ഇത് ഗുരുതരം; ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ട് മരവിപ്പിച്ച് കിം കര്‍ദാഷിന്‍
World News
ഇത് ഗുരുതരം; ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ട് മരവിപ്പിച്ച് കിം കര്‍ദാഷിന്‍
ന്യൂസ് ഡെസ്‌ക്
Wednesday, 16th September 2020, 9:19 am

തന്റെ ഔദ്യോഗിക, ഫേസ്ബുക്ക്,ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ മരവിപ്പിക്കുകയാണെന്ന് അറിയിച്ച് അമേരിക്കന്‍ ടെലിവിഷന്‍ താരവും മോഡലുമായ കിം കര്‍ദാഷിന്‍ വെസ്റ്റ്.

സോഷ്യല്‍മീഡിയയില്‍ നടക്കുന്ന വിദ്വേഷ പ്രസംഗത്തിനെതിരെയും വ്യാജ പ്രചരണങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് നീക്കം. അമേരിക്കന്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയില്‍ സോഷ്യല്‍മീഡിയ വ്യാജപ്രചരണങ്ങള്‍ തെരഞ്ഞെടുപ്പിനെയും ജനാധിപത്യത്തെയും ബാധിക്കുമെന്നാണ് കിം കര്‍ദാഷിന്‍ പറയുന്നത്. വിദ്വേഷ പ്രസംഗങ്ങള്‍ നീക്കം ചെയ്യാനുള്ള ക്യാംപയിനായ സ്റ്റോപ് ഹേറ്റ് ഫോര്‍ പ്രോഫിറ്റിന്റെ ഭാഗമായാണ് കിം കര്‍ദാഷിന്‍ 24 മണിക്കൂര്‍ നേരത്തേക്ക് ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും മരവിപ്പിക്കുന്നത്.

‘സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കപ്പെടുന്ന തെറ്റായ വിവരങ്ങള്‍ തെരഞ്ഞെടുപ്പിനെയും ജനാധിപത്യത്തെയും ഗുരുതരമായി ബാധിക്കും,’ കിം കര്‍ദാഷിന്‍ ട്വിറ്ററിലൂടെ അറിയിച്ചു.

അമേരിക്കന്‍ ടെലിവിഷന്‍ താരവും സംരഭകയുമായ കിം കര്‍ദാഷിനെ 188 മില്യണ്‍ പേരാണ് ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്. ലോകത്തേറ്റവും കൂടുതല്‍ പേര്‍ ഫോളോ ചെയ്യുന്ന പത്തു പ്രമുഖ വ്യക്തിത്വങ്ങളില്‍ ഉള്‍പ്പെട്ട ആളാണ് കിം കര്‍ദാഷിന്‍.

കിം കര്‍ദാഷിന് പുറമെ ജെന്നിഫര്‍ ലോറന്‍സ്, കെറി വാഷിംഗ്ടണ്‍ തുടങ്ങിയവ സെലിബ്രറ്റികളും ഫേസ്ബുക്കിലെ വ്യാജ പ്രചരണത്തിനെതിരെ രംഗത്തു വന്നിട്ടുണ്ട്

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ