ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Entertainment
വില്ലത്തിയായി ഞെട്ടിച്ച് മധുബാല; ‘അഗ്‌നിദേവി’ന്റെ ട്രെയ്‌ലർ കാണാം
ന്യൂസ് ഡെസ്‌ക്
Sunday 2nd December 2018 10:38pm

ചെന്നൈ: മണിരത്‌നത്തിന്റെ ‘റോജ’യിലെ നിഷ്കളങ്കയായ ഗ്രാമീണ നായികയെ അവിസ്മരണീയമാക്കിയ നടി മധുബാല തന്റെ പ്രേക്ഷകരെ ഞെട്ടിക്കാൻ ഒരുങ്ങുകയാണ്. തന്റെ പുതിയ ചിത്രത്തിൽ പേടിപ്പിക്കുന്ന വില്ലത്തിയായാണ് മധുബാലയുടെ രംഗപ്രവേശം. ബോബി സിൻഹ നായകനാകുന്ന ‘അഗ്‌നിദേവി’ലാണ് അരയ്ക്ക് താഴെ തളർന്ന, പ്രതികാരം മനസ്സിൽ സൂക്ഷിക്കുന്ന രാഷ്ട്രീയ നേതാവായി മധുബാല വേഷപ്പകർച്ചനടത്തുന്നത്.

Also Read ‘ഹിന്ദി നല്ല ഭാഷത്തന്നെ, പക്ഷെ രാഷ്ട്രഭാഷ ആക്കിയത് തെറ്റ്’: രാജ് താക്കറെ

പ്രണയവും,നിഷ്‌കളങ്കതയും, ഗ്രാമീണ സൗന്ദര്യവും നിറഞ്ഞ് നിന്ന റോജയാണ് ഇപ്പോഴും പ്രേക്ഷകരുടെ മനസ്സിൽ തങ്ങി നിൽക്കുന്നത്. അതിൽ നിന്നും വിരുദ്ധമായി ക്രൗര്യഭാവങ്ങൾ കാട്ടി തന്റെ ആരാധകർക്ക് ഒരു ഷോക്ക് നൽകിയിരിക്കുകയാണ് ആരാധകരുടെ പ്രിയതാരം. അഗ്‌നിദേവിന്റെ ട്രെയിലറിൽ തകർപ്പൻ പ്രകടനമാണ് മധുബാല കാഴ്ച്ചവെച്ചിരിക്കുന്നത്. മലയാളത്തിലുൾപ്പെടെ തന്റെ അഭിനയശേഷി തെളിയിച്ച മധുബാല നീണ്ട ഒരു ഇടവേളക്ക് ശേഷമാണ് തിരിച്ചുവരവ് നടത്തിയിരിക്കുന്നത്.

Also Read ‘വനിതാ മതിലിനോട് എൻ.എസ്.എസ്. സഹകരിക്കണം’: കോടിയേരി ബാലകൃഷ്ണൻ

ജോൺ പോൾ രാജ് സംവിധാനം ചെയ്യുന്ന ‘അഗ്നിദേവ്’ ഒരു പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലറാണ്. ചിത്രത്തിൽ ബോബി സിൻഹയുടെ നായികയായി എത്തുന്നത് മലയാള നടി രമ്യ നമ്പീശനാണ്.ദുല്‍ഖര്‍ സല്‍മാനും നസ്രിയ നസീമും നായികാനായകന്മാരായ ‘വായ് മൂട് പേസവും’ എന്ന ചിത്രത്തിലാണ് മധുബാല ഏറ്റവും അവസാനം പ്രേക്ഷകർക്ക് മുന്നിലെത്തിയത്.

Advertisement