കോഴിക്കോട്: സമസ്തയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചെതായി ലീഗ്. മൂസ്ലീം ലീഗ് നേതാക്കള്‍ സമസ്ത നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് വിവിധ വിഷയങ്ങളില്‍ സംഘടനകളും തമ്മിലുണ്ടായ പ്രശ്‌നങ്ങളില്‍ പരിഹാരം ഉണ്ടായത്.
വിഷയവുമായി ബന്ധപ്പെട്ട് കാന്തപുരം വിഭാഗത്തിന് അനൂകൂലമായി കോടതിയില്‍ സത്യവാങ്മൂലം നല്‍കിയ സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കുമെന്ന് നേതാക്കള്‍ ഉറപ്പുനല്‍കിയതായി സമസ്ത ഭാരവാഹികള്‍ അറിയിച്ചു. []
തിരുകേശം അടക്കമുള്ള വിഷയങ്ങളില്‍ സമവായത്തിലെത്തിയെന്ന് നേതാക്കള്‍ പറഞ്ഞു. തിരുകേശവിവാദത്തില്‍ ലീഗ് നിലപാടിനെതിരെ സമസ്ത ഭാരവാഹികള്‍ പരസ്യപ്രസ്താവന തുടങ്ങിയ സാഹചര്യത്തിലാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്.
അതേസമയം വിഷയത്തില്‍ നേരത്തെ രൂപീകരിച്ച സമരസമിതി പിരിച്ചുവിടില്ലെന്ന് സമസ്ത ഭാരവാഹികളും അറിയിച്ചു. സര്‍ക്കാര്‍ നിലപാട് തിരുത്തുമെന്ന് ലീഗ് ഉറപ്പുനല്‍കിയ സാഹചര്യത്തില്‍ അതിന് മാറ്റമുണ്ടായാല്‍ മാത്രം തുടര്‍നടപടികള്‍ ആലോചിച്ചാല്‍ മതിയെന്നാണ് സമസ്ത ഭാരവാഹികളുടെ തീരുമാനം.
രണ്ട് മണിക്കൂറിലധികം നീണ്ട ചര്‍ച്ചയില്‍ അഭിപ്രായ വ്യത്യാസങ്ങളും ആശങ്കകളും പരിഹരിച്ചതായി നേതാക്കള്‍ പറഞ്ഞു.
രണ്ട് മാസത്തെ ഇടവേളയാണ് പ്രശ്‌നപരിഹാരത്തിനായി ലീഗ് നേതൃത്വം സമസ്തയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന സത്യവാങ്മൂലം തിരുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പുതിയത് സമര്‍പ്പിക്കുന്ന കാര്യം ആലോചിക്കും.
മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, സമസ്ത നേതാക്കളായ ചെറുശേരി സൈനുദീന്‍ മുസലിയാര്‍ , ഹമീദ് ഫൈസി അമ്പലക്കടവ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
