ഇന്ത്യൻ സിനിമയുടെ അഭിമാനങ്ങളായ കമൽ ഹാസനും മണിരത്‌നവും ഒന്നിക്കുന്ന ചിത്രമാണ് തഗ് ലൈഫ്. 38 വർഷത്തിന് ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് തഗ് ലൈഫ്. ഓസ്‌കർ ജേതാവ് എ.ആർ. റഹ്‌മാനാണ് തഗ് ലൈഫിന് സംഗീതം നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ അനൗൺസ്‌മെന്റ് സോഷ്യൽ മീഡിയയിൽ വൻ തരംഗമായിരുന്നു.
മലയാളി താരം ജോജു ജോർജും തഗ് ലൈഫിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ശക്തമായ വേഷമാണ് ജോജുവിന് ചിത്രത്തിലെന്നാണ് സൂചനകൾ. ചിത്രത്തിൽ അഭിനയിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് ജോജു ജോർജ്. കമൽ ഹാസൻ, മണിരത്നം എന്നിവർ ഉണ്ടായിരുന്നതുകൊണ്ട് എപ്പോഴും തനിക്ക് ഭയമായിരുന്നെന്ന് ജോജു പറയുന്നു. സിലമ്പരശന്റെ കൂടെ അഭിനയിക്കുമ്പോൾ മാത്രമാണ് തനിക്ക് ഭയമില്ലാതിരുന്നതെന്നും കാരണം അദ്ദേഹവും തന്നെപോലെ ടെൻഷനിൽ ആയിരുന്നുവെന്നും ജോജു പറഞ്ഞു. തഗ് ലൈഫിന്റെ പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു ജോജു ജോർജ്.
‘കമൽ സാർ, മണിരത്നം സാർ എന്നിവരുള്ളതുകൊണ്ട് എപ്പോഴും ഭയമായിരുന്നു. കംഫർട്ടബിളായി അഭിനയിച്ചത് സിലമ്പരസൻ സാറിൻ്റെ കൂടെയുള്ള രംഗങ്ങൾ മാത്രമായിരുന്നു. കാരണം അദ്ദേഹവും ടെൻഷനിലായിരുന്നു.
ഞാൻ ഗുഡ് മോർണിങ് പറയുന്നതിന് പകരം ഐ ലവ് യു ആണ് പറയുന്നതെന്ന് കമൽ സാർ പറഞ്ഞല്ലോ, കമൽ സാറിനെ നോക്കി എങ്ങനെയാണ് ഐ ലവ് യു പറയാതെ പോകാൻ കഴിയും? ഞാൻ ചെറിയ ചെറിയ റോൾ ചെയ്തുകൊണ്ടാണ് വരുന്നത്. അന്നുമുതൽതന്നെ മണി സാറിൻ്റെ കൂടെയും കമൽ സാറിൻ്റെ കൂടെയും അഭിനയിക്കണമെന്നത് വലിയ ആഗ്രഹമായിരുന്നു.
കംഫർട്ടബിളായി അഭിനയിച്ചത് സിലമ്പരസൻ സാറിൻ്റെ കൂടെയുള്ള രംഗങ്ങൾ മാത്രമായിരുന്നു. കാരണം അദ്ദേഹവും ടെൻഷനിലായിരുന്നു.
ഈ ആഗ്രഹത്തിൽ നിൽകുമ്പോൾ ഐ ലവ് യു എന്നല്ലാതെ എന്ത് പറയാനാണ്. മണി സാർ എല്ലാം ഒരു ലെജൻ്റ് ആണ്. അപ്പോൾ നമ്മളെ പോലെയുള്ള അഭിനേതാക്കളെ വിളിച്ച് ചെയ്യിപ്പിക്കുമ്പോൾ ശരിയാകുമോ എന്ന ഭയം ഉള്ളിൽ ഉണ്ടായിരുന്നു,’ ജോജു ജോർജ് പറയുന്നു.