'ജി സ്‌ക്വാഡ്'; സ്വന്തം പ്രൊഡക്ഷന്‍ഹൗസുമായി ലോകേഷ്; ആദ്യ നിര്‍മാണത്തിന്റെ പ്രഖ്യാപനം ഉടന്‍
Entertainment news
'ജി സ്‌ക്വാഡ്'; സ്വന്തം പ്രൊഡക്ഷന്‍ഹൗസുമായി ലോകേഷ്; ആദ്യ നിര്‍മാണത്തിന്റെ പ്രഖ്യാപനം ഉടന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 28th November 2023, 7:11 pm

ഇന്ത്യന്‍ സിനിമാലോകത്തിലെ പ്രശസ്ത സംവിധായകനായ ലോകേഷ് കനകരാജ് തന്റെ പുതിയ പ്രൊഡക്ഷന്‍ ഹൗസ് – ജി സ്‌ക്വാഡ് ലോഞ്ച് ചെയ്യുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

‘മാനഗരം’, ‘കൈതി’, ‘മാസ്റ്റര്‍’, ‘വിക്രം’, ‘ലിയോ’ തുടങ്ങിയ സമാനതകളില്ലാത്ത സിനിമകളിലൂടെ പ്രശസ്തനായ സംവിധായകന്‍ ആണ് ലോകേഷ് കനകരാജ്.

സ്ഥിരമായ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റുകളുടെ ‘സ്റ്റാര്‍ ഡയറക്ടര്‍’ ആയി അംഗീകരിക്കപ്പെട്ട സംവിധായകന്‍, ഇപ്പോള്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്തുമായി സഹകരിച്ച് സണ്‍ പിക്ചേഴ്സ് നിര്‍മിക്കുന്ന ‘തലൈവര്‍ 171’ എന്ന പ്രൊജക്റ്റിനായി സഹകരിച്ചുകൊണ്ടിരിക്കുകയാണ്.

ലോകേഷ് ഇപ്പോള്‍ തന്റേതായ പ്രൊഡക്ഷന്‍ ഹൗസ് ആരംഭിച്ചിരിക്കുകയാണ്. ‘ജി സ്‌ക്വാഡ്’ എന്നാണ് പ്രൊഡക്ഷന്‍ ഹൗസിന്റെ പേര്.

‘എന്റെ സുഹൃത്തുക്കളുടെയും സഹായികളുടെയും സര്‍ഗ്ഗാത്മക കഴിവുകള്‍ പ്രോത്സാഹിപ്പിക്കാനും അതുവഴി അഭിരുചികള്‍ ആസ്വദിക്കുന്ന പുതിയ സിനിമകള്‍ യാഥാര്‍ത്ഥ്യമാക്കാനുമുള്ള ആത്മാര്‍ത്ഥമായ ശ്രമത്തോടെയാണ് ഞാന്‍ ജി സ്‌ക്വാഡിനൊപ്പം നിര്‍മാതാവായി ഒരു പുതിയ യാത്ര ആരംഭിക്കുന്നത്.

സിനിമാ പ്രേമികളുടെയും എല്ലാ പ്രിയപ്പെട്ട പ്രേക്ഷകരുടെയും സ്നേഹവും പിന്തുണയുമാണ് എന്റെ സംവിധാന സംരംഭങ്ങളില്‍ നെടുംതൂണായത്.

ഒരു നിര്‍മാതാവ് എന്ന നിലയിലുള്ള ഈ പുതിയ ശ്രമത്തിനും ഈ പ്രൊഡക്ഷന്‍ ഹൗസിലൂടെ സൃഷ്ടിക്കപ്പെടുന്ന സിനിമകള്‍ക്കും ഞാന്‍ അതേ പിന്തുണ പ്രതീക്ഷിക്കുന്നു,’ എന്നാണ് ലോകേഷ് പറഞ്ഞത്.

ഈ ബാനറില്‍ നിന്നുള്ള അദ്ദേഹത്തിന്റെ ആദ്യ നിര്‍മാണത്തെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ പുറത്തുവരും.

ജി സ്‌ക്വാഡിന്റെ വിജയത്തിന് സിനിമാ രംഗത്തെ പ്രമുഖ താരങ്ങളും അഭിനേതാക്കളും സാങ്കേതിക വിദഗ്ധരും നിര്‍മാതാക്കളും സോഷ്യല്‍ മീഡിയയില്‍ കൂടി ആശംസകള്‍ അറിയിച്ചിരുന്നു. പി.ആര്‍.ഓ പ്രതീഷ് ശേഖര്‍.

Content Highlight: Lokesh Kanagaraj Announce His Own Production House ‘G Squad’