ലാലേട്ടന്റെ സിനിമ ചെയ്യാൻ പറ്റിയില്ലെന്നൊരു നിരാശ ഉണ്ടായിരുന്നു: ജേക്സ് ബിജോയ്
Malayalam Cinema
ലാലേട്ടന്റെ സിനിമ ചെയ്യാൻ പറ്റിയില്ലെന്നൊരു നിരാശ ഉണ്ടായിരുന്നു: ജേക്സ് ബിജോയ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 28th July 2025, 7:55 am

മലയാളികള്‍ക്ക് പരിചിതനായ സംഗീത സംവിധായകനാണ് ജേക്‌സ് ബിജോയ്. അയ്യപ്പനും കോശിയും, കടുവ, ഓപ്പറേഷന്‍ ജാവ എന്നിങ്ങനെ നിരവധി മികച്ച സിനിമകളുടെ ഭാഗമായ അദ്ദേഹം ഈയിടെ പുറത്തിറങ്ങി ഹിറ്റായി മാറിയ തുടരും സിനിമയുടെ സംഗീതവും നിര്‍വഹിച്ചു.

ലാലേട്ടന്റെ സിനിമ ചെയ്യാൻ പറ്റിയില്ലെന്നൊരു നിരാശ ഉള്ളിലുണ്ടായിരുന്നുവെന്നും അങ്ങനെയിരിക്കുമ്പോഴാണ് തരുൺ മൂർത്തിയുടെ ‘തുടരും‘ സിനിമയുടെ അനൗൺസ്മെന്റ് കേൾക്കുന്നതെന്നും ജേക്ക് ബിജോയ് പറയുന്നത്.

‘അങ്ങോട്ട് കയറി ഞാൻ ചെയ്തോട്ടെ എന്ന് ചോദിക്കാനാകില്ല. ‘ഓപ്പറേഷൻ ജാവ‘ കഴിഞ്ഞുള്ള തരുണിന്റെ പടം സംഗീതം ചെയ്ത‌ത് ഞാനല്ല. എന്നെത്തന്നെ വിളിക്കുമെന്ന് ചെറിയൊരു പ്രതീക്ഷയുണ്ടായിരുന്നു’ തരുൺ പറഞ്ഞു.

അങ്ങനെയിരിക്കുമ്പോഴാണ് നിർമാതാവ് രഞ്ജിത്ത് തന്നെ വിളിച്ചെന്നും മോഹൻലാലിൻ്റെ ഒരു പടമുണ്ട് ചെയ്യാൻ താത്പര്യമുണ്ടോ എന്ന് ചോദിച്ചെന്നും തരുൺ കൂട്ടിച്ചേർത്തു. ‘എപ്പം ചെയ്തെന്ന് ചോദിച്ചാൽ മതി’ എന്നാണ് താൻ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തരുൺ-മോഹൻലാൽ-ശോഭന പടം ഒരു ഡ്രാമയാവാനേ സാധ്യതയുള്ളൂ എന്നായിരുന്നു തന്റെ മനസിലെന്നും പക്ഷേ, കഥ കേട്ടപ്പോഴാണ് ഐറ്റം വേറെയാണെന്ന് മനസിലായതതെന്നും ജേക്സ് കൂട്ടിച്ചേർത്തു.

എന്നിലർപ്പിച്ച വിശ്വസം താൻ തിരിച്ചേൽപ്പിച്ചുവെന്നും പാട്ടുകൾ എല്ലാം ഹിറ്റായെന്നും തരുൺ പറഞ്ഞു. സിനിമയിലെ ടൈറ്റില്‍ സോങ് ആയ ‘കഥ തുടരും’ വിഷ്വല്‍ കണ്ടിട്ടാണ് കമ്പോസ് ചെയ്തതെന്ന് ജേക്സ് പറഞ്ഞിരുന്നു.

തനിക്ക് ഹരിഹരനെക്കൊണ്ട് പാടിക്കണമെന്നായിരുന്നെന്നും നൊസ്റ്റാള്‍ജിക് ഫീല്‍ വരണമെന്നും കുട്ടിക്കാലത്ത് കണ്ട ചിത്രങ്ങളുടെ റീ കോള്‍ ആയിരിക്കണമെന്നും തരുണ്‍ തന്നോട് പറഞ്ഞെന്നും അദ്ദേഹം പറയുന്നു. ട്രാക്ക് കൊടുക്കാമെന്ന് വിചാരിച്ചിട്ടാണ് ഗോകുലിനെക്കൊണ്ട് പാടിപ്പിച്ചതെന്നും എന്നാല്‍ അത് രഞ്ജിത്തിന് അയച്ചുകൊടുത്തപ്പോള്‍ വളരെ ഇഷ്ടപ്പെടുവെന്നും  ജേക്സ് പറഞ്ഞിരുന്നു. ഇതൊരു അച്ഛന്‍ മകന്‍ ബന്ധം ആയതുകൊണ്ട് പിന്നീട് രണ്ടുപേരെക്കൊണ്ടും പാടിപ്പിച്ചുവെന്നും ജേക്‌സ് മുമ്പ് പറഞ്ഞിരുന്നു.

Content Highlight: Jakes Bejoy talking about thudarum movie songs