സിനിമയില്‍ വരുന്നതിന്‌ മുമ്പ്, മണി സാറിന്റെ ആ സിനിമ കണ്ട് കടുത്ത ആരാധികയായി: മധുബാല
Entertainment
സിനിമയില്‍ വരുന്നതിന്‌ മുമ്പ്, മണി സാറിന്റെ ആ സിനിമ കണ്ട് കടുത്ത ആരാധികയായി: മധുബാല
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 8th June 2025, 10:25 am

യോദ്ധ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ തന്നെ മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് മധുബാല. പിന്നീട് മമ്മൂട്ടിക്കൊപ്പം നീലഗിരി, മുകേഷിനൊപ്പം ഒറ്റയാള്‍ പട്ടാളം എന്നീ മലയാളചിത്രങ്ങളിലും എം.ടി വാസുദേവന്‍ നായരുടെ ഒമ്പത് ഹ്രസ്വചിത്രങ്ങളുടെ സീരീസായ മനോരഥങ്ങളിലെ ഒരു ഭാഗത്തിലും മധുബാല അഭിനയിച്ചിട്ടുണ്ട്.

സിനിമയിലേക്ക് വന്ന വര്‍ഷം തന്നെ മൂന്ന് ഭാഷകളില്‍ മധുബാല അഭിനയിക്കുകയുണ്ടായി. ഇപ്പോള്‍ ആ ഓര്‍മകള്‍ പങ്കുവെക്കുകയാണ് നടി.

തന്റെ ആദ്യ തമിഴ് സിനിമ അഴകനാണന്നെും ഫൂല്‍ കാണ്ഡെ ആദ്യ ഹിന്ദി സിനിമയാണെന്നും മധുബാല പറയുന്നു. ഒറ്റയാള്‍ പട്ടാളമാണ് താന്‍ അഭിനയിച്ച അദ്യ മലയാള സിനിമയെന്നും മൂന്ന് സിനിമകളും ഏകദേശം ഒരു സമയത്താണ് ഷൂട്ട് ചെയ്തതെന്നും അതുകൊണ്ട് ഏതാണ് തന്റെ ആദ്യ സിനിമ എന്ന് തനിക്കറിയില്ല അവര്‍ പറഞ്ഞു. അഴകനില്‍ മമ്മൂട്ടിയുടെ കൂടെയും ഫൂല്‍ ഔര്‍ കാണ്ഡെയില്‍ അജയ് ദേവ്ഗണിനൊപ്പവും താന്‍ അഭിനയിച്ചുവെന്നും അജയ് ദേവ്ഗണിന്റെ ആദ്യ സിനിമയായിരുന്നു അതെന്നും മധുബാല കൂട്ടിച്ചേര്‍ത്തു.

അഴകന്‍ കഴിഞ്ഞ് അടുത്ത വര്‍ഷമാണ് തനിക്ക് റോജയിലേക്ക് അവസരം ലഭിച്ചതെന്നും തനിക്ക് സിനിമ കരിയറില്‍ കിട്ടിയതില്‍ ഏറ്റവും നല്ല അവസരം അതായിരുന്നുവെന്നും നടി പറഞ്ഞു. സിനിമില്‍ വരുന്നതിന് മുമ്പ് തന്നെ താന്‍ മണിരത്‌നത്തിന്റെ ആരാധികയായിരുന്നുവെന്നും മധുബാല പറയുന്നു. ഫൂല്‍ ഓര്‍ കാണ്ഡെ വിജയിച്ചു നില്‍ക്കുന്ന സമയത്ത് ഒരു ഹിന്ദി ജേര്‍ണലിസ്റ്റ് തന്നോട് ആരുടെ സിനിമയില്‍ അഭിനയിക്കാനാണ് ആഗ്രഹമെന്ന് ചോദിച്ചുവെന്നും മണിരത്‌നം എന്നായിരുന്നു തന്റെ മറുപടിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു വനിതയോട് സംസാരിക്കുകയായിരുന്നു മധുബാല.

‘അഴകന്‍ ആദ്യ തമിഴ് സിനിമ. ഫൂല്‍ ഔര്‍ കാണ്ഡെ ആദ്യ ഹിന്ദി ചിത്രം. ഒറ്റയാള്‍ പട്ടാളം ആദ്യ മലയാള സിനിമ. മൂന്നു സിനിമകളും ഏതാണ്ട് ഒരേ സമയത്താണു ഷൂട്ട് ചെയ്തത്. അതുകൊണ്ട് ഏതാണ് എന്റെ ആദ്യ സിനിമ എന്നെനിക്ക് അറിയില്ല. അഴകനില്‍ മമ്മൂക്കയ്ക്ക് ഒപ്പം. ഫൂല്‍ ഔര്‍ കാണ്ഡെയിലെ നായകന്‍ അജയ് ദേവ്ഗണ്‍ ആയിരുന്നു. അദ്ദേഹത്തിന്റെ ആദ്യ സിനിമയായിരുന്നു അത്. ഒറ്റയാള്‍ പട്ടാളത്തില്‍ മുകേഷിനൊപ്പവും.

അഴകന്‍ കഴിഞ്ഞ് തൊട്ടടുത്ത വര്‍ഷമായിരുന്നു റോജ എനിക്ക് കിട്ടിയത്. ‘ഗ്രേറ്റസ്റ്റ് ഓപ്പര്‍ച്യുനിറ്റി ആയിരുന്നു അത്. സിനിമയില്‍ എത്തുന്നതിനു മുന്‍പേ മണിസര്‍ സംവിധാനം ചെയ്ത അഗ്‌നി നക്ഷത്രം കണ്ടു കടുത്ത ആരാധികയായി. ഫൂല്‍ ഓര്‍ കാ ണ്ഡെ വിജയിച്ചു നില്‍ക്കുന്ന സമയം. ഒരു ഹിന്ദി ജേര്‍ണലിസ്റ്റ് എന്നെ ഇന്റര്‍വ്യൂ ചെയ്തു. ആരുടെ സിനിമയില്‍ അഭിനയിക്കാനാണ് ആഗ്രഹം എന്നു ചോദിച്ചു.

യഷ് ചോപ്ര യൊക്കെ ബോളിവുഡ് ഹിറ്റ്മേക്കേഴ്സായി നിറഞ്ഞു നില്‍ക്കുന്ന സമയമായിരുന്നു അത്. പക്ഷേ, ഞാന്‍ പറഞ്ഞത് മണിരത്‌നം സിനിമയില്‍ അഭിനയിക്കണം എന്നാണ്. പത്രപ്രവര്‍ത്തകന്‍ അന്നെന്നോടു ചോദിച്ചു ആരാണു മണിരത്‌നം? അന്ന് അദ്ദേഹത്തെ മുംബൈയില്‍ അധികമാരും അറിയുക പോലുമില്ല. പിന്നീടു റോജയില്‍ അഭിനയിക്കുമ്പോള്‍ എനിക്കു തോന്നി ദൈവം എന്റെ പ്രാര്‍ഥന കേട്ടു,’ മധുബാല പറയുന്നു.

Content highlight: Madhubala acted in three languages ​​the same year she entered the film industry. Now, Madhubala sharing those memories.