ആഷസ് പരമ്പരയിലെ അവസാനത്തെയും അഞ്ചാമത്തേയും ടെസ്റ്റ് സിഡ്നിയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നാലാം ദിനം അവസാനിച്ചപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ട് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 302 റണ്‍സെടുത്തിട്ടുണ്ട്. സെഞ്ച്വറി നേടിയ ജേക്കബ് ബേഥലും റണ്ണൊന്നും നേടാത്ത മാത്യു പോട്‌സുമാണ് ക്രീസിലുള്ളത്.
രണ്ടാം ഇന്നിങ്‌സില്‍ തകര്‍ന്നടിഞ്ഞ ഇംഗ്ലണ്ടിനെ ബേഥലാണ് കരകയറ്റിയത്. താരം 232 പന്തില്‍ നിന്ന് 142 റണ്‍സ് നേടിയാണ് ബാറ്റിങ് തുടരുന്നത്. താരത്തിന്റെ ഇന്നിങ്‌സില്‍ പിറന്നത് 15 ഫോറുകളാണ്. സിഡ്നിയില്‍ തന്റെ കന്നി സെഞ്ച്വറിയാണ് 22കാരന്‍ കുറിച്ചത്.
Photo: Johns/x.com
ഇതോടെ ഒരു എലീറ്റ് ലിസ്റ്റില്‍ ഇടം പിടിക്കാനും ബേഥലിന് സാധിച്ചു. ആഷസില്‍ കന്നി ഫസ്റ്റ് ക്ലാസ് സെഞ്ച്വറി നേടുന്നവരുടെ ലിസ്റ്റിലാണ് താരം തന്റെ പേര് എഴുതി ചേര്‍ത്തത്. ഏഴാമത്തെ താരമായാണ് 22കാരന്‍ ഈ ലിസ്റ്റില്‍ ഇടം പിടിച്ചത്. എന്നാല്‍ ഈ നേട്ടത്തിലെത്തുന്ന രണ്ടാമത്തെ മാത്രം ഇംഗ്ലണ്ട് താരവുമാണ് ബേഥല്‍.
ജാക്ക് റസലാണ് തന്റെ ഫസ്റ്റ് ക്ലാസ് സെഞ്ച്വറി ആഷസില്‍ നേടിയ ആദ്യ ഇംഗ്ലണ്ട് താരം. 1989 ലായിരുന്നു റസല്‍ തന്റെ കന്നി സെഞ്ച്വറി സ്‌കോര്‍ ചെയ്തത്. അതിന് ശേഷം 37 വര്‍ഷങ്ങള്‍ക്ക് ശേഷം ബേഥല്‍ തന്റെ പേരും തുന്നി ചേര്‍ത്തിരിക്കുന്നത്.
ബേഥലിന് പുറമെ, ഹാരി ബ്രൂക്കും ബെന്‍ ഡക്കറ്റും ഭേദപ്പെട്ട പ്രകടനം നടത്തി. ബ്രൂക്ക് 48 പന്തില്‍ 42 റണ്‍സും ഡക്കറ്റ് 55 പന്തില്‍ 42 റണ്‍സുമാണ് സ്‌കോര്‍ ചെയ്തത്. ഒപ്പം ജെയ്മി സ്മിത് 26 റണ്‍സും സ്വന്തമാക്കി.
ഓസീസിനായി ബ്യൂ വെബ്സ്റ്റര്‍ മൂന്ന് വിക്കറ്റ് നേടി. സ്‌കോട്ട് ബോളണ്ട് രണ്ട് വിക്കറ്റും മൈക്കല്‍ നസെര്‍, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി.
Content Highlight: Jacob Bethal is the only second England batter to hit maiden First Class century in Ashes