എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Mollywood
ലിജോ ജോസ് പല്ലിശ്ശേരിയുടെ ‘ഈ മ യൗ’ ആഷിഖ് അബു ഏറ്റെടുത്തു; പുതിയ റിലീസ് തിയ്യതിയും തീരുമാനിച്ചു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday 16th April 2018 2:42pm

കോഴിക്കോട്: ലിജോ ജോസ് പല്ലിശ്ശേരിക്ക് കഴിഞ്ഞ വര്‍ഷത്തെ മികച്ച സംവിധായകനുള്ള അവാര്‍ഡ് നേടിക്കൊടുത്ത ചിത്രം ‘ഈ മ യൗ’ ഒടുവില്‍ റിലീസിനെത്തുന്നു. ചിത്രത്തിന്റെ അവകാശം  ആഷിഖ് അബു ഏറ്റെടുത്തു. ചിത്രം അടുത്ത മാസം 4ന് റിലീസ് ചെയ്യും. രണ്ട് തവണ മാറ്റിവച്ചതിന് ശേഷമാണ് ഇപ്പോള്‍ പുതിയ റിലീസ് തിയ്യതി പുറത്ത് വിട്ടിരിക്കുന്നത്.

ചിത്രീകരണ വേഗം കൊണ്ട് മലയാളം സിനിമാ മേഖലയെ ഞെട്ടിച്ച ചിത്രമായിരുന്നു ഈ മ യൗ. 18 ദിവസം കൊണ്ടാണ് ചിത്രം ഷൂട്ട് ചെയ്ത്ത കഴിഞ്ഞത്. എന്നാല്‍ ഈ വേഗത ചിത്രം തീയേറ്ററുകളിലെത്തിക്കുന്ന കാര്യത്തില്‍ കൊണ്ടുവരാനായില്ല. കഴിഞ്ഞ വര്‍ഷം അവസാനം റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ച ചിത്രം പക്ഷേ വൈകുകയായിരുന്നു.


Read | സത്യം പറഞ്ഞാല്‍ ശരിക്കും മടുത്തു, എന്താണ് നടക്കുന്നതെന്ന് അറിയില്ല; വിമര്‍ശനവുമായി നടന്‍ അരവിന്ദ് സ്വാമി


ചിത്രത്തിന്റെ ഡിജിറ്റല്‍ ജോലികള്‍ ബാക്കിയുള്ളതിനാലാണ് റിലീസ് വൈകുന്നതെന്നാണ് അന്ന അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്. രാത്രികാല രംഗങ്ങള്‍ കൂടുതലുള്ള ചിത്രം ഡിജിറ്റല്‍ ജോലികള്‍ കഴിഞ്ഞപ്പോള്‍ കൂടുതല്‍ ഇരുണ്ടതോടെ മാറ്റി ചെയ്യണമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞത്. എന്നാല്‍ ചില ചലചിത്രമേളകള്‍ക്ക് പ്രദര്‍ശിപ്പിക്കാന്‍ ക്ഷണം കിട്ടിയതും റിലീസ് വൈകാന്‍ കാരണമായി. ചിത്ത്രതിന്റെ പ്രിവ്യൂ പ്രദര്‍ശനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഈശോ മറിയം യൗസോപ്പ് എന്നതിന്റെ ചുരുക്ക രൂപമായിട്ടാണ് ഈ മ യൗ എന്ന പേരിട്ടത്.

ചെമ്പന്‍ വിനോദ്, ദിലീഷ് പോത്തന്‍, വിനായകന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. കൊച്ചിയാണ് പ്രധാന ലൊക്കേഷന്‍. ശവപ്പെട്ടിയും മരണവീടും ഒക്കെ പശ്ചാത്തലമായുള്ള ടീസറുകളും ട്രൈലറുകളുമാണ് ചിത്രത്തിന്റേതായി പുറത്ത് വന്നിട്ടുള്ളത്. മരണവീടുമായി ബന്ധപ്പെട്ടുള്ള സംഭവങ്ങളായിരിക്കും പ്രമേയമെന്നാണ് സൂചന.

Advertisement