സുബോധ് കുമാര്‍ സിങിന്‍റെ  കൊലപാതകം;   മുഖ്യപ്രതിയായ ബജ്റംഗദള്‍ ജില്ലാ നേതാവ് അറസ്റ്റില്‍
national news
സുബോധ് കുമാര്‍ സിങിന്‍റെ  കൊലപാതകം;   മുഖ്യപ്രതിയായ ബജ്റംഗദള്‍ ജില്ലാ നേതാവ് അറസ്റ്റില്‍
ന്യൂസ് ഡെസ്‌ക്
Thursday, 6th December 2018, 2:39 pm

ലക്‌നൗ : ബുലന്ദ്ശഹറില്‍ സബ് ഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍ സിങിനെ  കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയായ ബജ്‌റംഗദള്‍ നേതാവ് യോഗേഷ് രാജിനെ പിടികൂടി. സിയാനി ജില്ല കേന്ദ്രീകരിച്ച് സംഘ്പരിവാര്‍ പദ്ധതിയിട്ട വര്‍ഗീയ കലാപത്തിന്റെ മുഖ്യസൂത്രധാരനെന്ന് സംശയിക്കപ്പെടുന്ന യോഗേഷ് രാജ് സംഭവം കഴിഞ്ഞ് നാലു ദിവസമായി ഒളിവിലായിരുന്നു.

ബുലന്ദ്ശഹറില്‍ ഗോവധമാരോപിച്ച് കലാപം നടത്തിയ സംഭവത്തില്‍ യോഗേഷ് രാജ് ആടക്കം 26 ഓളം പേര്‍ പ്രതികളാണ്. യോഗേഷ് രാജാണ് പശുവിനെ അറക്കുന്നത് കണ്ടെന്ന് പറഞ്ഞ് ആദ്യം പൊലീസില്‍ പരാതി നല്‍കിയത്. തിങ്കളാഴ്ച രാവിലെയാണ് ആറ് പേര്‍ പശുവിനെ അറക്കുന്നത് കണ്ടതെന്നും തങ്ങള്‍ ഓടിച്ചെന്നപ്പോഴേക്കും അവര്‍ രക്ഷപ്പെട്ടു കളഞ്ഞെന്നുമായിരുന്നു ഇയാള്‍ പരാതിയില്‍ പറഞ്ഞത്. എന്നാല്‍ പരാതിയില്‍ കഴമ്പില്ലെന്നാണ് പ്രാഥമിക പരിശോധനയില്‍ വ്യക്തമായതെന്നും പൊലീസ് പറഞ്ഞു.

Also Read  പശുവിനെ ആര് കൊന്നു എന്നതിനേക്കാള്‍ മനുഷ്യനെ ആര് കൊന്നു എന്നതല്ലേ അന്വേഷിക്കേണ്ടിയിരുന്നത് ; യോഗി ആദിത്യനാഥിനോട് സുബോധിന്റെ മകന്‍

അക്രമസംഭവം മുന്‍കൂട്ടി ആസുത്രണം ചെയ്തതെന്ന് സംശയിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളും ഇതിനിടെ പുറത്തുവന്നിട്ടുണ്ട്.

പശുവിന്റെ അവശിഷ്ടം കണ്ടെടുത്തുവെന്ന പറയുന്ന മഹൗ ഗ്രാമത്തില്‍ ആദ്യമെത്തിയ ഉദ്യോഗസ്ഥരിലൊരാളായ തഹസില്‍ദാര്‍ രാജ്കുമാര്‍ ഭാസ്‌ക്കര്‍ പറയുന്നത് ചത്ത പശുവിന്റെ അവശിഷ്ടം കരിമ്പ്പാടത്ത് തൂക്കിയിട്ട നിലയിലായിരുന്നെന്നും പശുവിന്റെ തലയും തൊലിയുമെല്ലാം വസ്ത്രം ഹാങ്ങറില്‍ തൂക്കിയിട്ടത് പോലെയായിരുന്നെന്നും ഇത് സാധാരണ നടക്കാത്ത സംഭവമാണെന്നുമാണ്. സംസ്ഥാനത്തെ നിലവിലുള്ള സാഹചര്യം കണക്കിലെടുക്കുകയാണെങ്കില്‍ അറവകാരൊന്നും ഇങ്ങനെ ചെയ്യില്ല. വളരെ ദൂരെ നിന്ന് പോലും കാണാവുന്ന സ്ഥലമാണിത്.””

പശുവിന്റെ അവശിഷ്ടം കണ്ടെടുത്തുവെന്ന വാര്‍ത്ത ഉടനെ തന്നെ തന്നെ ഹിന്ദു യുവവാഹിനി, ശിവസേന, ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി പ്രതിഷേധം ആരംഭിച്ചെന്ന് തഹസില്‍ദാര്‍ പറയുന്നു. പിന്നീട് ഇവര്‍ ഇത് ട്രാക്ടറില്‍ കയറ്റി ബുലന്ദ്ശഹര്‍-ഗര്‍ഹ്മുക്ടേശ്വര്‍ ഹൈവേയില്‍ കൊണ്ടുപോയിട്ട് പ്രതിഷേധിക്കുകയായിരുന്നു.

Also Read  സുബോധ് കുമാര്‍ ഹിന്ദുക്കളെ ദ്രോഹിച്ചിരുന്നു; വിചിത്രവാദവുമായി അജ്ഞാത കേന്ദ്രത്തില്‍ നിന്ന് പ്രതിയുടെ വീഡിയോ

ഡിസംബര്‍ 1 മുതല്‍ 3 വരെ മുസ്ലീം വിഭാഗമായ തബ്ലീഗ് ജമാഅത്തിന്റെ “ഇജ്‌തെമാഅ്” പരിപാടി ബുലന്ദ് ശഹറില്‍ നടന്നിരുന്നു. 10 ലക്ഷം പേര്‍ പങ്കെടുക്കുന്ന പരിപാടി തിങ്കളാഴ്ചയാണ് അവസാനിച്ചത്. ബുലന്ദ്ശഹര്‍ ദേശീയ പാതയിലൂടെയാണ് ഈ ആളുകള്‍ സഞ്ചരിച്ചിരുന്നത്. ഈ സാഹചര്യത്തില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കാന്‍ തെരഞ്ഞെടുത്ത സ്ഥലവും സമയവും സംശയസ്പദമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

അതേസമയം സുബോധ് കുമാര്‍ സിങ്ങിന്റെ അനുസ്മരണം സംഘടിപ്പിക്കാന്‍ യു.പി സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. അനുസ്മരണ യോഗത്തില്‍ പങ്കെടുക്കാന്‍ ബുലന്ദ്ശഹര്‍ പൊലീസ് ആളുകളെ ക്ഷണിച്ചിരുന്നു. യോഗി സര്‍ക്കാര്‍ അനുമതി നിഷേധിച്ചതോടെ യോഗം റദ്ദാക്കുകയായിരുന്നു.കലാപത്തിന് പിന്നാലെ വിളിച്ചു ചേര്‍ത്ത പ്രത്യേക യോഗത്തില്‍ ഗോഹത്യ നടത്തിയവര്‍ക്കെതിരെ ആദ്യം നടപടിയെടുക്കണമെന്ന യോഗി ആദിത്യനാഥിന്റെ പ്രസ്താവന വലിയ വിമര്‍ശനത്തിന് വഴിയൊരുക്കിയിരുന്നു.

DoolNews Video