എഡിറ്റര്‍
എഡിറ്റര്‍
ആരാധ്യക്കിത് ആറാം പിറന്നാള്‍; ആശംസകള്‍ നേരാന്‍ ഓടിയെത്തി ബോളിവുഡ്
എഡിറ്റര്‍
Sunday 19th November 2017 11:53am

 

മുംബൈ: താരങ്ങളേക്കാള്‍ പ്രശസ്തമാണ് ഇന്ന താരസന്തതികള്‍. കഴിഞ്ഞ ദിവസം, ബോളിവുഡ് എറെ ചര്‍ച്ച ചെയ്ത ആഘോഷമായിരുന്നു ആരാധ്യയുടേത്. ഐശ്വര്യ- അഭിഷേക് ദമ്പതികളുടെ മകളായ ആരാധ്യയുടെ ആറാം പിറന്നാളിന് ആശംസകളും സമ്മാനങ്ങളുമായെത്തിയത് ബോളിവുഡ് ഒന്നാകെയായിരുന്നു.


Also Read: ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയുടെ വ്യാജചിത്രം ഉപയോഗിച്ച് ഇന്ത്യാവിരുദ്ധ പ്രചരണം; പാക് സൈന്യത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടി


താരഗൃഹമായ ‘പ്രതീക്ഷയി’ല്‍ ഷാരൂഖ് ഖാന്‍ അടക്കമുള്ള തിരക്കേറിയ താരങ്ങളായിരുന്നു എത്തിയത്. കുഞ്ഞാരാധ്യയുടെ പിറന്നാളാഘോഷത്തിന് മിഴിവേകാന്‍ താരങ്ങളെത്തിയത് മക്കളോടൊപ്പമായിരുന്നു.

ഷാരൂഖ് ഖാന്റെ മകന്‍ അബ്റാം, ആമിര്‍ഖാന്റെ മകന്‍ ആസാദ് റാവു ഖാന്‍, ശില്‍പ്പ ഷെട്ടിയും മകന്‍ വിഹാന്‍ രാജ് തുടങ്ങിയവര്‍ ആഘോഷത്തിന് മാറ്റു കൂട്ടാനെത്തി.

ആരാദ്യയുടെ പിറന്നാളിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച മുത്തച്ഛന്‍ അമിതാബ് ബച്ചന്‍ കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായിരുന്നു. അദ്ദേഹം ഷെയര്‍ ചെയ്ത ആരാധ്യയുടെ പഴയ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തിരുന്നു.

 

ഐശ്വര്യയുടെ പിതാവ് കൃഷ്ണരാജ് റായിയുടെ മരണശേഷം ബച്ചന്‍ കുടുംബം ആഘോഷങ്ങളില്‍ അധികം പങ്കെടുത്തിരുന്നില്ല. അതുകൊണ്ടു തന്നെയാണ് ആരാധ്യയുടെ പിറന്നാള്‍ ആഘോഷം ഗംഭീരമാക്കിത്തിര്‍ക്കാന്‍ താരങ്ങള്‍ തീരുമാനിച്ചത്.

Advertisement