മലയാളത്തിലെ സീനിയർ ഛായാഗ്രാഹകരിൽ ഒരാളാണ് അഴകപ്പൻ. ഇപ്പോൾ മോഹൻലാലിനെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം. ചന്ദ്രോത്സവം സിനിമയിൽ വര്‍ക്ക് ചെയ്യുമ്പോള്‍ മോഹന്‍ലാല്‍ തന്നോട് ഡയറക്ടര്‍ കട്ട് പറഞ്ഞാലും ഉടനെ കട്ട് ചെയ്യരുതെന്ന് പറഞ്ഞെന്നും താന്‍ അപ്പോള്‍ റെഡിയായി ഇരുന്നെന്നും അഴകപ്പന്‍ പറയുന്നു.
മോഹന്‍ലാല്‍ തനിക്ക് സിഗ്നല്‍ തന്നപ്പോൾ ഫൈറ്റ് മാസ്റ്റര്‍ പറഞ്ഞതിലും കൂടുതല്‍ ഫൈറ്റ് ഉണ്ടാകുമെന്ന് തനിക്ക് മനസിലായെന്നും അഴകപ്പന്‍ പറഞ്ഞു.
എന്നാല്‍ ക്യാമറ പാന്‍ ചെയ്തപ്പോള്‍ അസിസ്റ്റൻ്റിൻ്റെ കൈ തട്ടി ക്യാമറ മൂവ് ചെയ്യാന്‍ പറ്റിയില്ലെന്നും സീന്‍ കഴിഞ്ഞപ്പോള്‍ മോഹന്‍ലാല്‍ തന്നോട് കിട്ടിയില്ലല്ലോ എന്ന് ചോദിച്ചുവെന്നും അദ്ദേഹം പറയുന്നു.
താനപ്പോള്‍ സോറി പറഞ്ഞെന്നും പിന്നീടും ആ സീന്‍ ഷൂട്ട് ചെയ്തപ്പോൾ ആദ്യത്തെ ഷോട്ടിന്റെ അത്ര രണ്ടാമത്തെ ഷോട്ട് വന്നില്ലെന്നും അഴകപ്പന്‍ കൂട്ടിച്ചേര്‍ത്തു. മാസ്റ്റര്‍ബിന്‍ ചാനലിനോട് സംസാരിക്കുകയായിരുന്നു അഴകപ്പന്‍.
‘ചന്ദ്രോത്സവം സിനിമയിൽ വര്‍ക്ക് ചെയ്യുമ്പോള്‍ ലാല്‍ എന്നോട് കട്ട് പറയുമ്പോള്‍ ഉടനെ തന്നെ ക്യാമറയില്‍ കട്ട് ചെയ്യരുതെന്ന് ചെവിയില്‍ പറഞ്ഞു. ഞാന്‍ ക്യാമറ ചെയ്തപ്പോള്‍ റെഡിയായി ഇരുന്നു. പുള്ളി എനിക്ക് സിഗ്നല്‍ തന്നപ്പോള്‍ എനിക്ക് മനസിലായി മാസ്റ്റര്‍ പറഞ്ഞതില്‍ നിന്നും ഇനിയും അടി ഉണ്ടാകുമെന്ന്. ചെളിയില്‍ വെച്ചിട്ടുള്ള ഫൈറ്റ് സീന്‍ ആണ്. ക്യാമറ പാന്‍ ചെയ്തപ്പോള്‍ എന്റെ അസിസ്റ്റന്റ് കൈ തട്ടി. അപ്പോള്‍ എനിക്ക് മൂവ് ചെയ്യാന്‍ പറ്റിയില്ല.
അവിടെ ഫൈറ്റ് സീന്‍ കഴിഞ്ഞപ്പോള്‍ എന്നോട് വന്ന് ചോദിച്ചു ‘കിട്ടിയില്ല അല്ലെ’ എന്ന്. അത് ലാല്‍ സാറിന് അറിയില്ലെന്നാണ് ഞാന്‍ വിചാരിച്ചത്. ‘കിട്ടിയില്ല സോറി എന്റെ മിസ്റ്റേക്ക് ആണെന്ന്’ ഞാന്‍ പറഞ്ഞു. അപ്പോള്‍ ലാല്‍ സാറ് എന്റെ കയ്യില്‍ പിടിച്ച് നിങ്ങളുടെ മിസ്റ്റേക്ക് അല്ല എന്ന് പറഞ്ഞു. എന്നിട്ട് പിന്നെയും ആ സീന്‍ ഷൂട്ട് ചെയ്തു. പക്ഷെ, ആദ്യത്ത ഷോട്ടിന്റെ അത്രയും വന്നില്ല രണ്ടാമത്തെ ഷോട്ട്. ഞാൻ ആകെ ഡെസ്പ് ആയി,’ അഴകപ്പൻ പറയുന്നു.
Content Highlight: Lalettan said not to cut it, and when the scene was cut he said… Cinematographer Alagappan