ബേസിൽ ജോസഫ് നായകനായി ജോതിഷ് ശങ്കർ സംവിധാനം ചെയ്ത സിനിമയാണ് പൊൻമാൻ. ജി.ആർ. ഇന്ദുഗോപൻ എഴുതിയ നാലഞ്ചു ചെറുപ്പക്കാർ എന്ന നോവലിൻ്റെ ചിത്രാവിഷ്കാരമാണ് പൊൻമാൻ. ജി. ആർ. ഇന്ദുഗോപൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്ന് തിരക്കഥ നിർവഹിച്ച ചിത്രത്തിൻ്റെ സംഭാഷണം നിർവഹിച്ചതും ഇന്ദുഗോപനാണ്. ബേസില്‍ ജോസഫ്, സജിന്‍ ഗോപു, ലിജോമോള്‍ ജോസ്, ആനന്ദ് മന്മഥന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.
പൊന്‍മാന്‍ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വന്നപ്പോള്‍ മുതല്‍ ഡയറക്ടര്‍ വൃത്തിയിലാണ് കാര്യങ്ങള്‍ ചെയ്തിരിക്കുന്നതെന്നും താനും അന്നുമുതല്‍ ഈ സിനിമ ശ്രദ്ധിക്കുന്നുണ്ടെന്നും ജോജു ജോര്‍ജ് പറഞ്ഞു.
പ്രൊഡക്ഷന്‍ ഡിസൈനറുടെ സ്ഥാനത്ത് നിന്ന് വിജയിച്ച ഒരു സംവിധായകന്‍ ആകുന്നത് ചെറിയൊരു കാര്യമല്ലെന്നും മലയാള സിനിമയിലെ ഏത് നടന്റെയും ഡേറ്റ് കിട്ടുന്ന ഒരു സംവിധായകനായി ജോതിഷ് മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു സിനിമ എടുത്ത് വിജയിപ്പിക്കുക എന്നുപറയുന്നത് കഴിവ് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. പൊൻമാൻ സിനിമയുടെ സക്സസ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പൊന്‍മാന്‍ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങിയത് മുതല്‍ ഡയറക്ടര്‍ കാണിച്ചിട്ടുള്ള ഒരു വൃത്തിയുണ്ട്. അതിന്റെയൊരു ഐഡിയോളജിയും. അന്നുമുതല്‍ ശ്രദ്ധിച്ചിട്ടുള്ള സിനിമയാണ്. സിനിമയിലെ പ്രധാനപ്പെട്ട തസ്തികയായ പ്രൊഡക്ഷന്‍ ഡിസൈനറുടെ സ്ഥാനത്ത് നിന്ന് വിജയിച്ച ഒരു സംവിധായകന്‍ ആകുക എന്നുള്ളത് ഒരിക്കലും ചെറിയൊരു കാര്യമല്ല.
മലയാള സിനിമയിലെ ഏത് നടന്റെയും ഡേറ്റ് കിട്ടുന്ന ഒരു സംവിധായകനായി ജോതിഷ് മാറിയതില്‍ സന്തോഷം. ഇന്ദു ചേട്ടന്‍ ഉള്ളത് കൊണ്ട് ഒരു സിനിമ ഉണ്ടാക്കുന്നത് എളുപ്പമായിരിക്കും. പക്ഷെ അത് വിജയിപ്പിക്കുക എന്നുപറയുന്നത് കഴിവ് തന്നെയാണ്. വലിയ സംവിധായകരുടെ പട്ടികയിലേക്കുള്ള ജോതിഷിന്റെ യാത്ര നടക്കട്ടെ,’ ജോജു ജോർജ് പറയുന്നു.
Content Highlight: Joju George Talking about Ponman Movie