നിയമ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല എന്ന് ജോർജുകുട്ടി പറയുന്ന അടുത്ത സീനിലാണ് അത് സംഭവിച്ചത്: ജീത്തു ജോസഫ്
Malayalam Cinema
നിയമ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല എന്ന് ജോർജുകുട്ടി പറയുന്ന അടുത്ത സീനിലാണ് അത് സംഭവിച്ചത്: ജീത്തു ജോസഫ്
കെ.എസ് ഷാബിന
Friday, 22nd May 2026, 2:35 pm

മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക് ക്രൈം ത്രില്ലർ ചിത്രമാണ് ദൃശ്യം.
ജീത്തു ജോസഫിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി 2013-ൽ പുറത്തിറങ്ങിയ ഈ ചിത്രം
പ്രേക്ഷകർക്ക് പുതിയ ഒരു ദൃശ്യാനുഭവമായിരുന്നു സമ്മാനിച്ചത്.

മലയാള സിനിമയുടെ നിർവചനം തന്നെ മാറ്റി എഴുതിയ ചിത്രമായിരുന്നു ദൃശ്യം ഒന്ന്.
മലയാളികൾ അന്ന് വരെ കാണാത്ത ദി റിയൽ, ‘ക്ലാസിക് ക്രൈം ത്രില്ലർ’. രണ്ടാം ഭാഗത്തിന്റെ വലിയ വിജയത്തിന് ശേഷം ‘ദൃശ്യം 3’ തിയേറ്ററുകളിൽ പ്രേക്ഷകർ ആഘോഷമാക്കുമ്പോൾ, ഒന്നാം ഭാഗത്തെക്കുറിച്ച് ജീത്തു ജോസഫ് മുൻപ് പങ്കുവെച്ച ചില നിരീക്ഷണങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

ദൃശ്യം.Photo:Wikepedia

ചിത്രത്തിലെ ഒരു സീനിൽ ജോർജുകുട്ടി നാട്ടുകാരുമായി സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ‘ഞാൻ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല, ചെയ്യാൻ ഉദ്ദേശിച്ചിട്ടുമില്ല; പിന്നെ ഞാൻ എന്തിനാണ് പേടിക്കുന്നത്?” എന്ന് ജോർജുകുട്ടി നാട്ടുകാരോട് പറയുന്ന ഒരു രംഗം ഉണ്ടെന്നും അതിന്റെ തൊട്ടടുത്ത സീനിലാണ് ദൃശ്യത്തിന്റെ ഗതി മാറ്റിയ സംഭവം നടന്നതെന്നും ജീത്തു ജോസഫ് പറയുന്നു. മൂവി വേൾഡ് മീഡിയക്ക് നൽകിയ ഒരു അഭിമുഖത്തിലാണ് ജീത്തു ജോസഫ് ഈ കാര്യങ്ങൾ പങ്കുവെച്ചത്.

‘ഞാൻ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല, ചെയ്യാൻ ഉദ്ദേശിച്ചിട്ടുമില്ല; പിന്നെ ഞാൻ എന്തിനാണ് പേടിക്കുന്നത്?” എന്ന് ദൃശ്യം ഒന്നിൽ ജോർജുകുട്ടി പറയുന്ന ഒരു രംഗമുണ്ട്. താൻ ഒരു നിയമലംഘനത്തിനും മുതിരില്ല എന്ന് ജോർജുകുട്ടി ഉറപ്പിച്ചു പറയുന്ന ആ തൊട്ടടുത്ത നിമിഷത്തിലാണ് മകൾ അഞ്ജുവിന്റെ പിന്നാലെ വരുൺ ആ കാറുമായി വരുന്നത്.

ദൃശ്യം.Photo:Pen studios

അതായത്, നിയമവിരുദ്ധമായി താൻ ഒന്നും ചെയ്യില്ലെന്ന് നായകൻ സ്വയം പ്രഖ്യാപിക്കുന്ന കൃത്യം അതേ നിമിഷത്തിൽ തന്നെയാണ്, അയാളെ നിയമവിരുദ്ധമായ ഒരു വലിയ സംഭവത്തിലേക്ക് നയിക്കാൻ പോകുന്ന ആ നിർണ്ണായക വഴിത്തിരിവ് സംഭവിക്കുന്നത്’ ജീത്തു ജോസഫ് പറയുന്നു.

ഒരു മികച്ച തിരക്കഥാകൃത്ത് എന്ന നിലയിൽ ജീത്തു ജോസഫ് ഒളിപ്പിച്ചു വെച്ച ദൃശ്യം ഒന്നിലെ ആ വഴിത്തിരിവ് പ്രേക്ഷകർ ഇപ്പോൾ വീണ്ടും ചർച്ചയാക്കുകയാണ്. ജോർജുകുട്ടിയുടെ ഈ മൂന്നാം വരവ് തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങൾ നേടി മുന്നേറുകയാണ്. ദൃശ്യം ആദ്യഭാഗങ്ങളുടെ ബോക്സ് ഓഫീസ് റെക്കോർഡുകൾ ദൃശ്യം 3 തകർക്കുമെന്നതിൽ സംശയമില്ല.

Content Highlight: Jeethu joseph talks about Drishyam one movie

കെ.എസ് ഷാബിന
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.