ഇത് ലോകേഷ് യൂണിവേഴ്സ്: വിക്രമിലെയും കൈതിയിലെയും സാമ്യങ്ങള്‍ കണ്ടെത്തി സോഷ്യല്‍ മീഡിയ
Entertainment news
ഇത് ലോകേഷ് യൂണിവേഴ്സ്: വിക്രമിലെയും കൈതിയിലെയും സാമ്യങ്ങള്‍ കണ്ടെത്തി സോഷ്യല്‍ മീഡിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 4th June 2022, 7:37 pm

കഴിഞ്ഞ ദിവസമാണ് ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ കമല്‍ഹാസന്‍ നായകനായ വിക്രം റിലീസ് ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

വിക്രവും കാര്‍ത്തി നായകനായ കൈതിയും തമ്മിലുള്ള സാമ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്

കൈതിയില്‍ നരേന്‍ അവതരിപ്പിച്ച പൊലീസ് കഥാപാത്രം വിക്രമിലുമുണ്ട് എന്നത് ആണ് ഏറ്റവും വലിയ സാമ്യത.

അതുപോലെ തന്നെ ഹരീഷ് പേരടിയുടെ ‘സ്റ്റീഫനും’ ഇരു ചിത്രത്തിലുമുണ്ട്.

ഹരീഷ് ഉത്തമന്റെ കഥാപാത്രത്തെയും രണ്ട് ചിത്രങ്ങളിലും കാണാന്‍ കഴിയും.

ഹോളിവുഡ് സിനിമകളില്‍ മാത്രം കണ്ട് ശീലിച്ച ഒരേ യൂണിവേഴ്‌സില്‍ ജീവിക്കുന്ന കഥാപാത്രങ്ങള്‍ വ്യത്യസ്ത ചിത്രങ്ങളില്‍ വന്നു പോകുന്ന രീതിയാണ് ലോകേഷ് വിക്രമിലും പരീക്ഷിച്ചിരിക്കുന്നത്. അത്തരത്തില്‍ നോക്കിയാല്‍ ലോകേഷ് യൂണിവേഴ്സില്‍ വരാന്‍ ഇരിക്കുന്ന ചിത്രങ്ങള്‍ക്കും ഇപ്പോള്‍ ഇറങ്ങിയ ചിത്രങ്ങളുമായി ബന്ധം ഉണ്ടാകും എന്ന് കരുതാം.

കൈതിയില്‍ കാര്‍ത്തി അവതരിപ്പിച്ച ‘ദില്ലി’ എന്ന കഥാപാത്രവും വിക്രമിലുണ്ട് എന്നാല്‍ മുഖം കാണിക്കുന്നില്ല എന്ന് മാത്രം.

കൈതിയിലെ അര്‍ജുന്‍ ദാസിന്റെ കഥാപാത്രവും വിക്രമിലുള്ളതാണ്. അതിനോടൊപ്പം തന്നെ അന്‍ബ് പറഞ്ഞ സിനിമാ പ്രേമികള്‍ ഒന്നടങ്കം ഏറ്റെടുത്ത ‘ലൈഫ് ടൈം സെറ്റില്‍മെന്റ് എന്ന ഡയലോഗും സൂര്യ അവതരിപ്പിച്ച വിക്രമിലെ കഥാപാത്രത്തിന്റേതാണ്.

ഇത്തരത്തില്‍ നിരവധി കാര്യങ്ങളാണ് ലോകേഷ് യൂണിവേഴ്‌സില്‍ ഒരുക്കി വെച്ചിരിക്കുന്നത്.

വിക്രത്തിന്റെ തുടര്‍ ഭാഗങ്ങളിലും ഇനി വരാന്‍ ഇരിക്കുന്ന ലോകേഷ് ചിത്രങ്ങളിലും ഈ യൂണിവേഴ്സ് തുടരും എന്ന് തന്നെയാണ് ആരാധകര്‍ കരുതുന്നത്.

Content Highlight : Kaithi reference in vikram movie and starting of Lokesh kanakaraj Universe