എന്നെങ്കിലും കുമ്പളങ്ങി നൈറ്റ്‌സ് പോലൊരു സിനിമ ചെയ്യണം: കാര്‍ത്തി
Kollywood
എന്നെങ്കിലും കുമ്പളങ്ങി നൈറ്റ്‌സ് പോലൊരു സിനിമ ചെയ്യണം: കാര്‍ത്തി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 3rd March 2019, 1:01 pm

കുമ്പളങ്ങി നൈറ്റ്സ് പോലെ ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹിക്കുന്നുവെന്ന് തമിഴ് നടന്‍ കാര്‍ത്തി. ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ മധു സി നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സ് കേരളത്തിനകത്തും പുറത്തും പ്രശംസകള്‍ ഏറ്റുവാങ്ങുകയാണ്.

“കുമ്പളങ്ങി നൈറ്റ്സ് എത്ര മനോഹരമായ സിനിമയാണ്. മനോഹരമായി ഒഴുകുന്ന ഒരു ചിത്രം. ഒരേ സമയം ഹൃദയത്തില്‍ തൊടുന്നതും തമാശ നിറഞ്ഞതുമാണ്. എന്നെങ്കിലും ഇതുപോലൊരു സിനിമ ചെയ്യണമെന്ന് ഞാനും ആഗ്രഹിച്ചു പോകുന്നു”. കാര്‍ത്തി ട്വിറ്ററില്‍ കുറിച്ചു.


വര്‍ക്കിങ് ക്ലാസ് ഹീറോ, ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്‌സ് എന്നിവര്‍ ചേര്‍ന്ന് പുറത്തിറക്കിയ സിനിമ കുമ്പളങ്ങിയിലെ ഒരു തുരുത്തില്‍ ജീവിക്കുന്ന നാല് സഹോദരങ്ങളുടെ കഥയാണ് പറയുന്നത്.

മികച്ച കളക്ഷനോടെ തിയേറ്ററുകളില്‍ മുന്നേറുന ചിത്രം ഒരേസമയം പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടിയിട്ടുണ്ട്.