ബ്ലാസ്‌റ്റേഴ്‌സിന് വിജയം അകലെ
ISL
ബ്ലാസ്‌റ്റേഴ്‌സിന് വിജയം അകലെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 29th November 2020, 9:27 pm

പനജി: ഐ.എസ്.എല്ലില്‍ വിജയം കാണാന്‍ ബ്ലാസ്റ്റേഴ്‌സ് ഇനിയും കാത്തിരിക്കണം. ഇന്ന് നടന്ന ചെന്നൈയിന്‍ എഫ്.സിയ്‌ക്കെതിരായ മത്സരത്തില്‍ ഇരുടീമുകളും സമനില പാലിച്ചു.

മലയാളി താരങ്ങളില്ലാതെയാണ് ബ്ലാസ്റ്റേഴ്സ് കളി ആരംഭിച്ചത്. ആദ്യ മിനിട്ടുകളില്‍ തന്നെ ചെന്നൈ ആക്രമണം അഴിച്ചുവിട്ടു.

17-ാം മിനിട്ടില്‍ ബ്ലാസ്റ്റേഴ്സ് ഗോള്‍കീപ്പര്‍ ആല്‍ബിനോ ഗോമസ് വലിയൊരു പിഴവ് നടത്തിയെങ്കിലും സെന്റര്‍ബാക്ക് ബക്കാരി കോനെ അത്ഭുതകരമായി അതില്‍ നിന്നും ടീമിനെ രക്ഷിച്ചു.

25-ാം മിനിട്ടില്‍ ചെന്നൈയിന്‍ വല ചലിപ്പിച്ചെങ്കിലും അത് റഫറി ഓഫ് സൈഡ് വിളിച്ചു.

ആദ്യകളിയില്‍ തോറ്റ ബ്ലാസ്‌റ്റേഴ്‌സിന് രണ്ടാം കളിയില്‍ സമനില വഴങ്ങേണ്ടി വന്നിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kerala Blasters vs Chennain FC ISL