അനിമല്‍ അഡ്വാന്‍സ് ബുക്കിങ്ങ്; രണ്‍ബീര്‍ കപൂറിന്റെ എക്കാലത്തെയും വലിയ ഓപ്പണര്‍
Entertainment news
അനിമല്‍ അഡ്വാന്‍സ് ബുക്കിങ്ങ്; രണ്‍ബീര്‍ കപൂറിന്റെ എക്കാലത്തെയും വലിയ ഓപ്പണര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 28th November 2023, 6:42 pm

രണ്‍ബീര്‍ കപൂറിന്റെ ഏറ്റവും പുതുതായി വരാനിരിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ സിനിമയാണ് ‘അനിമല്‍’. രശ്മിക മന്ദാന നായികയായെത്തുന്ന ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ഡിസംബര്‍ ഒന്നിനാണ് തിയേറ്ററുകളില്‍ റിലീസിനെത്തുന്നത്.

‘അനിമല്‍’ ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ ഈ സിനിമ രണ്‍ബീര്‍ കപൂറിന്റെ എക്കാലത്തെയും വലിയ ഓപ്പണറായി മാറുകയാണെന്ന വാര്‍ത്തയാണ് പുറത്തു വന്നിരിക്കുന്നത്.

Sacnilk.comന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, ‘അനിമല്‍’ സിനിമ ഇതിനകം തന്നെ 9.75 കോടിയിലധികം രൂപയാണ് അഡ്വാന്‍സ് ബുക്കിങ്ങില്‍ നേടിയിട്ടുള്ളത്.

ഇന്ത്യയില്‍ 7,200 ഷോകളിലായി 3,34,173 ടിക്കറ്റുകള്‍ വിറ്റുപോയതായാണ് Sacnilk.comന്റെ പുതിയ റിപ്പോര്‍ട്ട് പറയുന്നത്.

റിപ്പോര്‍ട്ട് അനുസരിച്ച്, ‘അനിമലി’ന്റെ തെലുങ്ക് വേര്‍ഷന്‍ 643 ഷോകള്‍ക്കായി 58,465 ടിക്കറ്റുകളാണ് ഇതുവരെ വിറ്റത്.

അതില്‍ നിന്ന് 91.48 ലക്ഷം രൂപയാണ് നേടിയത്. തമിഴില്‍ 41 ഷോകളിലായി 779 ടിക്കറ്റുകളും കന്നഡയില്‍ 1504 ടിക്കറ്റുകളും വിറ്റു.

അര്‍ജുന്‍ റെഡ്ഡി, കബീര്‍ സിങ് എന്നീ ചിത്രങ്ങള്‍ ഒരുക്കിയ സന്ദീപ് റെഡ്ഡി വംഗയാണ് ‘അനിമല്‍’ സംവിധാനം ചെയ്തിരിക്കുന്നത്.

ചിത്രത്തില്‍ രശ്മിക മന്ദാനക്ക് പുറമെ അനില്‍ കപൂര്‍, ബോബി ഡിയോള്‍, തൃപ്തി ദിമ്രി എന്നിവരും അഭിനയിക്കുന്നുണ്ട്.

Content Highlight: Ranbir Kapoor Movie Animal Become Ranbir’s Biggest Opener