ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്ന് ഏകദിന മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം നടക്കുകയാണ്. എഡ്ജ്ബാസറ്റണില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ്ങാണ് തെരഞ്ഞെടുത്തത്. നിലവില്‍ 20 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 93 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്. വില്‍ ജാക്‌സും (9) ജോ റൂട്ടുമാണ് (8) ക്രീസിലുള്ളത്.
മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി തകര്‍പ്പന്‍ ബൗളിങ് പ്രകടനവുമായാണ് സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറ തിരിച്ചെത്തിയത്. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി ബ്രൂക്കിനെ ഒരു റണ്‍സിന് പുറത്താക്കിയാണ് പേസ് മാസ്റ്റര്‍ ബുംറയും വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചത്.
THE MOMENT WHEN JASPRIT BUMRAH COMPLETED 150 WICKETS IN ODIs 🐐
– He has 505 wickets in International cricket. pic.twitter.com/w2j1dXH5rZ
— Johns. (@CricCrazyJohns) July 14, 2026
ഇതോടെ ഒരു കിടിലന്‍ റെക്കോഡ് സ്വന്തമാക്കാനും സൂപ്പര്‍ താരത്തിന് സാധിച്ചിരിക്കുകയാണ്. ഏകദിനത്തില്‍ 150 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കാനാണ് ബുംറയ്ക്ക് സാധിച്ചിരിക്കുകയാണ്. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തന്റെ 90ാം മത്സരത്തിന് ഇറങ്ങിയ ബുംറ നിലവില്‍ 89 ഇന്നിങ്‌സില്‍ നിന്നാണ് 150 വിക്കറ്റ് പൂര്‍ത്തിയാക്കിയത്. 23.51 ആവറേജും 4.38 എന്ന എക്കോണമിയുമാണ് താരത്തിനുള്ളത്.
ജേക്കബ് ബേഥലും ബെന്‍ ഡക്കറ്റുമാണ് ഇംഗ്ലണ്ടിന് വേണ്ടി ഇന്നിങ്സ് ഓപ്പണ്‍ ചെയ്തത്. ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും ടീം സ്‌കോര്‍ 61ല്‍ നില്‍ക്കവെ 14 റണ്‍സിന് ബേഥലിനെ ഇംഗ്ലണ്ടിന് നഷ്ടമായി. യുവതാരം ഗുര്‍ണൂര്‍ ബ്രാറാണ് വിക്കറ്റ് നേടിയത്. എന്നാല്‍ ടീം സ്‌കോര്‍ രണ്ട് റണ്‍സും കൂടി ചേര്‍ത്തപ്പോഴേക്കും ബെന്‍ ഡക്കറ്റിനെയും ഗുര്‍ണൂര്‍ ബ്രാര്‍ പുറത്താക്കി മിന്നും ബൗളിങ് പ്രകടനം നടത്തി.
Gurnoor strikes ✅
Bumrah strikes ✅
Prasidh strikes ✅61/0 to 80/4 – it’s time to get under 200 runs, Come on 🔥💪 pic.twitter.com/OJqIrg884C
— Johns. (@CricCrazyJohns) July 14, 2026
ശേഷം ഇറങ്ങിയ ജോസ് ബടലറിനെയും (5) സാം കറണിനെയും (0) ഒരു ഓവറില്‍ തന്നെ പുറത്താക്കി പ്രസിദ്ധ് കൃഷ്ണയും വിക്കറ്റ് വേട്ടയിലേക്ക് എത്തിയിരിക്കുകയാണ്.
ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍
ജേക്കബ് ബേഥല്‍, ബെന്‍ ഡക്കറ്റ്, ജോ റൂട്ട്, ഹാരി ബ്രൂക്ക് (ക്യാപ്റ്റന്‍), ജോസ് ബട്ലര്‍ (വിക്കറ്റ് കീപ്പര്‍), സാം കറന്‍, ജോഫ്ര ആര്‍ച്ചര്‍, ലിയാം ഡോസണ്‍, ജോഷ് ടോങ്, ആദില്‍ റാഷിദ്
ഇന്ത്യ പ്ലെയിങ് ഇലവന്‍
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, വാഷിങ്ടണ്‍ സുന്ദര്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ഗുര്‍നൂര്‍ ബ്രാര്‍, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ
