'കൊല്ലും എന്ന വാക്ക്, കാക്കും എന്ന പ്രതിജ്ഞ'; പൃഥ്വിരാജ് ചിത്രം 'കുരുതി'യുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു
D Movies
'കൊല്ലും എന്ന വാക്ക്, കാക്കും എന്ന പ്രതിജ്ഞ'; പൃഥ്വിരാജ് ചിത്രം 'കുരുതി'യുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 29th November 2020, 7:16 pm

കൊച്ചി: നവാഗതനായ മനു വാര്യര്‍ സംവിധാനം ചെയ്ത് പൃഥ്വിരാജ് മുഖ്യ വേഷത്തിലെത്തുന്ന ‘കുരുതി’യുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. പൃഥ്വിരാജ് തന്നെയാണ് പോസ്റ്റര്‍ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. കൊല്ലും എന്ന വാക്ക്, കാക്കും എന്ന പ്രതിജ്ഞ എന്ന ടൈറ്റിലോടെയാണ് താരം പോസ്റ്റര്‍ റിലീസ് ചെയ്തത്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍ ഒരുക്കുന്ന ഈ ചിത്രത്തില്‍ പൃഥ്വിരാജിനെ കൂടാതെ വന്‍ താരനിരയാണ് അണിനിരക്കുന്നത്. റോഷന്‍ മാത്യൂ, ഷൈന്‍ ടോം ചാക്കോ, മുരളി ഗോപി, മാമുക്കോയ, ശ്രിന്ദ, മണികണ്ഠന്‍ ആചാരി, നവാസ് വള്ളിക്കുന്ന്, നെസ്ലന്‍, സാഗര്‍ സൂര്യ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.

അഭിനന്ദന്‍ രാമാനുജം ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. റഫീഖ് അഹമ്മദ് ഗാനരചന ഒരുക്കുന്ന സിനിമയുടെ സംഗീതം ജേക്‌സ് ബിജോയ് ആണ്.

അനിഷ് പള്ളിയാല്‍ കഥ ഒരുക്കുന്ന ‘കുരുതി’ ഡിസംബര്‍ 9ന് ആണ് ചിത്രീകരണം ആരംഭിക്കുന്നത്. അഖിലേഷ് മോഹന്‍ എഡിറ്റിംഗും ഗോകുല്‍ ദാസ് പ്രൊജക്റ്റ് ഡിസൈനും നിര്‍വഹിക്കുന്നു.

ആനന്ദ് രാജേന്ദ്രന്‍ ആണ് ചിത്രത്തിന്റെ പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്. കോസ്റ്റിയൂം ഇര്‍ഷാദ് ചെറുകുന്ന്, മേക്കപ്പ് അമല്‍, ലൈന്‍ പ്രൊഡ്യൂസര്‍ ഹാരിസ് ദേസം, സ്റ്റില്‍സ് സിനാറ്റ് സേവ്യര്‍, സൗണ്ട് എഡിറ്റ് & ഡിസൈന്‍ അരുണ്‍ വര്‍മ, ഓഡിയോഗ്രഫി രാജകൃഷ്ണന്‍, പ്രൊമോഷന്‍ പൊഫ്ഫാക്‌റ്റ്യോ.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Kuruthi Poster Released