തരുണേ ആ സീന്‍ തിയേറ്ററില്‍ വര്‍ക്കായില്ലെങ്കില്‍ ഈ പണി ഞാന്‍ നിര്‍ത്തും; എപ്പിക് സീന്‍ ആകുമെന്ന് ഉറപ്പായിരുന്നു: ജേക്ക്‌സ് ബിജോയ്
Entertainment
തരുണേ ആ സീന്‍ തിയേറ്ററില്‍ വര്‍ക്കായില്ലെങ്കില്‍ ഈ പണി ഞാന്‍ നിര്‍ത്തും; എപ്പിക് സീന്‍ ആകുമെന്ന് ഉറപ്പായിരുന്നു: ജേക്ക്‌സ് ബിജോയ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 31st May 2025, 4:05 pm

തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍-ശോഭന എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് തുടരും. ചിത്രം ഒ.ടി.ടി റിലീസിന് പിന്നാലെ വീണ്ടും ചര്‍ച്ചയാകുകയാവുകയാണ്.

ചിത്രത്തിലെ ബാക്ക് ഗ്രൗണ്ട് സ്‌കോറിനെല്ലാം മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. തുടരും സിനിമയുടെ മ്യൂസിക്കിനെ കുറിച്ചും തിയേറ്ററില്‍ വര്‍ക്കാകുമെന്ന് താന്‍ ഉറപ്പിച്ച സീനുകളെ കുറിച്ചുമൊക്കെ ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുകയാണ് മ്യൂസിക്ക് ഡയറക്ടര്‍ ജേക്ക്‌സ് ബിജോയ്.

‘ സാധാരണ സിനിമ മിക്‌സ് ചെയ്തു കഴിഞ്ഞാല്‍ ഞാന്‍ ആ സിനിമ വീണ്ടും കാണുകയോ റിവ്യൂ ചെയ്യുകയോ ഒന്നും ചെയ്യാറില്ല. പ്രീമിയറിന് പോലും പോകാറില്ല.

എന്നാല്‍ ഇത് സ്‌കോര്‍ ചെയ്തു കഴിഞ്ഞിട്ടും റിലീസിന് രണ്ട് ദിവസം മുന്‍പും ഈ സീനുകള്‍ എന്റെ മനസിലൂടെ പോകുകയാണ്. പൊലീസ് സ്റ്റേഷനിലെ ലാലേട്ടന്റെ ഒരു സീനുണ്ട്. അതൊരു എപിക് സീനാണ്.

ഷാജിയേട്ടനും തരുണിനുമൊക്കെയാണ് അതിന്റെ ക്രെഡിറ്റ്. ആ സീന്‍ ഞാന്‍ റിലീസിന് ശേഷവും എന്റെ സിസ്റ്റത്തിലിരുന്ന് സ്റ്റുഡിയോയില്‍ കാണുകയാണ്.

തരുണ്‍ വരുമ്പോഴും ഞങ്ങള്‍ ഇത് കാണും. തരുണേ ഇതൊരു മാജിക്കാണ്. ഇത് തിയേറ്ററില്‍ വര്‍ക്കായില്ലെങ്കില്‍ ഈ പണി ഞാന്‍ നിര്‍ത്തുമെന്ന് പറഞ്ഞിരുന്നു.

ഓരോ സമയം നമ്മള്‍ അത് കാണുമ്പോഴും ലാലേട്ടന്റെ ഗ്രേസും ഓറയും പ്രസന്‍സുമെല്ലാം നമുക്ക് ഫീല്‍ ചെയ്യും. ദേവാസുരത്തിലും രാവണപ്രഭുവിലും നരസിംഹത്തിലുമൊക്കെ വന്ന ലാലേട്ടനെ നമ്മള്‍ മിസ് ചെയ്തിരുന്നു.

ക്യാര്കടര്‍ ഗ്രാഫിന്റെ ഫ്‌ളോവില്‍ അദ്ദേഹം ഒരു മാസ് സീനാണ് ചെയ്തത്. കറക്ട് മ്യൂസിക് കൂടി വന്നപ്പോള്‍ അത് വേറൊരു ലെവലില്‍ എത്തി,’ ജേക്ക്‌സ് ബിജോയ് പറഞ്ഞു.

പടം തുടങ്ങുന്നതിന് തരുണ്‍ നമുക്കൊരു പി.ഡി.എഫ് അയച്ചു തരും. ഓപ്പറേഷന്‍ ജാവയിലും അങ്ങനെ ആയിരുന്നു. പരീക്ഷ തുടങ്ങുന്നതിന് മുന്‍പ് ഇംപോര്‍ട്ടന്റ് ക്വസ്റ്റിയന്‍സ് നമുക്ക് തരില്ലേ അതുപോലെ.

അതില്‍ എല്ലാം ബ്രീഫ് ചെയ്തിട്ടുണ്ടാകും. തീം, മോട്ടീവ്, ലാലേട്ടന്‍ ഒരു കൊമ്പനാണ് എന്ന കാര്യം. ജോര്‍ജ് ഒരു വിഷപ്പാമ്പാണ് അതുപോലെ ബെന്നി ഒരു കുറുക്കന്റെ സ്വഭാവമുള്ള ഒരുത്തനാണ് അങ്ങനെയൊക്കെ.

ജോണര്‍ ഷിഫ്റ്റ് വരുന്ന ഒരു ഏരിയ ഉണ്ടല്ലോ. കാടും കാട്ടിലെ ഉത്സവവുമൊക്കെ കാണിക്കുന്ന രംഗം. അത് റിയല്‍ ഉത്സവമാണ്. അത് നമ്മള്‍ റെക്കോര്‍ഡ് ചെയ്തതാണ്,’ ജേക്ക്‌സ് ബിജോയ് പറഞ്ഞു.

Content Highlight: Jakes Bejoy about Thudarum Music and Police station Fight scene