മമ്മൂട്ടി സോഷ്യലായിട്ടുള്ള കാര്യങ്ങള്‍ സംസാരിക്കും, എന്നാല്‍ മോഹന്‍ലാല്‍ അങ്ങനെയല്ല: ജഗദീഷ്
Entertainment
മമ്മൂട്ടി സോഷ്യലായിട്ടുള്ള കാര്യങ്ങള്‍ സംസാരിക്കും, എന്നാല്‍ മോഹന്‍ലാല്‍ അങ്ങനെയല്ല: ജഗദീഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 5th March 2025, 2:06 pm

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജഗദീഷ്. കോളേജ് അധ്യാപകനായ നടന്‍ 1984ല്‍ നവോദയയുടെ മൈ ഡിയര്‍ കുട്ടിച്ചാത്തനിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍, അധിപന്‍ എന്നിവയുള്‍പ്പെടെ ഏതാനും സിനിമകള്‍ക്ക് അദ്ദേഹം കഥകളും തിരക്കഥകളും എഴുതിയിട്ടുണ്ട്.

മമ്മൂട്ടിക്ക് പാട്ടിനോടുള്ള ഇഷ്ടത്തിനെക്കുറിച്ച് സംസാരിക്കുകയാണ് ജഗദീഷ്. കൈരളി ടി.വിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ ഇക്കാര്യം പറഞ്ഞത്.

‘മമ്മൂട്ടിക്ക് പഴയ പാട്ടുകളെക്കുറിച്ച് നല്ല അറിവാണ്. ബാബുക്കയുടെ (എം.എസ് ബാബുരാജ്) പാട്ടുകള്‍ അതേ രീതിയില്‍ പാടിയില്ലെങ്കിലും നമ്മുടെ കൂടെ പാടും. ആരോക്കെയാണ് പാട്ട് എഴുതിയതെന്നും സംഗീതസംവിധാനം നിര്‍വഹിച്ചിട്ടുള്ളതെന്നും ചിത്രത്തില്‍ ആരൊക്കെ അഭിനയിച്ചിട്ടുണ്ടെന്നും മമ്മൂട്ടിക്ക് നന്നായി അറിയാം.

എന്നാല്‍ അത്രയും വിവരങ്ങള്‍ മോഹന്‍ലാലിന് അറിയില്ല. എന്നിരുന്നാലും പഴയഗാനങ്ങള്‍ ഇന്ന് പാടാന്‍ മോഹന്‍ലാല്‍ ഒരുപാട് ശ്രമിക്കുന്നുണ്ട്. സ്റ്റേജ് ഷോകളില്‍ പഴയ പാട്ടുകള്‍ പുള്ളി (മോഹന്‍ലാല്‍) പഠിച്ച് പാടുന്നുണ്ട്. അത് പഠിച്ച് പാടുകയാണ്, എന്നാല്‍ മമ്മൂക്കയ്ക്ക് പഠിക്കാതെ തന്നെ അതിനെക്കുറിച്ച് നല്ല അറിവാണ്.

മമ്മൂട്ടി സോഷ്യലായിട്ടുള്ള കാര്യങ്ങളും കാഴ്ചപാടുകളും സംസാരിക്കാറുണ്ട്. എന്നാല്‍ മോഹന്‍ലാല്‍ അത്തരം കാര്യങ്ങള്‍ സംസാരിക്കാന്‍ താത്പര്യമില്ലാത്തയാളാണ്

പണ്ടത്തെ സിനിമകള്‍ കണ്ട് ഓരോ പാട്ടുകളും ആരാണ് എഴുതിയിരിക്കുന്നതെന്നും ഏത് അവസരത്തിലാണ് പാടുന്നതെന്നും എനിക്കറിയാം. അതുകൊണ്ട് സീനിയറായിട്ടുള്ള നടന്‍മാരുടെയടുത്ത് അവര്‍ മറന്ന് പോയ പാട്ടുകളെക്കുറിച്ച് ഞാന്‍ സംസാരിക്കും.

മമ്മൂട്ടി സോഷ്യലായിട്ടുള്ള കാര്യങ്ങളും കാഴ്ചപാടുകളും സംസാരിക്കാറുണ്ട്. എന്നാല്‍ മോഹന്‍ലാല്‍ അത്തരം കാര്യങ്ങള്‍ സംസാരിക്കാന്‍ താത്പര്യമില്ലാത്തയാളാണ്.

രണ്ട് പേരും അവരവരുടെ വഴികളില്‍ സക്‌സസ് ആയവരാണ്. അതില്‍ ആരാണ് നല്ലതെന്ന് നമ്മള്‍ സംസാരിക്കേണ്ട കാര്യമില്ല. അതവര്‍ തെളിയിച്ച് കഴിഞ്ഞതാണ്,’ ജഗദീഷ് പറഞ്ഞു.

അതേസമയം ജഗദീഷിന്റെ പുതിയ സിനിമ റിലീസിനൊരുങ്ങുകയാണ്. ജഗദീഷ്, ഇന്ദ്രന്‍സ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം മാര്‍ച്ച് ഏഴിനാണ് തിയേറ്ററുകളിലെത്തുന്നത്.

Content highlight: Jagadish talks about the song knowledge of Mammootty and Mohanlal