ആ സിനിമക്ക് വേണ്ടി എന്റെ വ്യക്തിത്വം തന്നെ ഞാന്‍ മാറ്റിവച്ചു; ആ കഥാപാത്രം ഞാനേ അല്ല: കല്യാണി പ്രിയദര്‍ശന്‍
Entertainment
ആ സിനിമക്ക് വേണ്ടി എന്റെ വ്യക്തിത്വം തന്നെ ഞാന്‍ മാറ്റിവച്ചു; ആ കഥാപാത്രം ഞാനേ അല്ല: കല്യാണി പ്രിയദര്‍ശന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 3rd July 2025, 5:05 pm

സംവിധായകന്‍ പ്രിയദര്‍ശന്റെയും നടി ലിസിയുടെയും മകളായി സിനിമയിലേക്ക് കടന്നുവന്ന താരമാണ് കല്യാണി പ്രിയദര്‍ശന്‍. വെറുമൊരു താരപുത്രി എന്നതിലുപരി സ്വന്തം കഴിവ് കൊണ്ട് തെന്നിന്ത്യന്‍ സിനിമയില്‍ തന്റേതായ ഒരിടം കണ്ടെത്തിയ നടിയാണ് ഇന്ന് കല്യാണി.

2017ല്‍ അഖില്‍ അക്കിനേനിക്കൊപ്പം ‘ഹലോ‘ എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു കല്യാണിയുടെ സിനിമാ പ്രവേശനം. പിന്നീട് ഹൃദയം, വരനെ ആവശ്യമുണ്ട് തുടങ്ങിയ മലയാള സിനിമകളിലും തന്റ സാന്നിധ്യം അറിയിച്ചു. ഇപ്പോള്‍ എങ്ങനെയാണ് കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നത് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് കല്യാണി.

കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ അങ്ങനെ അളവുകോലൊന്നും ഇല്ലെന്നും പക്ഷേ, ഓരോ സിനിമകളിലൂടെയും കംഫര്‍ട്ട്സോണില്‍ നിന്നും പരിമിതികളില്‍ നിന്നും പുറത്തു കടക്കാന്‍ താന്‍ ശ്രമിക്കാറുണ്ടെന്നും അവര്‍ പറയുന്നു. മുന്‍നിര നായകന്മാരോടൊപ്പം അഭിനയിച്ച് ഒരു നായിക എന്ന നിലയില്‍ വളര്‍ന്നു വരണം എന്ന് ആദ്യത്തെ സിനിമ ചെയ്യുമ്പോള്‍ ആഗ്രഹിച്ചിരുന്നുവെന്നും കല്യാണി കൂട്ടിച്ചേര്‍ത്തു.

ഹൃദയത്തിലൂടെ തനിക്ക് ഡബ് ചെയ്യാനുള്ള അവസരം കിട്ടിയെന്നും ബ്രോഡാഡിയില്‍ മോഹന്‍ലാലിന്റെ കൂടെ അഭിനയിക്കുമ്പോള്‍ നല്ല സ്‌ക്രീന്‍ സ്പേസും കിട്ടിയെന്നും നടി പറയുന്നു. തല്ലുമാലയില്‍ തന്റെ വ്യക്തിത്വം തന്നെ താന്‍ മാറ്റിവച്ചുവെന്നും കാരണം ആ കഥാപാത്രം താനേ അല്ലെന്നും കല്യാണി പറഞ്ഞു. അങ്ങനെ ഓരോ കഥാപാത്രങ്ങള്‍ ചെയ്യുമ്പോഴും അതിനായി സ്വയം മാറാന്‍ ശ്രമിക്കാറുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു. ഗൃഹലക്ഷ്മിയില്‍ സംസാരിക്കുകയായിരുന്നു കല്യാണി.

‘കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ അങ്ങനെ അളവുകോലൊന്നും ഇല്ല. പക്ഷേ, ഓരോ സിനിമകളി ലൂടെയും കംഫര്‍ട്ട്‌സോണില്‍ നിന്നും പരിമിതികളില്‍ നിന്നും പുറത്ത് കടക്കാന്‍ ശ്രമിക്കാറുണ്ട്. മുന്‍നിര നായകന്മാരോടൊപ്പം അഭിനയിച്ച് ഒരു നായിക എന്ന നിലയില്‍ വളര്‍ന്ന് വരണം എന്ന് ആദ്യത്തെ സിനിമ ചെയ്യുമ്പോള്‍ ആഗ്രഹിച്ചിരുന്നു. ‘ഹൃദയ’ത്തിലൂടെ എനിക്ക് ഡബ് ചെയ്യാനുള്ള അവസരം കിട്ടി.

ബ്രോഡാഡിയില്‍  ലാലങ്കിളിന്റെ(മോഹന്‍ലാല്‍) കൂടെ അഭിനയിക്കുമ്പോള്‍ വളര്‍ന്നേ പറ്റൂ. ആ സിനിമയില്‍ സ്‌ക്രീന്‍ സ്‌പേസും കിട്ടി. ‘തല്ലുമാലയില്‍’ എന്റെ വ്യക്തിത്വം തന്നെ ഞാന്‍ മാറ്റിവച്ചു. കാരണം ആ കഥാപാത്രം ഞാനേ അല്ല. ശേഷം മൈക്കില്‍ ഫാത്തിമയില്‍’ എന്റെ ഭാഷയില്‍ മാറ്റം വരുത്തി. ‘ആന്റണിയില്‍’ എനിക്ക് ശാരീരികമായും മാറ്റം വരുത്തേണ്ടിവന്നു. അങ്ങനെ ഓരോ കഥാപാത്രങ്ങള്‍ ചെയ്യുമ്പോഴും അതിനായി സ്വയം മാറാന്‍ ശ്രമിക്കാറുണ്ട്,’ കല്യാണി പറയുന്നു.

Content Highlight: kalyani priyadarshan talks about the characters she has played.