എഡിറ്റര്‍
എഡിറ്റര്‍
ലോകകപ്പ് നേടിയാല്‍ ആദ്യം ചെയ്യാന്‍ പോകുന്നത് ഇത്; സ്വപ്‌നത്തെക്കുറിച്ച് മനസ്സ് തുറന്ന് മെസി; കൂടെ താനുമെന്ന് അഗ്യൂറോ
എഡിറ്റര്‍
Sunday 19th November 2017 12:58pm


ബ്യൂണസ് ഐറിസ്: സ്വന്തം ടീം ലോകകപ്പ് കിരീടം നേടുകയെന്നത് ഏതൊരു താരത്തിന്റെയും സ്വപ്‌നമായിരിക്കും. ഇതിഹാസതാരങ്ങള്‍ക്കാണെങ്കില്‍ അത് ജീവിതാഭിലാഷവും. ഈ സ്വപ്‌നം നിറവേറ്റാന്‍ കഴിയാതെ പോയ നിരവധി താരങ്ങളുണ്ട് ക്രിക്കറ്റിലും ഫുട്‌ബോളിലും.

അര്‍ജന്റീനന്‍ ഇതിഹാസം ലയണല്‍ മെസി ഈ നേട്ടം കൈവരിക്കാന്‍ കഴിയാതെ കളിയവസാനിപ്പിക്കാന്‍ തീരുമാനിച്ച വ്യക്തിയായിരുന്നു. എന്നാല്‍ തന്റെ വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച താരം ദേശീയ ടീമിനായി ഉടന്‍ കളത്തിലിറങ്ങുകയും ചെയ്തു.


Also Read: ആരാധ്യക്കിത് ആറാം പിറന്നാള്‍; ആശംസകള്‍ നേരാന്‍ ഓടിയെത്തി ബോളിവുഡ്


എല്ലാതാരങ്ങളെയും പോലെ തന്റെ ലക്ഷ്യവും 2018 ലെ ലോകകപ്പ് ആണെന്ന് താരം ഒരിക്കല്‍ക്കൂടി ആവര്‍ത്തിച്ചിരിക്കുകയാണ്. ലോകകപ്പ് നേടിക്കഴിഞ്ഞാല്‍ താന്‍ ആദ്യം ചെയ്യുക എന്താകുമെന്നും താരം പറയുന്നു

കിരീടം സ്വന്തമാക്കി കഴിഞ്ഞാല്‍ അര്‍ജന്റീനിയന്‍ പട്ടണമായ റൊസാരിയോയില്‍ നിന്നും സാന്‍ നിക്കോളാസ് വരെ കാല്‍നടയായി തീര്‍ത്ഥാടനം ചെയ്യുമെന്നാണ് താരം പറഞ്ഞത്.

റൊസാരിയോയില്‍ നിന്നും 65 ഓളം കിലോമീറ്റര്‍ അകലെയാണ് സാന്‍ നിക്കോളാസ്. അര്‍ജന്റീനിയന്‍ കത്തോലിക്കരുടെ മതപരമായ ഒരു ചടങ്ങാണ് എല്ലാ വര്‍ഷവും സ്വന്തം വീട്ടില്‍ നിന്നും സാന്‍ നിക്കോളാസിലെ ദേവാലയത്തിലേക്കുള്ള കാല്‍നടയായുള്ള തീര്‍ത്ഥാടനം.


Dont Miss: മണ്ണാര്‍ക്കാട് എം.ഇ.എസ് കോളേജില്‍ അധ്യാപകര്‍ എസ്.എഫ്.ഐ ബോര്‍ഡുകള്‍ നശിപ്പിച്ചു; സി.സി.ടി.വി ദൃശ്യങ്ങളെത്തുടര്‍ന്ന് അധ്യാപകനെതിരെ നടപടി


എല്ലാ വര്‍ഷവും സെപ്തംബര്‍ 25നാണു ഇതു നടക്കാറുള്ളത്. ടിവൈസി സ്പോര്‍ട്സിനു നല്‍കിയ അഭിമുഖത്തിലാണ് മെസി തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്. അഭിമുഖത്തിനിടെ മെസിയുടെ സഹതാരമായ സെര്‍ജിയോ അഗ്യൂറയോട് മെസിക്കൊപ്പം യാത്രയിലുണ്ടാകുമോ എന്ന ചോദിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക കിടിലന്‍ മറുപടിയായിരുന്നു താരം നല്‍കിയത്.

ലോകകപ്പ് നേടിയാല്‍ മെസി സാന്‍ നിക്കോളാസ് വരെ നടക്കുമെന്നാണ് പറഞ്ഞതെങ്കില്‍ താന്‍ ഓടാന്‍ തയ്യാറാണെന്നാണ് അഗ്യൂറോ പറഞ്ഞത്.

Advertisement