ഭരതന്‍ സാറിന് ശേഷം അദ്ദേഹത്തിന്റെ പാതയിലൂടെ വന്ന സംവിധായകനാണ് അയാള്‍: ജോജു ജോര്‍ജ്
ഈ വര്‍ഷം തിയേറ്ററിലെത്തിയ മികച്ച ചിത്രങ്ങളിലൊന്നാണ് പൊന്മാന്‍. കലാസംവിധായകന്‍ എന്ന നിലയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ജ്യോതിഷ് ശങ്കര്‍ ആദ്യമായി സംവിധായകകുപ്പായമണിഞ്ഞ ചിത്രമാണ് പൊന്മാന്‍. ജി.ആര്‍. ഇന്ദുഗോപന്റെ നാലഞ്ച് ചെറുപ്പക്കാര്‍ എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണിത്.

ഇപ്പോള്‍ ചിത്രത്തിന്റെ സംവിധായകന്‍ ജ്യോതിഷ് ശങ്കറിനെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ ജോജു ജോര്‍ജ്. പൊന്മാന്റെ ആദ്യത്തെ പോസ്റ്റര്‍ മുതല്‍ താന്‍ ആ ചിത്രം ശ്രദ്ധിക്കാന്‍ തുടങ്ങിയെന്നും ആദ്യ ചിത്രത്തിലൂടെത്തന്നെ സക്‌സസ്ഫുള്ളായ സംവിധായകനായി മാറാന്‍ ജ്യോതിഷ് ശങ്കറിന് കഴിഞ്ഞുവെന്നും ജോജു പറയുന്നു. പൊന്മാന്‍ സിനിമയുടെ സക്‌സസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പൊന്മാന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങുന്നത് മുതല്‍ ആ കണ്ടന്റ് ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ സംവിധായകന്‍ കാണിച്ചിട്ടുള്ളൊരു ക്വാളിറ്റിയുണ്ട്. അന്നുമുതല്‍ ഞാന്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയ ചിത്രമാണ് പൊന്മാന്‍. സിനിമയിലെ ഒരു പ്രധാന അസ്ഥിയാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. അതില്‍ നിന്ന് സക്‌സസ്ഫുള്ളായ സംവിധായകനായി മാറിയിരിക്കുകയാണ് ജ്യോതിഷ് ശങ്കര്‍.
അങ്ങനെ ആകുക എന്ന് പറയുന്നത് ഒരിക്കലും ചെറിയൊരു കാര്യമല്ല. മലയാള സിനിമയിലെ ഏത് സിനിമയിലേക്കും നടന്റെ ഡേറ്റ് കിട്ടുന്ന സംവിധായകനായി മാറാന്‍ ജ്യോതിഷിന് കഴിഞ്ഞു. ഇന്ദു ചേട്ടനെ (ജി.ആര്‍ ഇന്ദുഗോപന്‍) പോലെയുള്ള ആളൊക്കെ ഉണ്ടാകുമ്പോള്‍ സിനിമ ഉണ്ടാക്കാന്‍ എളുപ്പമായിരിക്കും. എന്നാല്‍ അത് സക്‌സസ്ഫുള്ളാകാന്‍ മികച്ച ഒരു സംവിധായകന് മാത്രമേ കഴിയു.
ഭരതന്‍ സാറിനെ പോലെ ആര്‍ട്ടില്‍ വര്‍ക്ക് ചെയ്ത് സിനിമയിലേക്കെത്തിയ ആളാണ് ജ്യോതിഷ് ശങ്കറും. ഇനിയും മികച്ച വര്‍ക്കുകള്‍ ജ്യോതിഷിന്റെ അടുത്തുനിന്ന് പ്രതീക്ഷിയ്ക്കുന്നു,’ ജോജു ജോര്‍ജ് പറയുന്നു.
Content Highlight: Joju George Talks About Ponman Movie Director Jotish Shankar