പ്രിയദർശന്റെ സംവിധാനത്തിൽ 1991ൽ പുറത്തിറങ്ങിയ മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർഹിറ്റ് കോമഡി ചിത്രമാണ് കിലുക്കം. കിലുക്കത്തിൽ മോഹൻലാലും, ജഗതി ശ്രീകുമാറും രേവതിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
കിലുക്കത്തിലെ റീമേക്കിൽ അഭിനയിക്കാൻ താത്പര്യമുണ്ടെന്ന് പറയുകയാണ് നടി കല്യാണി പ്രിയദർശൻ. എന്നാൽ മോഹൻലാൽ അഭിനയിച്ച വേഷത്തിൽ അഭിനയിക്കാനാണ് തനിക്ക് താത്പര്യമെന്നും രേവതിയുടെ കഥാപാത്രമായി പ്രണവ് മോഹൻലാലും വന്നാൽ വ്യത്യസ്തമായിരിക്കുമെന്ന് കല്യാണി പറയുന്നു.
ആരുടെ കൂടെ അഭിനയിച്ചാലും താൻ കംഫർട്ടബിൾ ആണെന്നും എന്നാൽ താനും പ്രണവ് മോഹൻലാലും ചെറുപ്പം മുതൽ കൂട്ടുകാരായതിനാൽ പ്രണവിന്റെ കൂടെ അഭിനയിക്കുമ്പോൾ കൂടുതൽ കംഫർട്ടിബിളായി തോന്നുമെന്നും കല്യാണി കൂട്ടിച്ചേർത്തു. ഗൃഹലക്ഷ്മി മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കല്യാണി പ്രിയദർശൻ.
‘കിലുക്കം എന്ന സിനിമയുടെ റീമേക്കിൽ അഭിനയിക്കാൻ താത്പര്യമുണ്ട്. പക്ഷേ, അതിൽ ലാലങ്കിളിന്റെ ഭാഗം ഞാനും രേവതി മാമിന്റെ ഭാഗം അപ്പുവും (പ്രണവ്) ചെയ്താൽ അതിലൊരു വ്യത്യസ്‌തതയുണ്ടാകും.
ആരുടെ കൂടെ അഭിനയിച്ചാലും ഞാൻ കംഫർട്ടബിളാണ്. ഞാനും പ്രണവും ചെറുപ്പംമുതലേ കൂട്ടുകാരാണ്. അതുകൊണ്ട് പ്രണവിന്റെ കൂടെ അഭിനയിക്കുമ്പോൾ കൂടുതൽ കംഫർട്ടബിളായി തോന്നും,’ കല്യാണി പ്രിയദർശൻ പറയുന്നു.
‘അങ്ങനെ തോന്നിയിട്ടില്ല. പക്ഷേ, ‘തേൻമാവിൻ കൊമ്പത്തി’ലെ കാർത്തുമ്പിയുടെ കഥാപാത്രമൊക്കെ പ്രചോദനമായിട്ടുണ്ട്. പക്ഷേ, ചെയ്യണമെന്ന് തോന്നിയിട്ടില്ല. കാരണം ശോഭന മാമിന്റെ പത്ത് ശതമാനം പോലും എനിക്ക് ചെയ്യാൻ കഴിയില്ല,’ കല്യാണി പറഞ്ഞു.
Content Highlight: Kalyani Priyadarshan Talks About Kilukkam Movie And Pranav Mohanlal