സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകനും നടനുമാണ് ജോണി ആന്റണി. സി.ഐ.ഡി മൂസ, കൊച്ചി രാജാവ്, തുറുപ്പുഗുലാന്‍, ഈ പട്ടണത്തില്‍ ഭൂതം ഉള്‍പ്പെടെയുള്ള ജനപ്രിയ സിനിമകള്‍ സമ്മാനിച്ചത് ജോണി ആന്റണി ആയിരുന്നു.
സംവിധാനത്തിന് പുറമെ അഭിനയത്തിലും അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. പാല്‍ തൂ ജാന്‍വര്‍, വരനെ ആവശ്യമുണ്ട്, ലവ്, ജോ ആന്‍ഡ് ജോ, ഹൃദയം എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ അച്ഛന്‍ വേഷങ്ങള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്.
ജോണി ആന്റണിയുടെ ഏറ്റവും പുതിയ ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള. അരുണ്‍ വൈഗ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രഞ്ജിത്ത് സജീവ് പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ഇപ്പോള്‍ രഞ്ജിത്തിനെ കുറിച്ചും കല്യാണി പ്രിയദര്‍ശനെ കുറിച്ചും സംസാരിക്കുകയാണ് ജോണി ആന്റണി.
രഞ്ജിത്തിന്റെ പെരുമാറ്റമൊക്കെ കാണുമ്പോള്‍ അവനെ പോലെ ഒരു മകന്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് തനിക്ക് തോന്നുമെന്ന് ജോണി ആന്റണി പറയുന്നു. താന്‍ കല്യാണി പ്രിയദര്‍ശന്റെ കൂടെ ഹൃദയം എന്ന സിനിമ ചെയ്യുമ്പോള്‍ കല്യാണി എങ്ങനെയാണ് എന്നൊക്കെ വീട്ടില്‍ തന്റെ ഭാര്യയും മക്കളുമൊക്കെ ചോദിക്കാറുണ്ടായിരുന്നുവെന്നും നിങ്ങളുടെയൊക്കെ കൂടെ കൊണ്ടുവന്നു വളര്‍ത്താന്‍ തോന്നുമെന്ന് താന്‍ അവരോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. സൈന സൗത്ത് പ്ലസില്‍ സംസാരിക്കുകയായിരുന്നു ജോണി ആന്റണി.
‘ഓണ്‍ സ്‌ക്രീനിലല്ല, ജീവിതത്തില്‍ രഞ്ജിത്തിന്റെ ഒരു പെരുമാറ്റവും കാര്യങ്ങളുമൊക്കെ കാണുമ്പോള്‍ രഞ്ജിത്തിനെ പോലത്തെ ഒരു മകന്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് തോന്നും. അത് വലിയ കാര്യമാണ്. ഞാന്‍ കല്യാണിയുടെ കൂടെ ഹൃദയം ചെയ്യുമ്പോള്‍ എന്നോട് വീട്ടില്‍ പിള്ളേരും വൈഫുമൊക്കെ ചോദിച്ചു. ‘എങ്ങനെയുണ്ട് കല്യാണി’ എന്ന്. അപ്പോള്‍ ഞാന്‍ എന്റെ കുട്ടികളോട് പറഞ്ഞു, ‘എടി നിന്റെയൊക്കെ കൂടെ കൊണ്ടുവന്ന് വളര്‍ത്താന്‍ തോന്നും’എന്ന്. കാരണം കല്യാണിയെ കൊണ്ട് ഒരു ശല്യവുമില്ല,’ ജോണി ആന്റണി പറയുന്നു.
Content highlight: johnny Antony talks about Ranjith sajeev and Kalyani Priyadarshan.
