അച്ഛന്റെ ലെവൽ എന്താണെന്ന് അവന് അറിയില്ല, അതൊന്നും അവന്റെ തലയിൽ കയറിയിട്ടില്ല: കലാഭവൻ ഷാജോൺ
Entertainment
അച്ഛന്റെ ലെവൽ എന്താണെന്ന് അവന് അറിയില്ല, അതൊന്നും അവന്റെ തലയിൽ കയറിയിട്ടില്ല: കലാഭവൻ ഷാജോൺ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 25th May 2024, 7:51 am

മലയാളികളുടെ പ്രിയ താരപുത്രനാണ് പ്രണവ് മോഹൻലാൽ. ബാലതാരമായി സിനിമയിലേക്ക് കടന്ന് വന്ന പ്രണവ് ജീത്തു ജോസഫ് ഒരുക്കിയ ആദി എന്ന ചിത്രത്തിലൂടെയാണ് നായകനാവുന്നത്. ചുരുങ്ങിയ സിനിമകളിലൂടെ തന്നെ പ്രേക്ഷകരുടെ ഇഷ്ടം നേടാൻ പ്രണവിന് സാധിച്ചിരുന്നു.

പ്രത്യേകിച്ച് ഓഫ് സ്ക്രീനിലെ താരത്തിന്റെ പെരുമാറ്റത്തെ കുറിച്ച് എപ്പോഴും ആളുകൾ പറയാറുണ്ട്. ഇപ്പോൾ പ്രണവിനെ കുറിച്ച് സംസാരിക്കുകയാണ് നടൻ കലാഭവൻ ഷാജോൺ.

പ്രണവിനെ കുറിച്ച് വിശ്വസിക്കാൻ പറ്റില്ലെന്നും അവൻ എപ്പോഴും നമ്മളെ അത്ഭുതപ്പെടുത്തുമെന്നും ഷാജോൺ പറയുന്നു. മോഹൻലാൽ എന്ന നടൻ മലയാളികൾക്ക് എങ്ങനെയാണെന്ന് അവൻ നന്നായി അറിയില്ലെന്ന് തോന്നുന്നുവെന്നും ഷാജോൺ പറഞ്ഞു. ഒറിജിനൽസ് ബൈ വീണയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നമുക്ക് വിശ്വസിക്കാൻ പറ്റില്ല അവനെ കുറിച്ച്. ഞാൻ ഒരു ദിവസം ചോദിച്ചിട്ടുണ്ട്, മോനേ അച്ഛൻ മലയാളികൾക്ക് എന്താണെന്നോ, അച്ഛന്റെ ഹിസ്റ്ററി എന്താണെന്നോ വല്ല പിടിത്തവുമുണ്ടോയെന്ന്.

അരുൺ ഗോപിയുടെ സിനിമയിലാണ് ഞങ്ങൾ ഒന്നിച്ച് അഭിനയിച്ചത്. ഞാനും അരുണും ഇരുന്ന് കഥയൊക്കെ ഡിസ്‌കസ് ചെയ്യുമ്പോൾ അവൻ വന്ന് അടുത്ത് നിലത്തിരിക്കും.

അവൻ കഥ കേൾക്കുകയാണ്. ഞാൻ നോക്കുമ്പോൾ അവൻ എനിക്ക് സീൻ പറഞ്ഞ് തരുന്നത് കേട്ടിരിക്കുകയാണ്. ഞാൻ, മോനേ ഇങ്ങോട്ട് കയറി ഇരുന്നോ എന്ന് പറഞ്ഞപ്പോൾ വേണ്ട ചേട്ടാ ഞാൻ ഇവിടെ ഇരിക്കാമെന്ന് പറഞ്ഞു.

ഭക്ഷണം കഴിക്കുമ്പോഴൊക്കെ എവിടെയെങ്കിലും പോയിരുന്നാണ് കഴിക്കുക. ഇതൊന്നും ആ പയ്യന്റെ തലയിൽ കയറിയിട്ടില്ല. അച്ഛന്റെ ഒരു ലെവൽ അറിയില്ലെന്ന് തോന്നുന്നു. എനിക്ക് അങ്ങനെയാണ് തോന്നുന്നത്.

അങ്ങനെ ഇരിക്കുന്നതാണ്. ശരിക്കും വലിയൊരു അത്ഭുതമാണ്. നല്ലൊരു മനുഷ്യനാണ് അപ്പു. ഒരുപാട് പേര് കണ്ട് പഠിക്കേണ്ട കുറെ കാര്യങ്ങൾ അവനിലുണ്ട്,’ കലാഭവൻ ഷാജോൺ പറയുന്നു.

 

Content Highlight: Kalabhavan Shajon Talk About Pranav Mohanlal