താന്‍ അഭിനന്ദനങ്ങളല്ലാതെ വിമര്‍ശനങ്ങളും ശ്രദ്ധിക്കാറുണ്ടെന്ന് പറയുകയാണ് നടന്‍ ജഗദീഷ്. ഒരിക്കല്‍ ഒരു യൂട്യൂബര്‍ തന്നെ നിര്‍ദയമായി വിമര്‍ശിച്ചെന്നും അതില്‍ ആദ്യം വിഷമം തോന്നിയെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ അതേ ആള്‍ അടുത്ത സിനിമ ഇറങ്ങിയപ്പോള്‍ തന്നെ പുകഴ്ത്തി സംസാരിച്ചുവെന്നും ജഗദീഷ് പറയുന്നു.
ആദ്യ പടത്തിലെ അഭിനയം ഇഷ്ടപ്പെടാത്തത് കൊണ്ടായിരുന്നു വിമര്‍ശിച്ചതെന്ന് അന്ന് മനസിലായെന്നും നടന്‍ പറയുന്നു. കൂടുതല്‍ ആളുകള്‍ക്ക് ഇഷ്ടപ്പെടുന്ന നടനായി നിലനില്‍ക്കുകയെന്നതാണ് ആഗ്രഹമെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു. മലയാള മനോരമ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അഭിനന്ദനങ്ങളല്ലാതെ വിമര്‍ശനങ്ങളും ശ്രദ്ധിക്കാറുണ്ട്. ഒരിക്കല്‍ ഒരു യൂട്യൂബര്‍ എന്നെ നിര്‍ദയമായി വിമര്‍ശിച്ചു. ആദ്യം എനിക്ക് വിഷമം തോന്നി. മക്കളെ വിളിച്ച് പറയുകയും ചെയ്തു. എന്നാല്‍ മറ്റൊരു സിനിമ ഇറങ്ങിയപ്പോള്‍ ഇതേ ആള്‍ എന്നെ പുകഴ്ത്തി സംസാരിച്ചു.
അയാള്‍ക്ക് എന്നോട് പ്രത്യേകിച്ച് വൈരാഗ്യമൊന്നുമില്ലെന്ന് അതില്‍നിന്ന് മനസിലായി. എന്റെ അഭിനയം ഇഷ്ടപ്പെട്ടില്ല, അത്രതന്നെ. അടുത്ത പടത്തില്‍ ഇഷ്ടമായപ്പോള്‍ പ്രശംസിക്കുകയും ചെയ്തു. കൂടുതല്‍ ആളുകള്‍ക്ക് ഇഷ്ടപ്പെടുന്ന നടനായി നിലനില്‍ക്കുക എന്നതാണ് എന്റെ ആഗ്രഹം,’ ജഗദീഷ് പറഞ്ഞു.
താന്‍ നാല്‍പതോളം സിനിമകളില്‍ നായകനായി അഭിനയിച്ചിട്ടുണ്ടെന്നും സൂപ്പര്‍ താരങ്ങളുടെ നായികമാര്‍ക്കൊപ്പം നായകനായെന്നും ജഗദീഷ് അഭിമുഖത്തില്‍ പറയുന്നു. ആറ് സിനിമകളില്‍ ഉര്‍വശിയായിരുന്നു നായികയെന്നും അതൊക്കെ ഒരു ഭാഗ്യമായി മാത്രം കരുതുന്നുവെന്നുമാണ് നടന്‍ പറയുന്നത്.
‘നാല്‍പതോളം സിനിമകളില്‍ ഞാന്‍ നായകനായി അഭിനയിച്ചിട്ടുണ്ട്. സൂപ്പര്‍ താരങ്ങളുടെ നായികമാര്‍ക്കൊപ്പം നായകനായി. ആറ് സിനിമകളില്‍ ഉര്‍വശിയായിരുന്നു നായിക. അതൊക്കെ ഒരു ഭാഗ്യമായി മാത്രം ഞാന്‍ കരുതുന്നു,’ ജഗദീഷ് പറയുന്നു.
Content Highlight: Jagadish Says He Listens Criticism Apart From Compliments