കിന്‍ഡര്‍ ജോയ്, ലൈഫ്‌ബോയ്, ഫോക്‌സ് വാഗണ്‍ പരസ്യങ്ങളില്‍ അഭിനയിച്ച ആ ബാലന്‍ ഇനി നയന്‍താരക്കൊപ്പം നിഴലില്‍
Entertainment
കിന്‍ഡര്‍ ജോയ്, ലൈഫ്‌ബോയ്, ഫോക്‌സ് വാഗണ്‍ പരസ്യങ്ങളില്‍ അഭിനയിച്ച ആ ബാലന്‍ ഇനി നയന്‍താരക്കൊപ്പം നിഴലില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 29th November 2020, 3:15 pm

അന്താരാഷ്ട്ര മോഡലും മലയാളിയുമായ ഐസിന്‍ ഹാഷ് നയന്‍താര കുഞ്ചാക്കോ ബോബന്‍ ചിത്രമായ നിഴലില്‍ അഭിനയിക്കുന്നു. ഐസിന്‍ അഭിനയിക്കുന്ന ആദ്യ സിനമയാണ് അപ്പു ഭട്ടതിരി സംവിധാനം ചെയ്യുന്ന നിഴല്‍. അറുപതിലേറെ ഇംഗ്ലീഷ്, അറബിക് പരസ്യങ്ങളില്‍ അഭിനയിക്കുകയും മോഡലാവുകയും ചെയ്തിട്ടുള്ള ബാലനാണ് ഐസിന്‍.

സിമിയിലെ ഐസിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. കിന്‍ഡര്‍ ജോയ്, ഫോക്‌സ് വാഗണ്‍, നിഡോ, വാര്‍ണര്‍ ബ്രോസ്, ലൈഫ്‌ബോയ്, ഹുവായ് തുടങ്ങിയ പരസ്യങ്ങളില്‍ ഐസിന്‍ അഭിനയിച്ചിട്ടുണ്ട്. അറബിക് പരസ്യങ്ങളിലെ എമിറാത്തി ബോയ് എന്ന പേരിലും ഐസിന്‍ അറിയപ്പെടുന്നുണ്ട്.

ഇന്‍സ്റ്റഗ്രാമിന്റെയും ഫേസ്ബുക്കിന്റെയും ബ്ലൂടിക്ക് വേരിഫിക്കേഷന്‍ വളരെ ചെറുപ്പത്തിലേ ഐസിന്‍ സ്വന്തമാക്കിയിരുന്നു.

ഇംഗ്ലണ്ട് ഫുട്ബാള്‍ ടീമിന്റെയും ലിവര്‍പൂളിന്റെയും നായകനായിരുന്ന ഫുട്ബാള്‍ ഇതിഹാസം സ്റ്റീവന്‍ ജെറാര്‍ഡിനെ ആറാമത്തെ വയസ്സില്‍ ഇന്റര്‍വ്യൂ ചെയ്തും ഐസിന്‍ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടിയിരുന്നു.

കുഞ്ചാക്കോ ബോബനും നയന്‍താരയും ആദ്യമായി മുഴുനീള വേഷം ചെയ്യുന്ന ചിത്രമാണ് നിഴല്‍. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എസ്. സഞ്ജീവാണ്.

നിഴല്‍ നിര്‍മ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനിയ്ക്കൊപ്പം സംവിധായകന്‍ ഫെല്ലിനി ടി.പി ഗണേഷ് ജോസ്, അഭിജിത് എം. പിള്ള എന്നിവര്‍ ചേര്‍ന്നാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുകഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Izin Hash international model in Nizhal movie Kunchako Boban Nayanthara Appu Bhattathiri