''മാസ്സ് എന്‍ട്രിയുമായി പനച്ചേല്‍ കുട്ടപ്പന്‍, ഓടിയൊളിച്ച് ബിന്‍സി''; 'ജോജി'യിലെ ഡിലീറ്റഡ് സീന്‍ പുറത്ത്
Entertainment
''മാസ്സ് എന്‍ട്രിയുമായി പനച്ചേല്‍ കുട്ടപ്പന്‍, ഓടിയൊളിച്ച് ബിന്‍സി''; 'ജോജി'യിലെ ഡിലീറ്റഡ് സീന്‍ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 20th April 2021, 11:51 am

കൊച്ചി: ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ജോജിയിലെ ഡിലീറ്റഡ് സീന്‍ പുറത്ത്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ പനച്ചേല്‍ കുട്ടപ്പന്‍ വീട്ടിലേക്ക് കയറി വരുന്നത് കണ്ട് ടി.വി കണ്ടുകൊണ്ടിരുന്ന മരുമകളായ ബിന്‍സി ടിവി ഓഫ് ചെയ്ത് അകത്തേക്ക് പോകുന്നതാണ് വീഡിയോ.

ചിത്രത്തില്‍ ബിന്‍സിയായെത്തിയ ഉണ്ണിമായ പ്രസാദ് തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഡിലീറ്റഡ് സീന്‍സ് പുറത്തുവിട്ടത്. പോസ്റ്റിന് താഴെ നിരവധി പേര്‍ കമന്റുകളുമായി എത്തിയിരുന്നു.

സിനിമയില്‍ ആയതുകൊണ്ട് ഡിലീറ്റ് ചെയ്യാമെന്നും ഇന്നും പല വീടുകളിലും സ്ഥിതി ഇതു തന്നെയാണെന്നുമാണ് ചിലര്‍ കമന്റ് ചെയ്തത്.

View this post on Instagram

A post shared by Unnimaya Prasad (@unnimango)

ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ജോജിയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ഇതിനൊപ്പം ചിത്രത്തെ കുറിച്ചുള്ള ചില വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. അതേസമയം ജോജി എന്ന സിനിമയെ കുറിച്ചും സിനിമയിലെ ഓരോ കഥാപാത്രങ്ങളെ കുറിച്ചുമുള്ള ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ ഇപ്പോഴും തുടരുകയാണ്.

ചിത്രം റിലീസായതിന് പിന്നാലെ ഓരോ കഥാപാത്രങ്ങളേയും വ്യത്യസ്തമായ രീതിയില്‍ സമീപിച്ചുകൊണ്ടുള്ള കുറിപ്പുകളും മറ്റും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നുണ്ട്.

ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ഫഹദും ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്. ഭാവന സ്റ്റുഡിയോസ്, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ്, വര്‍ക്കിംഗ് ക്ലാസ് ഹീറോ എന്നീ ബാനറുകളിലാണ് ‘ജോജി’ ഒരുക്കിയത്.

ഷൈജു ഖാലിദ് ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് കിരണ്‍ ദാസ്. ബാബുരാജ്, ഷമ്മി തിലകന്‍, ഉണ്ണിമായ, ജോജി മുണ്ടക്കയം, പി.എന്‍ സണ്ണി എന്നിവര്‍ക്കൊപ്പം പുതുമുഖങ്ങളും ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Joji Movie Deleted Scenes