ജംഷേദ്പൂരിനെ സമനിലയില്‍ തളച്ച് ഒഡിഷ
ISL
ജംഷേദ്പൂരിനെ സമനിലയില്‍ തളച്ച് ഒഡിഷ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 29th November 2020, 7:13 pm

പനജി: ഐ.എസ്.എല്ലില്‍ ജംഷേദ്പൂരിനെ സമനിലയില്‍ തളച്ച് ഒഡിഷ. രണ്ട് ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു ഒഡിഷയുടെ തിരിച്ചുവരവ്.

സൂപ്പര്‍ താരം വാല്‍സ്‌കിസിന്റെ ഇരട്ട ഗോളുകളാണ് ജംഷേദ്പുരിനെ ആദ്യപകുതിയില്‍ മുന്നിലെത്തിച്ചത്.

മത്സരം ആരംഭിച്ചപ്പോള്‍ തൊട്ട് ജംഷേദ്പുര്‍ എഫ്.സി ആക്രമണ ഫുട്ബോളാണ് കാഴ്ചവെച്ചത്. ഒഡിഷയെ കാഴ്ചക്കാരാക്കി ജംഷേദ്പുര്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.

പതിനൊന്നാം മിനിട്ടില്‍ ജംഷേദ്പുരിന് അനുകൂലമായി ഒരു പെനാല്‍ട്ടി പിറന്നു. കിട്ടിയ അവസരം സൂപ്പര്‍താരം വാല്‍സ്‌കിസ് മുതലാക്കി. അനായാസേന പന്ത് വലയിലെത്തിച്ച് വാല്‍സ്‌കിസ് ജംഷേദ്പുരിനെ മുന്നിലെത്തിച്ചു. താരം തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സ്‌കോര്‍ ചെയ്തു.

ഗോള്‍ വഴങ്ങിയതോടെ ഒഡിഷ ഉണര്‍ന്നുകളിച്ചു. പക്ഷേ ഒറ്റ ഷോട്ട് പോലും ലക്ഷ്യത്തിലേക്കെത്തിക്കാന്‍ ടീമിന് സാധിച്ചില്ല. എന്നാല്‍ 27-ാം മിനിട്ടില്‍ ജംഷേദ്പുര്‍ വീണ്ടും ഒരു ഗോള്‍ കൂടി സ്‌കോര്‍ ചെയ്തു.

ഒഡിഷ പ്രതിരോധപ്പിഴവില്‍ നിന്നും ലഭിച്ച അവസരം മികച്ച ഒരു ഷോട്ടിലൂടെ വലയിലെത്തിച്ച വാല്‍സ്‌കിസ് വീണ്ടും ജംഷേദ്പുരിനായി സ്‌കോര്‍ ചെയ്തു. താരം ഈ സീസണില്‍ നേടുന്ന മൂന്നാം ഗോളാണിത്.

രണ്ടാം പകുതിയില്‍ ഉണര്‍ന്നു കളിച്ച ഒഡിഷയ്ക്ക് മൗറിഷ്യോ 77-ാം മിനിറ്റില്‍ ഗോള്‍ സമ്മാനിച്ചു. കളി തീരാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെ മൗറിഷ്യോ രണ്ടാം ഗോളും നേടി കളി സമനിലയിലാക്കി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Odisha FC vs Jamshadpur FC ISL