ആര്‍ക്കൊപ്പവും കംഫര്‍ട്ടബിളാണ്; എന്നാല്‍ ആ നടനൊപ്പം കൂടുതല്‍ എളുപ്പമായി തോന്നും: കല്യാണി പ്രിയദര്‍ശന്‍
Entertainment
ആര്‍ക്കൊപ്പവും കംഫര്‍ട്ടബിളാണ്; എന്നാല്‍ ആ നടനൊപ്പം കൂടുതല്‍ എളുപ്പമായി തോന്നും: കല്യാണി പ്രിയദര്‍ശന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 2nd May 2025, 2:33 pm

മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് കല്യാണി പ്രിയദര്‍ശന്‍. നടി ലിസിയുടെയും സംവിധായകന്‍ പ്രിയദര്‍ശന്റെയും മകളാണ് കല്യാണി. എന്നാല്‍ ഇരുവരുടേയും മകള്‍ എന്ന ലേബലില്‍ നിന്ന് നടി കല്യാണി പ്രിയദര്‍ശന്‍ എന്ന ഐഡന്റിറ്റിയിലേക്ക് മാറാന്‍ കല്യാണിക്ക് പെട്ടെന്ന് തന്നെ സാധിച്ചിരുന്നു.

2017ല്‍ അഖില്‍ അക്കിനേനിയുടെ ഹലോ എന്ന തെലുങ്ക് സിനിമയിലൂടെയാണ് കല്യാണി തന്റെ അഭിനയം ആരംഭിക്കുന്നത്. പിന്നീട് തമിഴ് സിനിമയുടെയും ഭാഗമായ നടി 2020ലാണ് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് വരുന്നത്.

ശേഷം മരക്കാര്‍ – അറബിക്കടലിന്റെ സിംഹം, ഹൃദയം, ബ്രോ ഡാഡി, തല്ലുമാല, ശേഷം മൈക്കില്‍ ഫാത്തിമ, ആന്റണി, വര്‍ഷങ്ങള്‍ക്ക് ശേഷം തുടങ്ങിയ മലയാള സിനിമകളില്‍ കല്യാണി നായികയായി എത്തി.

ഇപ്പോള്‍ ആരുടെ കൂടെ അഭിനയിക്കുമ്പോഴാണ് കൂടുതല്‍ കംഫര്‍ട്ടബിള്‍ ആയി തോന്നാറുള്ളത് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് കല്യാണി പ്രിയദര്‍ശന്‍. ഗൃഹലക്ഷ്മി മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘ആരുടെ കൂടെ അഭിനയിച്ചാലും ഞാന്‍ കംഫര്‍ട്ടബിളാണ്. ഞാനും പ്രണവും ചെറുപ്പം മുതലേ കൂട്ടുകാരാണ്. അതുകൊണ്ട് പ്രണവിന്റെ കൂടെ അഭിനയിക്കുമ്പോള്‍ കൂടുതല്‍ കംഫര്‍ട്ടബിളായി തോന്നും,’ കല്യാണി പ്രിയദര്‍ശന്‍ പറയുന്നു.

തന്റെ സൗഹൃദങ്ങളെപ്പറ്റിയും നടി അഭിമുഖത്തില്‍ സംസാരിച്ചു. സിനിമയില്‍ വന്നതിന് ശേഷം തനിക്ക് ഒരുപാട് സുഹൃത്തുക്കള്‍ ഉണ്ടായിയെന്നും കീര്‍ത്തി സുരേഷും പ്രണവും മോഹന്‍ലാലും ചെറുപ്പം മുതലുള്ള സുഹൃത്തുക്കളാണെന്നും നടി പറഞ്ഞു.

‘സിനിമയില്‍ വന്നതിന് ശേഷം എനിക്ക് ഒരുപാട് സുഹൃത്തുക്കള്‍ ഉണ്ടായി. ശേഷം മൈക്കില്‍ ഫാത്തിമയുടെ നിര്‍മാതാവായ ജഗദീഷ് പളനിസ്വാമി എന്റെ അടുത്ത സുഹൃത്താണ്. അവന് എന്റെ കഴിവുകളെ കുറിച്ചറിയാം. കീര്‍ത്തി, പ്രണവ് അങ്ങനെ ചെറുപ്പം മുതലുള്ള സുഹൃത്തുക്കളുമുണ്ട്,’ കല്യാണി പ്രിയദര്‍ശന്‍ പറയുന്നു.

Content Highlight: Kalyani Priyadarshan Talks About Pranav Mohanlal