ഇപ്പോഴല്ലേ കാര്യം മനസിലായത്, ദൃശ്യം സീരീസ് ഇനി ബയോ പിക് എങ്ങാനും ആണോ ?
Malayalam Cinema
ഇപ്പോഴല്ലേ കാര്യം മനസിലായത്, ദൃശ്യം സീരീസ് ഇനി ബയോ പിക് എങ്ങാനും ആണോ ?
കെ.എസ് ഷാബിന
Friday, 22nd May 2026, 8:14 pm

മലയാളത്തിലെ എക്കാലത്തെയും മികച്ച സസ്പെൻസ് ത്രില്ലർ ചിത്രമാണ് ദൃശ്യം. 2013 ൽ ജീത്തു ജോസഫിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ചിത്രം മലയാള സിനിമയിലെ ക്രൈം ത്രില്ലറുകളുടെ നിർവചനം തന്നെ മാറ്റി എഴുതുകയായിരുന്നു. മലയാളികൾ അന്നുവരെ കാണാത്ത തരത്തിലുള്ള ‘ദി റിയൽ ക്ലാസിക് ക്രൈം ത്രില്ലർ’.

ജോർജ് കുട്ടിയേയും കുടുംബത്തെയും ഇരു കൈകളും നീട്ടി സ്വീകരിച്ചവരാണ് മലയാളികൾ. 12 വർഷങ്ങൾക്കിപ്പുറവും അതെ കയ്യടികളോടെയാണ് ദൃശ്യം 3 യെ മലയാളി പ്രേക്ഷകർ തിയേറ്ററുകളിൽ ആഘോഷമാക്കുന്നത്. എന്നാൽ ഇപ്പോൾ ദൃശ്യത്തിന്റെ തിരക്കഥാകൃത്തും സംവിധായകനുമായ ജീത്തു ജോസഫിന്റെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റ് ആണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

ജീത്തു ജോസഫും കുടുംബവും.Photo:Vanitha

ജീത്തു തന്റെ കുടുംബവുമൊത്തുള്ള ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ജോർജുകുട്ടിയുടെ കുടുംബവും ജീത്തുവിന്റെ കുടുംബവും ഒന്നാണ്, ദി റിയൽ ജോർജുകുട്ടി ഈസ് ജീത്തു എന്ന തരത്തിലാണ് സോഷ്യൽ മീഡിയ ട്രോളുകൾ. ദൃശ്യം 2 ലെ മുരളി ഗോപി അവതരിപ്പിച്ച ഐ.ജി തോമസ് ബാസ്റ്റിന്റെ ‘നൗ ഇറ്റ് മേക് സെൻസ് ‘ എന്ന ഡയലോഗ് ആണ് ട്രോളുകളുടെ ടാഗ് ലൈൻ.

ജോർജ് കുട്ടിയുടേതിന് സമാനമായ രീതിയിൽ ,രണ്ടു പെൺകുട്ടികളും ഭാര്യയും അടങ്ങുന്നതാണ് ജീത്തുവിന്റെ കുടുംബം. അവരോടൊത്തുള്ള ചിത്രത്തിന്റെ താഴെ വരുന്ന കമന്റ്സും വൈറലാണ്.

ഇത് ജീത്തു ജോസഫ് എന്ന സംവിധായകന്റെ ബയോ പിക് ആണ്, നൗ ഇറ്റ് മേക് സെൻസ്, ബേസ്ഡ് ഓൺ എ ട്രൂ സ്റ്റോറി, ദി റിയൽ ജോർജുകുട്ടി ഈസ് ജീത്തു, എന്നിങ്ങനെയാണ് ചിത്രത്തിന്റെ താഴെ വരുന്ന കമന്റുകൾ.
എല്ലാവര്ക്കും എല്ലാം അറിയാം പക്ഷെ തെളിയിക്കാൻ തെളിവുകൾ ഇല്ല എന്ന ദൃശ്യത്തിന്റെ കഥ തന്നെയാണ് സത്യാവസ്ഥ എന്ന തരത്തിലാണ് ട്രോളുകൾ.

ദൃശ്യം 3.Photo:X.com

‘തനിക്കും രണ്ടു പെണ്മക്കൾ ആണ്, തന്റെ കുടുംബത്തിലാണ് ഇത് സംഭവിച്ചതെങ്കിൽ താനും ഇത് തന്നെ ചെയ്യും’ എന്ന് മുൻപ് ഒരു അഭിമുഖത്തിൽ ജീത്തു പറഞ്ഞിരുന്നു. ആ സംഭാഷണങ്ങൾ വെച്ചുകൊണ്ടുള്ള ഇൻസ്റ്റാഗ്രാം റീലുകളും സജീവമാണ്. ജീത്തുവിന് ക്രിമിനൽ മൈൻഡ് ആണെന്ന് നടൻ മോഹൻലാലും മുൻപ് പറഞ്ഞിരുന്നു.
എന്നാൽ  ജീത്തു ജോസഫ് എന്ന തിരക്കഥാകൃത്തിനുള്ള അഭിനന്ദനം ആയിട്ടാണ് മോഹൻലാൽ അത് പറഞ്ഞുവെച്ചത്. ഇതെല്ലം ചേർത്ത് വെച്ച് കൊണ്ട് ഇതാണ് യഥാർത്ഥ ട്വിസ്റ്റ് എന്നാണ് സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നത്.

ട്രോളുകൾ മാറ്റി നിർത്തുമ്പോൾ ദൃശ്യം 3 തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ജോർജുകുട്ടിയുടെ ഈ മൂന്നാം വരവ് അക്ഷരാർത്ഥത്തിൽ ആഘോഷമാക്കി മാറ്റുകയാണ് ദൃശ്യം ആരാധകർ.

Content Highlight: Jeethu Joseph instagram post viral after Drishyam 3 release

കെ.എസ് ഷാബിന
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.