എഡിറ്റര്‍
എഡിറ്റര്‍
മണ്ണാര്‍ക്കാട് എം.ഇ.എസ് കോളേജില്‍ അധ്യാപകര്‍ എസ്.എഫ്.ഐ ബോര്‍ഡുകള്‍ നശിപ്പിച്ചു; സി.സി.ടി.വി ദൃശ്യങ്ങളെത്തുടര്‍ന്ന് അധ്യാപകനെതിരെ നടപടി
എഡിറ്റര്‍
Sunday 19th November 2017 12:22pm

 

പാലക്കാട്: മണ്ണാര്‍ക്കാട് എം.ഇ.എസ് കോളേജിലെ എസ്.എഫ്.ഐ പ്രചരണ ബോര്‍ഡുകള്‍ അധ്യാപകര്‍ നശിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സംഘര്‍ഷമുണ്ടാക്കാനുള്ള നീക്കം കോളേജിലെ സി.സി.ടി.വി ക്യാമറയിലാണ് പതിഞ്ഞത്.


Also Read: ആരാദ്യക്കിത് ആറാം പിറന്നാള്‍; ആശംസകള്‍ നേരാന്‍ ഓടിയെത്തി ബോളിവുഡ്


കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇത്തവണ എസ്.എഫ്.ഐ ആയിരുന്നു ഇവിടെ വിജയിച്ചത്. കോളേജ് യൂണിയന്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടന യൂണിയന്റെയും എസ്.എഫ്.ഐയുടെയും പ്രചാരണബോര്‍ഡുകളും തോരണങ്ങളും ക്യാമ്പസില്‍ സ്ഥാപിച്ചിരുന്നു.

എന്നാല്‍ കഴിഞ്ഞദിവസം രാവിലെ ക്യാമ്പസിലെത്തിയ വിദ്യാര്‍ത്ഥികള്‍ പ്രചരണ ബോര്‍ഡുകള്‍ നശിപ്പിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന പ്രിന്‍സിപ്പലിന് വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് അധ്യാപകര്‍ ഇവ നശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്.

ദൃശ്യങ്ങളില്‍ സെക്യൂരിറ്റിയുടെ സഹായത്തോടെ കോളേജിലെ അധ്യാപകര്‍ തന്നെയാണ് പ്രചാരണബോര്‍ഡുകള്‍ നശിപ്പിച്ചതെന്ന് വ്യക്തമാവുകയായിരുന്നു. കോളേജില്‍ സംഘര്‍ഷമുണ്ടാക്കാനും വിദ്യാര്‍ത്ഥികള്‍ അക്രമരാഷ്ട്രീയം നടത്തുന്നുവെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമായിരുന്നു അധ്യാപകരുടേതെന്ന് എസ.്എഫ്.ഐ ആരോപിച്ചു.


Dont Miss:  ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയുടെ വ്യാജചിത്രം ഉപയോഗിച്ച് ഇന്ത്യാവിരുദ്ധ പ്രചരണം; പാക് സൈന്യത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടി


വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ആരോപണവിധേയനായ സലാവുദ്ദീന്‍ എന്ന അധ്യാപകനെ സ്റ്റാഫ് അഡൈ്വസറുടെ ചുമതലയില്‍ നിന്ന് നീക്കം ചെയ്തു.

Advertisement