്നും സത്യൻ അന്തിക്കാടിന്റെ മകന്‍ അഖിലാണ് തന്നെ വിളിച്ചതെന്നും മാളവിക പറയുന്നു.

അച്ഛനൊരു സിനിമ ചെയ്യുന്നു, മോഹന്‍ലാല്‍ ആണ് ഹീറോ എന്നാണ് തന്നോട് പറഞ്ഞതെന്നും മുബൈയിലാണ് താമസമെങ്കിലും ധാരാളം മലയാളം സിനിമകള്‍ കണ്ടാണ് വളര്‍ന്നതെന്നും മാളവിക പറഞ്ഞു.

സത്യന്‍ അന്തിക്കാടിന്റെയും മോഹന്‍ലാലിന്റെയും കൂട്ടുകെട്ടില്‍ വന്നിട്ടുള്ള സിനിമകള്‍ താന്‍ കണ്ടിട്ടുണ്ടെന്നും സത്യന്‍ അന്തിക്കാട് ഐക്കോണിക് സൂപ്പര്‍ ഡയറക്ടറാണെന്നും മാളവിക അഭിപ്രായപ്പെട്ടു.

 

വി.സി. ആറില്‍ പട്ടണപ്രവേശം ഇട്ട് കണ്ട് താന്‍ പണ്ട് ചിരിക്കുമായിരുന്നെന്നും ആ സിനിമകളുടെയൊക്കെ ഡയറക്ടര്‍ക്കൊപ്പം നായികയായി അഭിനയിക്കുന്നതില്‍ ഒരു ബ്യൂട്ടിയുണ്ടെന്നും മാളവിക മോഹന്‍ പറഞ്ഞു. നാനാ വാരികയില്‍ സംസാരിക്കുകയായിരുന്നു മാളവിക മോഹന്‍.

‘വളരെ അപ്രതീക്ഷിതമായിട്ടാണ് ഈ സിനിമയില്‍ അഭിനയിക്കുന്നതിന് വേണ്ടിയുള്ള ഫോണ്‍ കോള്‍ വരുന്നത്. സത്യന്‍ സാറിന്റെ മകന്‍ അഖില്‍ സത്യനാണ് എന്നെ വിളിക്കുന്നത്. അച്ഛനൊരു സിനിമ ചെയ്യുന്നു, മോഹന്‍ലാല്‍ ആണ് ഹീറോ എന്നുപറയുകയുണ്ടായി.

ഞാന്‍ പ്രതീക്ഷിക്കാത്ത സമയത്താണ് എനിക്ക് കോള്‍ വരുന്നത്. ഞാന്‍ മുബൈയിലാണ് താമസമെങ്കിലും ധാരാളം മലയാളം സിനിമകള്‍ കണ്ടാണ് വളര്‍ന്നത്. സത്യന്‍ സാറിന്റെയും ലാല്‍ സാറിന്റെയും കൂട്ടുകെട്ടില്‍ വന്നിട്ടുള്ള എത്രയോ സിനിമകളുണ്ട്. അതെല്ലാം ഞാന്‍ കണ്ടിട്ടുണ്ടായിരുന്നു.

സത്യന്‍ അന്തിക്കാട് സാര്‍ പിന്നെ മലയാള സിനിമയിലെ ഐക്കോണിക് സൂപ്പര്‍ ഡയറക്ടറാണല്ലോ. അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിക്കാന്‍ വന്ന അവസരം ഒരു കാരണവശാലും തട്ടിക്കളയരുതെന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു.

സത്യന്‍സാറിന്റെ സിനിമകള്‍ എല്ലാം തന്നെ ഞാന്‍ കണ്ടിട്ടുണ്ട്. അന്ന് വി. സി. ആര്‍ ആയിരുന്നല്ലോ. ഞാനപ്പോള്‍ വി.സി. ആറില്‍ പട്ടണപ്രവേശം ഇട്ട് കണ്ട് ചിരിക്കുമായിരുന്നു. ആ സിനിമകളുടെയൊക്കെ ഡയറക്ടര്‍ക്കൊപ്പം ഞാന്‍ നായികയായി അഭിനയിക്കുന്നതില്‍ ഒരു ബ്യൂട്ടിയുണ്ട്,’ മാളവിക മോഹനൻപറയുന്നു.

Content Highlight: Malavika Mohanan Talking About Sathyan Anthikkand and Hridayapoorvam Movie