കഴക്കൂട്ടത്ത് കടകംപള്ളി തന്നെ; യു.ഡി.എഫ് ഇത്തവണയും മൂന്നാം സ്ഥാനത്ത്; മനോരമ പ്രീപോള്‍ സര്‍വേഫലം
Kerala News
കഴക്കൂട്ടത്ത് കടകംപള്ളി തന്നെ; യു.ഡി.എഫ് ഇത്തവണയും മൂന്നാം സ്ഥാനത്ത്; മനോരമ പ്രീപോള്‍ സര്‍വേഫലം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 24th March 2021, 9:04 pm

തിരുവനന്തപുരം: കഴക്കൂട്ടം മണ്ഡലം സി.പി.ഐ.എം നിലനിര്‍ത്തുമെന്ന് മനോരമ ന്യൂസ് പ്രീപോള്‍ സര്‍വേ ഫലം. രണ്ടാമത് എന്‍.ഡിഎ വരുമെന്നും സര്‍വേഫലത്തില്‍ പറയുന്നു.

യു.ഡി.എഫ് മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നാണ് സര്‍വേയില്‍ പറയുന്നത്.

കടകംപള്ളി സുരേന്ദ്രനാണ് കഴക്കൂട്ടത്ത് ഇടതുപക്ഷ സ്ഥാനാര്‍ത്ഥി. ശോഭാ സുരേന്ദ്രനാണ് എന്‍.ഡി.എയില്‍ നിന്ന് മത്സരിക്കുന്നത്. കഴിഞ്ഞ തവണയും എന്‍.ഡി.എ നേട്ടമുണ്ടാക്കിയ മണ്ഡലമാണ് കഴക്കൂട്ടം.

മനോരമന്യൂസ് വി.എം.ആര്‍ അഭിപ്രായസര്‍വേ ഫലത്തിന്റെ നാലാംഭാഗമാണ് ബുധനാഴ്ച പുറത്തുവിട്ടത്.കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ഫലമാണ് രണ്ടാം ദിവസം പുറത്തുവിടുന്നത്. 27000 പേരില്‍ നിന്നാണ് വി.എം.ആര്‍ വിവിധ മണ്ഡലങ്ങളിലായി അഭിപ്രായം ആരാഞ്ഞത്.

തിരുവനന്തപുരത്ത് വര്‍ക്കലയും ആറ്റിങ്ങലും ആറ്റിങ്ങലും സി.പി.ഐ.എമ്മിനൊപ്പം നില്‍ക്കുമെന്നാണ് സര്‍വേ ഫലത്തില്‍ പറയുന്നത്.

കൊല്ലം ജില്ലയില്‍ ഇത്തവണ മുഴുവന്‍ സീറ്റുകളും സിപിഐഎമ്മിന് ലഭിക്കില്ലെന്നാണ് സര്‍വേ ഫലത്തില്‍ പറയുന്നത്. 11 മണ്ഡലങ്ങളില്‍ ഏഴും സി.പി.ഐ.എമ്മിന് ലഭിക്കുമ്പോള്‍, നാലെണ്ണം യു.ഡി.എഫിന് ലഭിക്കുമെന്നാണ് സര്‍വേ ഫലം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kazhakkootam Constituency will hold by Kadakampally Surendran; bjp in second