കാത്തിരിപ്പിനൊടുവില്‍ ജഗതി സിനിമാ ലൊക്കേഷനില്‍; പുതിയ ചിത്രം 'കബീറിന്റെ ദിവസങ്ങള്‍'
Malayalam Cinema
കാത്തിരിപ്പിനൊടുവില്‍ ജഗതി സിനിമാ ലൊക്കേഷനില്‍; പുതിയ ചിത്രം 'കബീറിന്റെ ദിവസങ്ങള്‍'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 3rd March 2019, 1:38 pm

മലയാളത്തിന്റെ മഹാനടന്‍ ജഗതി ശ്രീകുമാര്‍ സിനിമയിലേക്ക് തിരിച്ചുവരുന്നു. അപകടത്തെത്തുടര്‍ന്ന് ഏഴ് വര്‍ഷമായി സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ജഗതി, ശരത് ചന്ദ്രന്‍ (ചന്ദ് ക്രിയേഷന്‍ ) നിര്‍മിച്ചു സംവിധാനം ചെയ്യുന്ന ചിത്രമായ “”കബീറിന്റെ ദിവസങ്ങള്‍ “”എന്ന ചിത്രത്തിലൂടെയാണു തിരിച്ചുവരവിനൊരുങ്ങുന്നത്.

ഈ വര്‍ഷത്തെ മൂന്ന് സംസ്ഥാന അവാര്‍ഡ് വാങ്ങിയ”” ഒരു ഞായറാഴ്ച “”എന്ന ചിത്രത്തിന്റെ നിര്‍മാതാവാണ്‌ ശരത് ചന്ദ്രന്‍.

ജഗതിയൊടൊത്തുള്ള ഷൂട്ടിങ് ലൊക്കേഷനിലെ ചിത്രങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ ഇന്നു പുറത്തുവിട്ടു. ചിത്രത്തില്‍ ജഗതിയോടൊപ്പം മുരളി ചന്ദ് ,ഭരത് ,റേച്ചല്‍ ഡേവിസ് ,ആദിയ പ്രസാദ് ,സുധീര്‍ കരമന ,മേജര്‍ രവി ,ബിജുക്കുട്ടന്‍ ,കൈലാഷ് ,പദ്മരാജന്‍ രതീഷ് ,നോബി ,താരകല്യാണ്‍ സോനാ നായര്‍, ജിലു ജോസഫ് എന്നിവര്‍ അഭിനയിക്കുന്നു.

ALSO READ: എന്നെങ്കിലും കുമ്പളങ്ങി നൈറ്റ്‌സ് പോലൊരു സിനിമ ചെയ്യണം: കാര്‍ത്തി

ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

നേരത്തെ തൃശ്ശൂരിലെ വാട്ടര്‍ തീം പാര്‍ക്കിന്റെ പരസ്യചിത്രത്തിലും ജഗതി അപകടശേഷം അഭിനയിച്ചിരുന്നു. ജഗതിയുടെ തന്നെ നിര്‍മ്മാണ കമ്പനിയായ ജഗതി ശ്രീകുമാര്‍ എന്റര്‍ടെയിന്‍മെന്റ്സ് ആണ് പരസ്യചിത്രം നിര്‍മ്മിക്കുന്നത്.

ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമാണ് ജഗതി വീണ്ടും അഭിനയരംഗത്തേക്കെത്തുന്നത്.

WATCH THIS VIDEO: