പഴയ മമ്മൂക്കയായിരുന്നെങ്കില്‍ ആ സിനിമ അദ്ദേഹം ചെയ്യുമോ എന്ന് സംശയമാണ്: ജിസ് ജോയ്
Entertainment
പഴയ മമ്മൂക്കയായിരുന്നെങ്കില്‍ ആ സിനിമ അദ്ദേഹം ചെയ്യുമോ എന്ന് സംശയമാണ്: ജിസ് ജോയ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 16th January 2025, 2:23 pm

മലയാളസിനിമ കൈവരിച്ച മാറ്റത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ജിസ് ജോയ്. എട്ടിലധികം സിനിമകളാണ് 2024ല്‍ സൂപ്പര്‍ ഹിറ്റായതെന്നും മലയാളമല്ലാതെ മറ്റൊരു ഇന്‍ഡസ്ട്രിയും അത്രയും ഹിറ്റ് കൊടുത്തിട്ടില്ലെന്നും ജിസ് ജോയ് പറഞ്ഞു. തലവന്‍ ഹിറ്റായതിന് ശേഷം കമല്‍ ഹാസനെ കാണാന്‍ അവസരം കിട്ടിയെന്നും അദ്ദേഹം മലയാളസിനിമയെക്കുറിച്ചാണ് കൂടുതലും സംസാരിച്ചതെന്നും ജിസ് ജോയ് കൂട്ടിച്ചേര്‍ത്തു.

1980കളില്‍ തമിഴിലേക്കും തെലുങ്കിലേക്കും ഡബ്ബ് ചെയ്യാന്‍ വേണ്ടി മാത്രം സിനിമകളൊരുക്കിയ കാലഘട്ടമുണ്ടായിരുന്നെന്നും തനിക്ക് അതൊരു പുതിയ അറിവായിരുന്നെന്നും ജിസ് ജോയ് പറഞ്ഞു. അത്തരം സിനിമകളെ എക്‌സ്‌പോര്‍ട്ട് സിനിമകളെന്നായിരുന്നു വിളിച്ചതെന്നും എന്നാല്‍ ഇന്ന് കാലം മാറിയെന്നും ജിസ് ജോയ് കൂട്ടിച്ചേര്‍ത്തു.

“ഇന്ന് മലയാളസിനിമ അടിമുടി മാറി. മമ്മൂക്കയെപ്പോലെ ഒരു സൂപ്പര്‍താരം ഭ്രമയുഗവും കാതലും ടര്‍ബോയും ചെയ്യുന്നു. പഴയ മമ്മൂക്കയായിരുന്നെങ്കില്‍ റോഷാക്ക് പോലൊരു സിനിമ ചെയ്യുമോ എന്ന് തന്നെ സംശയമാണ്” ജിസ് ജോയ്

ഭ്രമയുഗവും കാതലും ടര്‍ബോയും പോലുള്ള സിനിമകളാണ് മമ്മൂട്ടി ഇപ്പോള്‍ ചെയ്യുന്നതെന്നും ഈ സിനിമകളെല്ലാം ആറ് മാസത്തെ ഇടവേളയില്‍ പുറത്തിറങ്ങിയതാണെന്നും ജിസ് ജോയ് പറഞ്ഞു. മമ്മൂട്ടിയുടെ ഇപ്പോഴത്തെ സ്‌ക്രിപ്റ്റ് സെലക്ഷന്‍ ഞെട്ടിക്കുന്നതാണെന്നും പണ്ടത്തെ മമ്മൂട്ടിയായിരുന്നെങ്കില്‍ റോഷാക്ക് പോലൊരു സിനിമ അദ്ദേഹം ചെയ്യുമോ എന്ന് സംശയമാണെന്നും ജിസ് ജോയ് കൂട്ടിച്ചേര്‍ത്തു.

നായകന്‍ -നായിക എന്ന സങ്കല്പം മാറി എല്ലാവരും ആക്ടേഴ്‌സാണെന്ന തിരിച്ചറിവ് പല നടന്മാര്‍ക്കും വന്നെന്നും അതോടെ സംവിധായകര്‍ക്ക് പണി എളുപ്പമായെന്നും ജിസ് ജോയ് പറഞ്ഞു. മലയാളസിനിമ അതിന്റെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നതെന്നും കണ്ടന്റാണ് ഇപ്പോള്‍ ഹീറോയെന്നും ജിസ് ജോയ് കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിനോട് സംസാരിക്കുകയായിരുന്നു ജിസ് ജോയ്.

‘എട്ടിലധികം സിനിമകളാണ് കഴിഞ്ഞവര്‍ഷം മലയാളത്തില്‍ സൂപ്പര്‍ഹിറ്റായത്. മലയാളമല്ലാതെ മറ്റൊരു ഇന്‍ഡസ്ട്രിയിലും ഇങ്ങനെയൊരു കാര്യം ഉണ്ടായിട്ടില്ല. തലവന്‍ ഹിറ്റായപ്പോള്‍ കമല്‍ ഹാസന്‍ സാര്‍ വിളിച്ചിട്ട് അദ്ദേഹത്തെ കാണാന്‍ പോയിരുന്നു. മലയാളസിനിമയില്‍ വന്ന മാറ്റത്തെക്കുറിച്ചാണ് അദ്ദേഹവും സംസാരിച്ചത്.

പക്ഷേ 1980കളില്‍ തമിഴിലേക്കും തെലുങ്കിലേക്കും ഡബ്ബ് ചെയ്യാന്‍ വേണ്ടി മാത്രം മലയാളത്തില്‍ സിനിമകള്‍ എടുത്തിരുന്നു. എക്‌സ്‌പോര്‍ട്ടിങ് സിനിമകള്‍ എന്നായിരുന്നു അതിനെ വിളിച്ചിരുന്നത്. അക്കാര്യം എനിക്ക് പുതിയൊരു അറിവായിരുന്നു. എന്നാല്‍ ഇന്ന് മലയാളസിനിമ അടിമുടി മാറി. മമ്മൂക്കയെപ്പോലെ ഒരു സൂപ്പര്‍താരം ഭ്രമയുഗവും കാതലും ടര്‍ബോയും ചെയ്യുന്നു.

ഈ മൂന്ന് സിനിമകളും അദ്ദേഹം ചെയ്തത് വെറും ആറ് മാസത്തെ ഗ്യാപ്പിലാണ്. അദ്ദേഹത്തിന്റെ സ്‌ക്രിപ്റ്റ് സെലക്ഷന്‍ അപാരമാണ്. പഴയ മമ്മൂക്കയായിരുന്നെങ്കില്‍ റോഷാക്ക് പോലൊരു സിനിമ ചെയ്യുമോ എന്ന് തന്നെ സംശയമാണ്. നായകന്‍ -നായിക എന്ന സങ്കല്പം മാറി എല്ലാവരും ആക്ടേഴ്‌സാണ് എന്ന തിരിച്ചറിവ് പലര്‍ക്കും വന്നുതുടങ്ങി. അത് സംവിധായകരുടെ പണി എളുപ്പമാക്കിയിട്ടുണ്ട്. മലയാളസിനിമ അതിന്റെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്,’ ജിസ് ജോയ് പറയുന്നു.

Content Highlight: Jis Joy praises the script selection of Mammootty in recent times