യോദ്ധ എന്ന മോഹൻലാൽ ചിത്രത്തിലൂടെ തന്നെ മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് മധുബാല. പിന്നീട് മമ്മൂട്ടിക്കൊപ്പം നീലഗിരി, മുകേഷിനൊപ്പം ഒറ്റയാൾ പട്ടാളം എന്നീ മലയാളചിത്രങ്ങളിലും എം.ടി വാസുദേവന്‍ നായരുടെ ഒമ്പത് ഹ്രസ്വചിത്രങ്ങളുടെ സീരീസായ മനോരഥങ്ങളിലെ ഒരു ഭാഗത്തിലും മധുബാല അഭിനയിച്ചിട്ടുണ്ട്.
വീണ്ടും മലയാള സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് നടി. ഇപ്പോൾ തൻ്റെ ആദ്യ സിനിമയിലെ തിരസ്കാരത്തെക്കുറിച്ച് സംസാരിക്കുകയാണ് നടി.
ആദ്യ സിനിമ തന്നെ തിരസ്കരിച്ചപ്പോൾ വിഷമം തോന്നിയിട്ടില്ലെന്നും തന്നെ ഇന്നത്തെ താൻ ആക്കിയത് ആ തിരസ്‌കാരമായിരുന്നെന്നും അവർ പറഞ്ഞു.
താൻ പന്ത്രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു ആ സംഭവമെന്നും മൂന്നോ നാലോ ദിവസം അഭിനയിച്ച ശേഷം എന്നെ വേണ്ടെന്നവർ തീരുമാനിച്ചെന്നും നടി കൂട്ടിച്ചേർത്തു.
എന്നാൽ തനിക്ക് സിനിമയിൽ എത്തിയേ മതിയാകൂ എന്നായിരുന്നെന്നും ഡിഗ്രിക്കൊപ്പം അഭിനയത്തിന് ഉപകരിക്കുമെന്ന് തോന്നിയതെല്ലാം പഠിച്ചെടുത്തെന്നും മധുബാല പറഞ്ഞു.
നെഗറ്റീവ് കാര്യങ്ങൾ ജീവിതത്തിൽ നല്ലതു സംഭവിക്കാനുള്ള വെളിച്ചമായി മാറണമെന്ന് അവർ പറഞ്ഞു. വനിതയോട് സംസാരിക്കുകയായിരുന്നു അവർ.
‘പ്രതികാരം തോന്നിയിട്ടേയില്ല. എന്നെ ഇന്നത്തെ ഞാനാക്കിയത് ആ തിരസ്‌കാരമായിരുന്നു. പന്ത്രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു അത്. മൂന്നോ നാലോ ദിവസം അഭിനയിച്ച ശേഷം എന്നെ വേണ്ട എന്നവർ തീരുമാനിച്ചു. സിനിമയിലെത്തിയേ പറ്റൂ എന്ന് ഞാനും.
അന്നു ഫാൻസി ജിം ഒന്നും ഇല്ല. ആറു മണിക്കു ജൂഹു കടൽതീരത്ത് ഓടാൻ പോവും. തിരിച്ചെത്തിയ ശേഷം കോളജിലേക്ക്. ഡയലോഗ് പറയാനുള്ള കോഴ്‌സിനു ചേർന്നു. നീന്തൽ, ഹോഴ്‌സ് റൈഡിങ്.. എല്ലാം പഠിച്ചു. മൂന്നു വർഷം ഡിഗ്രിക്കൊപ്പം അഭിനയത്തിന് ഉപകരിക്കും എന്ന് എനിക്കു തോന്നിയതെല്ലാം പഠിച്ചെടുത്തു.
ജീവിതത്തിൽ ഉണ്ടാവുന്ന മോശം കാര്യങ്ങളിൽ ചിലർ നിലച്ചു പോവും അതു പാടില്ല. അത്തരം നെഗറ്റീവ് കാര്യങ്ങൾ ജീവിതത്തിൽ നല്ലതു സംഭവിക്കാനുള്ള വെളിച്ചമായി മാറും. ഞാൻ അതിനു തെളിവാണ്,’ മധുബാല
Content Highlight: Madhubala talking about her first Film Rejection