അന്താരാഷ്ട്ര ക്രിക്കറ്റില്‍ 22000 റണ്‍സ്; നേട്ടം സ്വന്തമാക്കി കോഹ്‌ലി
Cricket
അന്താരാഷ്ട്ര ക്രിക്കറ്റില്‍ 22000 റണ്‍സ്; നേട്ടം സ്വന്തമാക്കി കോഹ്‌ലി
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 29th November 2020, 6:22 pm

സിഡ്‌നി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ 22000 റണ്‍സ് മറികടന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ഓസ്‌ട്രേലിയ്‌ക്കെതിരെ ഇന്ന് 89 റണ്‍സെടുത്തതോടെയാണ് കോഹ്‌ലി നേട്ടം മറികടന്നത്.

ക്രിക്കറ്റില്‍ 22000 റണ്‍സ് നേടുന്ന എട്ടാമത്തെ താരമാണ് കോഹ്‌ലി. 418 മത്സരങ്ങളില്‍ നിന്നാണ് കോഹ്‌ലിയുടെ നേട്ടം.

ഏകദിനത്തില്‍ 11977 റണ്‍സും ടെസ്റ്റില്‍ 7140 റണ്‍സും ടി-20യില്‍ 2794 റണ്‍സുമാണ് കോഹ്‌ലിയുടെ സമ്പാദ്യം.

664 മത്സരങ്ങളില്‍ നിന്ന് 34357 റണ്‍സ് നേടിയിട്ടുള്ള സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് പട്ടികയില്‍ മുന്നില്‍. സംഗക്കാര (28016), പോണ്ടിംഗ് (24483), ജയവര്‍ധനെ (25957), കാലിസ് (25534), ദ്രാവിഡ് (24208), ലാറ (22358) എന്നിവരാണ് കോഹ്‌ലിയ്ക്ക് മുന്നിലുള്ളത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Virat Kohli becomes 8th batsman to score 22,000 runs in international cricket