എഡിറ്റര്‍
എഡിറ്റര്‍
ബി.ജെ.പിയുമായി ബാന്ധവത്തിനില്ലെന്ന് ജോസ്.കെ.മാണി
എഡിറ്റര്‍
Friday 1st September 2017 6:41pm

തിരുവനന്തപുരം: ബി.ജെ.പിയുമായി സംഖ്യത്തില്ലെന്ന് വ്യക്തമാക്കി ജോസ്.കെ.മാണി. മന്ത്രിസഭാ പുന:സംഘടനയ്ക്ക് പിന്നാലെ താന്‍ കേന്ദ്ര മന്ത്രിസഭയിലേക്കെത്തുന്നുവെന്ന പ്രചരണങ്ങളെ തള്ളി കേരള കോണ്‍ഗ്രസ്(എം) നേതാവ് രംഗത്തെത്തിയിരിക്കുകയാണ്.

ബി.ജെ.പി ബാന്ധവമോ കേന്ദ്ര മന്ത്രിസഭയിലേക്കുളള പ്രവേശനമോ തന്റേയോ കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടേയോ രാഷ്ട്രീയ അജണ്ടയില്‍ ഇല്ല എന്നത് അസന്നിഗ്ദ്ധനായി ആവര്‍ത്തിക്കുകയാണ്. ഇത്തരം നുണപ്രചരണം ആവര്‍ത്തിക്കുന്നതിന്റെ പിന്നില്‍ മറ്റെന്തെങ്കിലും താല്‍പര്യങ്ങളാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ജോസ് കെ മാണി വ്യക്തമാക്കി. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.


Also Read:  കൗണ്ടിയിലും അശ്വിന്‍ മാജിക്; ഇംഗ്ലീഷ് താരങ്ങളെ വെള്ളം കുടിപ്പിച്ച് അഞ്ച് വിക്കറ്റുമായി അശ്വിന്റെ അരങ്ങേറ്റം, വീഡിയോ കാണാം


നേരത്തെ കേന്ദ്രമന്ത്രിസഭാ പുന:സംഘടനയോടെ ജോസ് കെ മാണി മോദി മന്ത്രിസഭയില്‍ അംഗമായേക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് വാര്‍ത്ത നിഷേധിച്ച് ജോസ് കെ മാണി രംഗത്തെത്തിയിരിക്കുന്നത്. ബി.ജെ.പിയിലും സര്‍ക്കാരിലും നിര്‍ണായക അഴിച്ചുപണിക്കൊരുങ്ങി ഞായാറാഴ്ചയാണ് കേന്ദ്രമന്ത്രിസഭ പുന:സംഘടന നടക്കുക.

Advertisement