സിനിമാപ്രേമികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് ലക്ഷ്മി മേനോന്‍. 2011ല്‍ രഘുവിന്റെ സ്വന്തം റസിയ എന്ന മലയാള ചിത്രത്തിലൂടെയാണ് നടി തന്റെ സിനിമാകരിയര്‍ ആരംഭിക്കുന്നത്. 2012ല്‍ സുന്ദരപാണ്ഡ്യന്‍ എന്ന തമിഴ് ചിത്രത്തില്‍ നായികയായി അഭിനയിച്ചു.
സിനിമാപ്രേമികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് ലക്ഷ്മി മേനോന്‍. 2011ല്‍ രഘുവിന്റെ സ്വന്തം റസിയ എന്ന മലയാള ചിത്രത്തിലൂടെയാണ് നടി തന്റെ സിനിമാകരിയര്‍ ആരംഭിക്കുന്നത്. 2012ല്‍ സുന്ദരപാണ്ഡ്യന്‍ എന്ന തമിഴ് ചിത്രത്തില്‍ നായികയായി അഭിനയിച്ചു.
സുന്ദരപാണ്ഡ്യന്‍, കുംകി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കാനും ലക്ഷ്മിക്ക് സാധിച്ചു. ഇപ്പോള്‍ മലയാളത്തിലെയും തമിഴിലെയും ഇഷ്ട താരങ്ങളെ കുറിച്ച് സംസാരിക്കുകയാണ് നടി.
തമിഴില്‍ ധനുഷിനെയാണ് തന്റെ ഇഷ്ടനടനായി ലക്ഷ്മി മേനോന്‍ കാണുന്നത്. അദ്ദേഹത്തിന്റെ സിനിമകളെല്ലാം കാണുകയും നന്നായിത്തന്നെ ആസ്വദിക്കുകയും ചെയ്യാറുണ്ടെന്നും നടി പറയുന്നു. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിനോട് സംസാരിക്കുകയായിരുന്നു ലക്ഷ്മി.
‘മലയാളത്തില്‍ സൗബിനെ വലിയ ഇഷ്ടമാണ്. അദ്ദേഹത്തിനൊപ്പം ഒരു പടം വന്നാല്‍ തീര്‍ച്ചയായും ചെയ്യും. സൗബിന് എല്ലാ കഥാപാത്രങ്ങളും ചെയ്യാനാകും. കോമഡിയൊക്കെ എത്ര നന്നായാണ് ചെയ്യുന്നത്. ഫഹദിനെയും അതുപോലെ ഇഷ്ടമാണ്. ഫഹദും ഏത് കഥാപാത്രവും അനായാസം ചെയ്യുന്ന ആളാണ്,’ ലക്ഷ്മി മേനോന്‍ പറയുന്നു.
മലയാള സിനിമയിലൂടെ കരിയര്‍ ആരംഭിച്ചെങ്കിലും ലക്ഷ്മിക്ക് മലയാള സിനിമകളേക്കാള്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചിരിക്കുന്നത് തമിഴില്‍ നിന്നാണ്. എന്തുകൊണ്ടാണ് മലയാള സിനിമയില്‍ അവസരങ്ങള്‍ ലഭിക്കാതെ പോയതെന്ന ചോദ്യത്തിനും നടി അഭിമുഖത്തില്‍ മറുപടി നല്‍കി.
‘എന്റെ മുഖത്തിനും ഭാവത്തിനും അഭിനയത്തിനുമൊക്കെ ചേരുന്നത് തമിഴായത് കൊണ്ടാകാം അവിടെ തിളങ്ങിയതും കൈനിറയെ ചിത്രങ്ങള്‍ ലഭിച്ചതും. മലയാളികള്‍ ഉദ്ദേശിക്കുന്ന തരത്തിലുള്ള പടത്തില്‍ ഞാന്‍ ചേരാത്തത് കൊണ്ടാകാം മലയാളത്തില്‍ അധികം സിനിമകള്‍ വരാത്തത്. എനിക്ക് മലയാളത്തില്‍ അവസരം തരാതിരിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. അതാണ് സത്യം. വിഷമമുണ്ടോയെന്ന് ചോദിച്ചാല്‍, വിഷമമുണ്ട്,’ ലക്ഷ്മി മേനോന്‍ പറയുന്നു.
നല്ലൊരു മലയാളം സിനിമ ചെയ്യണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്നും അത് സൂപ്പര്‍സ്റ്റാറുകളുടെ കൂടെയോ സൂപ്പര്‍ സംവിധായകരുടെ കൂടെയോ ചെയ്യണമെന്നില്ലെന്നും നടി പറഞ്ഞു. മറിച്ച് നല്ല കഥയുള്ള നല്ല മലയാള സിനിമ ചെയ്യണമെന്നാണെന്നും ലക്ഷ്മി കൂട്ടിച്ചേര്‍ത്തു.
Content Highlight: Lakshmi Menon Talks About Her Favorite Malayalam And Tamil Stars