മലയാള സിനിമക്ക് വേറിട്ടൊരു രൂപം നൽകാൻ ശ്രമിക്കുന്ന സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. അന്താരാഷ്ട്ര തലത്തിൽ വരെ ലിജോയുടെ സിനിമകൾ ചർച്ചയായിട്ടുണ്ട്. അദ്ദേഹത്തിന്റെ സിനിമകൾ നിരവധി അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ തിളങ്ങിയിട്ടും ഉണ്ട്.
മലയാള സിനിമക്ക് വേറിട്ടൊരു രൂപം നൽകാൻ ശ്രമിക്കുന്ന സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. അന്താരാഷ്ട്ര തലത്തിൽ വരെ ലിജോയുടെ സിനിമകൾ ചർച്ചയായിട്ടുണ്ട്. അദ്ദേഹത്തിന്റെ സിനിമകൾ നിരവധി അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ തിളങ്ങിയിട്ടും ഉണ്ട്.
കുറഞ്ഞ സിനിമകളിലൂടെത്തന്നെ ലിജോ ജോസ് പെല്ലിശ്ശേരി സിനിമ എന്ന ബ്രാൻഡ് ആയി മാറാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. കണ്ടു മടുത്ത ശൈലിയിൽ നിന്നും മാറിയുള്ള ചിത്രങ്ങളാണ് ലിജോ ജോസ് പെല്ലിശ്ശേരി ചെയ്യാറുള്ളത്.
കഴിഞ്ഞ വർഷം മമ്മൂട്ടിക്ക് മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടികൊടുത്ത ചിത്രമായിരുന്നു നൻപകൽ നേരത്ത് മയക്കം. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം ഫിലിം ഫെസ്റ്റിവിലുകളിലും തിയേറ്ററിലുമെല്ലാം മികച്ച പ്രതികരണം നേടിയിരുന്നു. മലയാളിയായ ജെയിംസിനെയും തമിഴനായ സുന്ദരത്തേയും അവതരിപ്പിച്ച മമ്മൂട്ടിയുടെ വേഷപ്പകര്‍ച്ച വലിയ കയ്യടി നേടിയിരുന്നു.
മമ്മൂട്ടിയെ പോലൊരു നടൻ അവതരിപ്പിക്കേണ്ട കഥാപാത്രമായിരുന്നു അതെന്നും ആ രീതിയിലാണ് നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തെ സമീപിച്ചതെന്നും ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നു. മമ്മൂട്ടിയെ കഥാപാത്രത്തിൽ നിന്ന് മാറ്റി ചിന്തിക്കാൻ പറ്റാത്ത വിധം അദ്ദേഹം ആ വേഷം ഭംഗിയാക്കിയെന്നും ലിജോ പറഞ്ഞു.
‘വളരെ കൃത്യമായി മമ്മൂക്കയെ പോലൊരാൾ അവതരിപ്പിക്കേണ്ട കഥാപാത്രമായിരുന്നു അത്. അങ്ങനെ ഒരു നടന്റെ പെർഫോമൻസ് ബാക്കപ്പായി വേണ്ട ഒരു സിനിമ എന്ന രീതിയിൽ തന്നെയാണ് അതിനെ സമീപിച്ചത്. വളരെ നല്ല ബോധ്യത്തോടെയാണ് മമ്മൂക്കയോട് ആ സിനിമയുടെ കഥ പറയുന്നത്. അങ്ങനെയാണ് ആ പ്രൊജക്ടിലേക്ക് എത്തുന്നത്. എനിക്ക് തോന്നുന്നത് പൂർണമായി മമ്മൂട്ടിയെ ആ കഥാപാത്രത്തിൽ നിന്ന് മാറ്റി ചിന്തിക്കാൻ പറ്റാത്ത വിധം അദ്ദേഹം ആ വേഷം ഭംഗിയാക്കിയിട്ടിട്ടുണ്ട്,’ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നു.
ലിജോയുടെ തന്നെ കഥയ്ക്ക് എസ്. ഹരീഷ് ആണ് നൻപകൽ നേരത്ത് മയക്കത്തിന്റെ തിരക്കഥ ഒരുക്കിയത്. രമ്യ പാണ്ട്യന്‍, അശോകന്‍, കൈനകരി തങ്കരാജ്, സുരേഷ് ബാബു, ചേതന്‍ ജയലാല്‍, അശ്വന്ത് അശോക് കുമാര്‍, രാജേഷ് ശര്‍മ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
മോഹൻലാൽ നായകനായി ഈ വർഷമാദ്യം വലിയ ഹൈപ്പിൽ എത്തിയ മലൈക്കോട്ടൈ വലിബാനായിരുന്നു ലിജോയുടെ സംവിധാനത്തിൽ അവസാനമിറങ്ങിയ സിനിമ. പ്രതീക്ഷിച്ച വിജയം നേടാൻ ചിത്രത്തിന് കഴിഞ്ഞില്ലെങ്കിലും സമീപകാലത്ത് മോഹൻലാലിൻറെ മികച്ച പ്രകടനം കണ്ട സിനിമയായിരുന്നു മലൈക്കോട്ടൈ വലിബൻ.
Content Highlight: Lijo Jose pellisserry About Mammooty’s Performance In Nanpakal Nerath Mayakkam Movie