മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് കല്യാണി പ്രിയദര്‍ശന്‍. വിക്രം കുമാര്‍ സംവിധാനം ചെയ്ത ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് കല്യാണി സിനിമാലോകത്തേക്കെത്തുന്നത്. തെലുങ്കിലും തമിഴിലും മികച്ച സിനിമകളുടെ ഭാഗമായ കല്യാണി വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള സിനിമയിലേക്ക് വരുന്നത്. പിന്നീട് ഭാഗമായ സിനിമകളിലെ കഥാപാത്രങ്ങളിലൂടെ വലിയ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
ക്ലാസിക് സിനിമകളിലെ ഏതെങ്കിലും കഥാപാത്രത്തെ അവതരിപ്പിക്കണമെന്ന് ആഗ്രഹമുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് കല്യാണി പ്രിയദര്‍ശന്‍. ക്ലാസിക് സിനിമകളിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ തോന്നിയിട്ടില്ലെന്ന് കല്യാണി പ്രിയദര്‍ശന്‍ പറഞ്ഞു. തേന്മാവിന്‍ കൊമ്പത്ത് എന്ന സിനിമയിലെ കാര്‍ത്തുമ്പി എന്ന കഥാപാത്രം തനിക്ക് പ്രചോദനമായിട്ടുണ്ടെന്നും കല്യാണി പറയുന്നു.
എന്നാല്‍ ആ കഥാപാത്രം ചെയ്യണമെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നും അങ്ങനെ ചെയ്താല്‍ അതിന്റെ പത്ത് ശതമാനം പോലും തനിക്ക് ചെയ്യാന്‍ സാധിക്കില്ലെന്നും കല്യാണി പ്രിയദര്‍ശന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കിലുക്കം എന്ന സിനിമയുടെ റീമേക്ക് ചെയ്താല്‍ നന്നായിരിക്കുമെന്നും കല്യാണി പ്രിയദര്‍ശന്‍ പറഞ്ഞു.
രേവതി അവതരിപ്പിച്ച വേഷം തനിക്ക് ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും മോഹന്‍ലാലിന്റെ വേഷത്തില്‍ പ്രണവ് വന്നാല്‍ നന്നായിരിക്കുമെന്നും കല്യാണി കൂട്ടിച്ചേര്‍ത്തു. കുട്ടിക്കാലം മുതലേ കാണുന്നതിനാല്‍ പ്രണവിനെ അറിയാമെന്നും അയാളുടെ കൂടെ അഭിനയിക്കുമ്പോള്‍ കൂടുതല്‍ കംഫര്‍ട്ടബിളാണെന്നും കല്യാണി പ്രിയദര്‍ശന്‍ പറഞ്ഞു. ഗൃഹലക്ഷ്മിയോട് സംസാരിക്കുകയായിരുന്നു കല്യാണി പ്രിയദര്‍ശന്‍.
‘ക്ലാസിക്കായിട്ടുള്ള സിനിമകളിലെ കഥാപാത്രം ചെയ്യണമെന്നൊന്നും എനിക്ക് തോന്നിയിട്ടില്ല. പക്ഷേ, തേന്മാവിന്‍ കൊമ്പത്തിലെ കാര്‍ത്തുമ്പി എന്ന കഥാപാത്രം എന്നെ ഇന്‍ഫ്‌ളുവന്‍സ് ചെയ്തിട്ടുണ്ട്. എന്നുവെച്ച് ആ ക്യാരക്ടര്‍ ചെയ്യണമെന്നൊന്നും എനിക്കില്ല. കാരണം, ശോഭന മാം ചെയ്തതിന്റെ പത്ത് ശതമാനം പോലും എനിക്ക് ചെയ്യാന്‍ സാധിക്കില്ല.
അതുപോലെ കിലുക്കം എന്ന സിനിമ റീമേക്ക് ചെയ്താല്‍ കൊള്ളാമെന്നുണ്ട്. രേവതി മാമിന്റെ റോള്‍ എനിക്ക് ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ലാലങ്കിളിന്റെ റോളില്‍ പ്രണവ് വന്നാല്‍ നന്നാകും. കാരണം, കുട്ടിക്കാലം മുതലേ അറിയാവുന്നതുകൊണ്ട് പ്രണവിന്റെ കൂടെ അഭിനയിക്കുമ്പോള്‍ കുറച്ചുകൂടി കംഫര്‍ട്ടബിളായിട്ട് എനിക്ക് തോന്നും,’ കല്യാണി പ്രിയദര്‍ശന്‍ പറഞ്ഞു.
Content Highlight: Kalyani Priyadarshan saying Shobhana’s character in Thenmavin Kombathu movie influenced her